Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒഴുക്കിൽപെട്ട മകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് സ്വന്തം ജീവൻ നൽകി ! മൂലമറ്റം കനാലിൽ അച്ഛൻ പ്രദീപനെ മരണം കവർന്നുവെന്ന് വിശ്വസിക്കാനാവാതെ പതിനൊന്നുകാരി പൗർണമി; ചാഞ്ഞു നിന്ന മരക്കൊമ്പിൽ ജീവൻ പിടിച്ച് നിറുത്തിയ ശേഷം കൺമുന്നിൽ അച്ഛൻ മുങ്ങി താഴ്ന്നു; നെഞ്ചു പിടയുന്ന അനുഭവത്തിൽ മൂലമറ്റം

ഒഴുക്കിൽപെട്ട മകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് സ്വന്തം ജീവൻ നൽകി ! മൂലമറ്റം കനാലിൽ അച്ഛൻ പ്രദീപനെ മരണം കവർന്നുവെന്ന് വിശ്വസിക്കാനാവാതെ പതിനൊന്നുകാരി പൗർണമി; ചാഞ്ഞു നിന്ന മരക്കൊമ്പിൽ ജീവൻ പിടിച്ച് നിറുത്തിയ ശേഷം കൺമുന്നിൽ അച്ഛൻ മുങ്ങി താഴ്ന്നു; നെഞ്ചു പിടയുന്ന അനുഭവത്തിൽ മൂലമറ്റം

മറുനാടൻ ഡെസ്‌ക്‌

മൂലമറ്റം: തന്റെ മകളെ മരണത്തിന് വിട്ടുകൊടുക്കാൻ തയാറാവാതിരുന്ന പിതാവിന് ഒടുവിൽ പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ. ഒഴുക്കിൽ പെട്ട പതിനൊന്നുകാരിയായ മകളെ രക്ഷിക്കുന്നതിനിടെയാണ് കാസർകോഡ് രാജപുരം നിരവടിയിൽ പ്രദീപൻ (45) മുങ്ങി മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മൂലമറ്റത്തുള്ള തന്റെ ബന്ധുവിന്റെ വീട്ടിൽ എത്തിയതാണ് പ്രദീപനം കുടുംബവും. മൂലമറ്റം കനാലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഇളയ മകൾ പൗർണമി ഒഴുക്കിൽപെട്ടത്.

മകളെ രക്ഷിക്കാൻ കനാലിലേക്ക് ചാടിയ പ്രദീപൻ കുട്ടിയെ തോളിലേറ്റി നീന്തി. ഇതു കണ്ട് ഭയന്ന പ്രദീപന്റെ ഭാര്യ അടുത്തുള്ള ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം തന്നെ ഉദ്യോഗസ്ഥരെത്തി കനാലിനു മുകളിൽനിന്നു കയറിട്ടു കൊടുത്തെങ്കിലും പിടിക്കാനായില്ല. ദീർഘനേരം നീന്തി അവശനായ പ്രതീപൻ കുട്ടിയെ കനാലിനു സൈഡിലേയ്ക്ക് മാറ്റിയ ശേഷം താഴ്ന്നുപോകുകയായിരുന്നു.

കനാലിലേയ്ക്ക് ചാഞ്ഞു നിന്ന മരക്കൊമ്പിൽ പിടിത്തംകിട്ടിയ കുട്ടിയെ സമീപവാസിയായ രഞ്ജിത്താണ് രക്ഷപെടുത്തിയത്. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ഇരുവരെയും കരയ്ക്കെത്തിച്ചു. ഇതിനിടെ വെള്ളത്തിൽ താഴ്ന്നുപോയ പ്രതീപനെ ത്രിവേണി സംഗമത്തിൽവച്ച് ഫയർഫോഴ്സും നാട്ടുകാരും ചേർന്നു പുറത്തെടുത്തു.

തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്‌കാരം സ്വദേശത്ത്. ഭാര്യ രാധ, മക്കൾ: പ്രസ്തിത, പൗർണ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP