Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഡിജിറ്റൽ രൂപത്തിലാക്കിയ' പണം സുരക്ഷിതമാക്കാൻ ഹാർഡ് വെയർ വാലറ്റ് വാങ്ങി; പുത്തൻ വാലറ്റിന്റെ പിൻ നഷ്ടമായത് കോയിന്റെ വില ഉയർന്ന സമയത്ത്; പാസ് വേഡ് ഓർത്തെടുക്കാൻ ഹിപ്നോട്ടിസത്തിനു വിധേയനായിട്ടും ഫലം കാണാതെ വന്നതോടെ രക്ഷിക്കാനെത്തിയത് 15 കാരൻ ഹാക്കർ; ബിറ്റ് കോയിൻ വാങ്ങി പണി കിട്ടിയ മാർക് ഫ്രായെൻ ഫെൽഡറിന്റെ അനുഭവം ഞെട്ടിക്കുന്നത്

'ഡിജിറ്റൽ രൂപത്തിലാക്കിയ' പണം സുരക്ഷിതമാക്കാൻ ഹാർഡ് വെയർ വാലറ്റ് വാങ്ങി; പുത്തൻ വാലറ്റിന്റെ പിൻ നഷ്ടമായത് കോയിന്റെ വില ഉയർന്ന സമയത്ത്; പാസ് വേഡ് ഓർത്തെടുക്കാൻ ഹിപ്നോട്ടിസത്തിനു വിധേയനായിട്ടും ഫലം കാണാതെ വന്നതോടെ രക്ഷിക്കാനെത്തിയത് 15 കാരൻ ഹാക്കർ; ബിറ്റ് കോയിൻ വാങ്ങി പണി കിട്ടിയ മാർക് ഫ്രായെൻ ഫെൽഡറിന്റെ അനുഭവം ഞെട്ടിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ പണമാണ് ബിറ്റ് കോയിൻ. കമ്പ്യൂട്ടർ ഭാഷയിലുള്ള പ്രോഗ്രാം അല്ലെങ്കിൽ ഒരു സോഫ്റ്റവെയർ കോഡാണിത്. പ്രശസ്ത ടെക്നോളജി മാഗസീനായ വയേഡിന്റെ എഡിറ്റർമാരിലൊരാളായ മാർക് ഫ്രായെൻ ഫെൽഡർ ബിറ്റ്കോയിന്റെ പ്രയോജനങ്ങളെക്കുറിച്ചറിഞ്ഞാണ് അത് വാങ്ങുന്നത്. 3000 ഡോളറിന് 7.4 ബിറ്റ്കോയിൻ അദ്ദേഹം സ്വന്തമാക്കി. അത് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകളും നടത്തി. ഓരോ ദിവസവും കോയിന്റെ വില ഉയരുന്നതുകൊണ്ട് അത് സുരക്ഷിതമാക്കാൻ ഫെൽഡർ തീരുമാനിച്ചു. ബിറ്റ്കോയിന്റെ കീ ആദ്യം ഇന്റർനെറ്റിലെ വാലറ്റിലാണ് സൂക്ഷിച്ചിരുന്നത്.

എന്നാൽ അത് ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ഒരു ഹാർഡ് വെയർ വാലറ്റു വാങ്ങി ബിറ്റ്കോയിന്റെ പിൻ അതിൽ സേവ് ചെയ്യാമെന്ന് കരുതി. 100 ഡോളർ നൽകി ട്രേസർ കമ്പനിയുടെ വാലറ്റും വാങ്ങി. കമ്പനിയുടെ സൈറ്റിൽ പോയി നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഓർത്തെടുക്കാനാകുന്ന രീതിയിൽ ഒരു പിൻ നമ്പറും സെറ്റ് ചെയ്തു. ഈ പിൻ നമ്പർ ഒരു പേപ്പറിൽ എഴുതി എടുത്തു. ആർക്കെങ്കിലും ഈ പിൻ നമ്പർ കിട്ടിയാൽ ബിറ്റ് കോയിൻ മുഴുവൻ അവർക്ക് സ്വന്തമാക്കാം. അതിനാൽ പേപ്പർ മേശയിൽ സൂക്ഷിച്ചു. ദിവസങ്ങൾക്കു ശേഷം യാത്ര പോകുന്നതിനാൽ പിൻ എഴുതിയ പേപ്പർ മകളുടെ തലയിണയുടെ അടിയിൽ വെച്ചു.

തിരിച്ചെത്തി നോക്കിയപ്പോൾ പേപ്പർ നഷ്ടമായിരുന്നു. എങ്കിലും പിൻ നമ്പർ ഓർമയുണ്ടാകും എന്ന തോന്നലിൽ ഹാർഡ് വെയർ വാലറ്റ് ലാപ്ടോപ്പിൽ കുത്തി നമ്പർ അടിച്ചു. എന്നാൽ പിൻ തെറ്റാണെന്ന് കാണിച്ചതോടെ ഒന്നു കൂടി ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും പിൻ നമ്പർ തെറ്റായി വന്നതോടെ ഫെൽഡർ വിയർത്തു. നമ്പർ ഓർമ കിട്ടാൻ ഹിപ്നോട്ടിസത്തിന് വിധേയനായിട്ടും പരാജയമായിരുന്നു ഫലം.

വാലറ്റിന് ഒരു ഫേം വെയർ അപ്ഡേറ്റ് വരുന്നതോടെയാണ് കഥ മാറുന്നത്. ഇത് ഹാക്ക് ചെയ്യപ്പെടാമെന്ന് വന്നതോടെ ഹാക്കറെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ബ്രിട്ടനിലുള്ള സലീം റഷീദ് എന്ന 15 വയസുകാരൻ പയ്യനെ ആണ് അവർ കണ്ടെത്തിയത്. 3700 ഡോളർ ആവശ്യപ്പെട്ടതിനെ തുടർന്ന് അത് നൽകുകയും സലീം റഷീദ് പിൻ കണ്ടെത്തി കൊടുക്കുകയും ചെയ്തു. ബിറ്റ് കോയിൻ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്കാണ് ഫെൽഡറിന്റെ അവസ്ഥ വിരൽ ചൂണ്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP