Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചങ്ങനാശ്ശേരി എംഎൽഎയും കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ സിഎഫ് തോമസ് അന്തരിച്ചു; അന്തരിച്ചത് മുന്മന്ത്രിയും കേരളാ കോൺഗ്രസിന്റെ മുതിർന്ന നേതാവും; ഒൻപത് തവണ എംഎൽഎയായ ചങ്ങനാശ്ശേരിയുടെ നേതാവ് മന്ത്രിയായിരുന്നത് 2001-2006ലെ യുഡിഎഫ് മന്ത്രിസഭയിൽ; ലാളിത്യവും സംശുദ്ധതയും കൈമുതലാക്കിയ ജനകീയ മുഖം; വിടവാങ്ങുന്നത് കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ മുതിർന്ന നേതാവ്; ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രീയ കേരളം

ചങ്ങനാശ്ശേരി എംഎൽഎയും കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ സിഎഫ് തോമസ് അന്തരിച്ചു; അന്തരിച്ചത് മുന്മന്ത്രിയും കേരളാ കോൺഗ്രസിന്റെ മുതിർന്ന നേതാവും; ഒൻപത് തവണ എംഎൽഎയായ ചങ്ങനാശ്ശേരിയുടെ നേതാവ് മന്ത്രിയായിരുന്നത് 2001-2006ലെ യുഡിഎഫ് മന്ത്രിസഭയിൽ; ലാളിത്യവും സംശുദ്ധതയും കൈമുതലാക്കിയ ജനകീയ മുഖം; വിടവാങ്ങുന്നത് കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ മുതിർന്ന നേതാവ്; ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രീയ കേരളം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ചങ്ങനാശ്ശേരി എംഎൽഎ സിഎഫ് തോമസ് അന്തരിച്ചു. മുൻ മന്ത്രിയായിരുന്നു. കേരളാ കോൺഗ്രസിന്റെ തലമുതിർന്ന നേതാവായിരുന്ന സിഎഫ് തോമസിന് 81 വയസ്സായിരുന്നു. 9 തവണ എംഎൽഎയായിരുന്നു. കേരളാ കോൺഗ്രസിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച നേതാവ്.

കെ എം മാണിയുടെ അടുത്ത അനുയായി ആയിരുന്ന സിഎഫ് തോമസ്, മാണിയുടെ മരണത്തിന് ശേഷം പിജെ ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു. തിലുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 2001-2006 കാലത്തെ യുഡിഎഫ് സർക്കാരിലായിരുന്നു സി എസ് തോമസ് മന്ത്രിയായിരുന്നത്. കേരളാ കോൺഗ്രസിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനാണ്. 1980 മുതൽ തുടർച്ചയായി ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭിയലെത്തിയത്. 2001-2006ൽ ഗ്രാമവിവകസവകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്നു. 

തിരുവല്ലയിലെ ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയായിരുന്നു മരണം. കുറച്ചുദിവസം മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം വെല്ലൂരിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. എസ്.ഡി. സ്‌കൂൾ അദ്ധ്യാപകനായിരുന്ന തോമസ്, പിന്നീട് രാഷ്ട്രീയ രംഗത്ത് എത്തുകയായിരുന്നു. മാണിയുമായി ഏറെ അടുപ്പം പുലർത്തി.

ഒരു സമയത്ത് മാണിക്ക് പിന്നിൽ കേരളാ കോൺഗ്രസിലെ രണ്ടാമുമായി തോമസ്. പിജെ ജോസഫ് മാണിക്കൊപ്പം ചേർന്നപ്പോഴാണ് രണ്ടാം സ്ഥാനം നഷ്ടമായത്. അപ്പോഴും പരിഭവങ്ങളില്ലാതെ കേരളാ കോൺഗ്രസിൽ സജീവമായി. മാണിയുടെ മരണത്തോടെ ജോസ് കെ മാണിയെ അംഗീകരിക്കാൻ സി എഫ് തോമസ് വിമുഖത കാട്ടിയിരുന്നു. ചങ്ങനാശ്ശേരിയിലെ മത സമൂഹിക സാമുദായി ഘടങ്ങളെല്ലാം അനുകൂമാക്കിയാണ് സി എഫ് തോമസ് തുടർച്ചയായ ഒൻപത് തവണ എംഎൽഎയായത്. എല്ലാവർക്കും പ്രിയപ്പെട്ട എംഎൽഎയായിരുന്നു തോമസ്.

1939 ജൂലൈ 30ന് സി.ടി. ഫ്രാൻസിസിന്റെയും അന്നമ്മ ഫ്രാൻസിസിന്റെയും മകനായാണ് ജനനം. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടർന്ന് 1964ൽ കേരള കോൺഗ്രസിൽ ചേർന്നു. ചങ്ങനാശ്ശേരി എസ്.ഡി. സ്‌കൂളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവരാണ് മക്കൾ. ലീന, ബോബി, മനു എന്നിവരാണ് മരുമക്കൾ.

1980,1982,1987,1991,1996,2001,2006,2011,2016 എന്നീ വർഷങ്ങളിൽ ചങ്ങനാശ്ശേരിയിൽനിന്ന് നിയമസഭയിലെത്തി. 2001-06 യു.ഡി.എഫ്. മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. കെ.എം. മാണി പാർട്ടി ലീഡറായ കാലഘട്ടം മുതൽ, കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം സി.എഫ്. തോമസ് വഹിച്ചിരുന്നു.

2010ൽ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ലയിച്ചപ്പോഴാണ് പാർട്ടി ചെയർമാൻ സ്ഥാനത്തുനിന്ന് മാറിയത്. ലയനത്തിനു പിന്നാലെ മാണി പാർട്ടി ചെയർമാനും പി.ജെ. ജോസഫ് വർക്കിങ് ചെയർമാനുമായി. അതിനു ശേഷം സി.എഫ്. തോമസ് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനായാണ് പ്രവർത്തിച്ചിരുന്നത്. കേരള കോൺസിലെ പിളർപ്പിനു പിന്നാലെ തോമസ്, ജോസഫ് പക്ഷത്തേക്ക് മാറി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP