Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഒരു രാത്രിയിൽ നാലു ഭാര്യമാർക്ക് അവസരം നൽകും; 16 ഭാര്യമാർക്കും ഊഴം തിരിച്ചുള്ള ടൈം ടേബിൾ നേരത്തെ തീരുമാനിക്കും: 16 ഭാര്യമാരിൽ 151 കുട്ടികൾ ഉള്ള 66കാരൻ ഇപ്പോഴും ഉത്പാദനം തുടരുന്നതിങ്ങനെ

ഒരു രാത്രിയിൽ നാലു ഭാര്യമാർക്ക് അവസരം നൽകും; 16 ഭാര്യമാർക്കും ഊഴം തിരിച്ചുള്ള ടൈം ടേബിൾ നേരത്തെ തീരുമാനിക്കും: 16 ഭാര്യമാരിൽ 151 കുട്ടികൾ ഉള്ള 66കാരൻ ഇപ്പോഴും ഉത്പാദനം തുടരുന്നതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

16 ഭാര്യമാരും അതിൽ 151 മക്കളുമുള്ള സിംബാവേക്കാരന്റെ ജീവിത കഥ കേട്ടു മൂക്കത്ത് വിരൽ വയ്ക്കുകയാണ് ലോകം. ഒരു രാത്രിയിൽ നാലു ഭാര്യമാർക്ക് അവസരം നൽകും; 16 ഭാര്യമാർക്കും ഊഴം തിരിച്ചുള്ള ടൈം ടേബിൾ നേരത്തെ തീരുമാനിച്ചുമാണ് ഇയാൾ തന്റെ കുടുംബത്തെ വലുതാക്കി കൊണ്ടിരിക്കുന്നത്. മിഷ്ചെക്ക് ന്യാൻഡ്രോ എന്ന 66കാരനാണ് 16 കെട്ടിയ വീരൻ. മക്കളും ഭാര്യമാരും ഇത്രയധികം ഉണ്ടെങ്കിലും മിഷ്ചെക്കിന് ജോലി ഒന്നും ഇല്ല. ഭാര്യമാരെ തൃപ്തിപ്പെടുത്തലാണ് തന്റെ മുഴുവൻ സമയത്തെയും ജോലി എന്ന് ഇയാൾ പറയുന്നു.

ഭക്ഷണം പാകം ചെയ്തും വീട് വൃത്തിയാക്കിയും മക്കൾക്ക് വിളമ്പി നൽകിയുമെല്ലാം മിഷ്ചെക്് ഓരോ ദിവസവും ചെലവിടുന്നു. 151 മക്കൾ ആയെങ്കിലും ഇനിയും ഇക്കാര്യത്തിൽ പിന്നോട്ട് പോകാൻ മിഷ് ചെക്ക് തയ്യാറല്ല. വരുന്ന വിന്ററിൽ 17-ാമത്തെ വിവാഹം നടത്താനാണ് ഇയാളുടെ തീരുമാനം. മരിക്കുന്നതിന് മുമ്പ് 100 ഭാര്യമാരും ആയിരം മക്കളും വേണമെന്നതാണ് മിഷ്ചെക്കിന്റെ ആഗ്രഹം. ചെറുപ്പക്കാരികളായ യുവതികളെ കല്ല്യാണം കഴിക്കാനാണണ് താൽപര്യമെന്ന് മിഷ്ചെക്ക് പറയുന്നു. പ്രായമായ സ്ത്രീകൾക്ക് തന്നെ തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നാണ് ഇതിനു കാരണമായി പറയുന്നത്.

താൻ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും തന്റെ സന്തതികൾ നൽകുന്ന പണവും സമ്മാനങ്ങളും ആണ് ജീവിതത്തിന് മുതൽക്കൂട്ട് എന്നും മിഷ്ചെക്ക് പറയുന്നു. 1983ലാണ് ആദ്യമായി വിവാഹം കഴിക്കുന്നത് പിന്നീട് കുടുംബത്തിന്റെ വലുപ്പം കൂട്ടി തുടങ്ങി. മരണം വരെ മക്കളുടെ എണ്ണവും ഭാര്യമാരുടെ എണ്ണവും കൂട്ടുമെന്ന് ഇയാൾ പറയുന്നു. തന്റെ എല്ലാ ഭാര്യമാരും തന്നിൽ പൂർണ്ണ തൃപ്തനാണെന്നും ഇതിൽ രണ്ട് പേർ ഇപ്പോൾ ഗർഭിണിയാണെന്നും അദ്ദേഹം പറയുന്നു.

തന്റെ ഈ വലിയ കുടുംബം ഒരു ഭാരമല്ലെന്നും മറിച്ച് തനിക്ക് വലിയ ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മക്കൾ തനിക്ക് നല്ല രീതിയിൽ സാമ്പത്തികമായി സഹായിക്കുന്നെന്നും മിഷ്ചെക്ക് പറയുന്നു. 93 ഹെക്ടറിൽ കൃഷി നടത്തിയാണ് ജീവിതം. 100ഓളം മക്കൾ ജോലി ചെയ്യുമ്പോൾ 50 കുട്ടികൾ സ്‌കൂളിൽ പഠിക്കുകയാണ്. ആറ് പേർ സിംബാവേ നാഷണൽ ആർമിയിൽ ജോലി നോക്കുന്നു. രണ്ട് പേർ പൊലീസിലാണ്. 11 പേർ മറ്റ് പല മേഖലകളിലും ജോലി ചെയ്യുന്നു. 13 പെൺമക്കൾ വവാഹം കഴിച്ച് പോവുകയും ചെയ്തു. 23 ആൺമക്കളും വിവാഹിതരാണ്. ഒരു മകൻ പിതാവിന്റെ പാതയില് സഞ്ചരിച്ച് കുടുംബത്തിന്റെ വലിപ്പം കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. ഈ മകന് നാല് ഭാര്യമാരാണ് നിലവിലുള്ളത്. 2015ലാണ് അവസാനമായി വിവാഹം ചെയ്തത്. 2021ൽ 17ാം വിവാഹത്തിന് തയ്യാറെടുക്കുകയാണ് മിഷ്ചെക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP