Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംവിധായകൻ ജി എസ് പണിക്കർ അന്തരിച്ചു; സാക്ഷാത്കരിച്ചത് സംസ്ഥാന പുരസ്‌കാരം നേടിയ 'ഏകാകിനി' അടക്കം ഏഴുചിത്രങ്ങൾ

സംവിധായകൻ ജി എസ്  പണിക്കർ അന്തരിച്ചു; സാക്ഷാത്കരിച്ചത് സംസ്ഥാന പുരസ്‌കാരം നേടിയ 'ഏകാകിനി' അടക്കം ഏഴുചിത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പ്രശസ്ത സംവിധായകൻ ജി എസ് പണിക്കർ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഏഴു സിനിമകൾ സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്തിട്ടുണ്ട്. 'ഏകാകിനി'(1976) ആയിരുന്നു ആദ്യ ചിത്രം. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച സിനിമയാണിത്. എം ടി വാസുദേവൻ നായരുടെ കറുത്തചന്ദ്രൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്.

പാണ്ഡവപുരം, സഹ്യന്റെ മകൾ, ഡോക്യുഫിക്ഷൻ ചിത്രമായ വാസരശയ്യ, കന്നഡ ചിത്രമായ രോമാഞ്ചന, കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട പ്രകൃതി മനോഹരി എന്നിവയാണ് മറ്റുചിത്രങ്ങൾ. ഏറെക്കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2018ൽ മിഡ്‌സമ്മർ ഡ്രീംസ് എന്ന പേരിൽ ഒരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP