Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യോഷിഹൈഡെ സുഗ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും; ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നടന്ന വോട്ടെടുപ്പിൽ സു​ഗ നേടിയത് 89നെതിരെ 377വോട്ടുകൾ

യോഷിഹൈഡെ സുഗ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും; ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നടന്ന വോട്ടെടുപ്പിൽ സു​ഗ നേടിയത് 89നെതിരെ 377വോട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ടോക്കിയോ: ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകുക യോഷിഹൈഡെ സുഗ. ആബെ സർക്കാരിന് കീഴിൽ ചീഫ് കാബിനറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു സുഗ. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നടന്ന വോട്ടെടുപ്പിൽ വിജയിച്ചതോടെയാണ് പ്രധാന മന്ത്രി പദത്തിലേക്ക് സുഗ എത്തിയത്. 377വോട്ട് നേടിയായിരുന്നു സുഗയുടെ വിജയം. ആരോഗ്യകാരണങ്ങളാൽ ഷിൻസൊ ആബെ രാജിവച്ചതിന് പിന്നാലെയാണ് പാർട്ടി പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ നിർബന്ധിതമായത്.

സുഗയുടെ പ്രധാന എതിരാളിയായ മുൻ വിദേശകാര്യ മന്ത്രി ഫുനമിയോ കിഷിദയ്ക്ക് 89 വോട്ട് ലഭിച്ചു.മറ്റൊരു സ്ഥാനാർത്ഥിയായ മുൻ പ്രതിരോധ മന്ത്രി ഷിഗെരു ഇഷിബയ്ക്ക് 68 വോട്ടും ലഭിച്ചു. ലിബറൽ ഡെമോക്രാറ്റിക് മുന്നണിക്ക് മേൽക്കൈയുള്ളതിനാൽ പാർലമെന്റിലെ വോട്ടെടുപ്പ് വിജയിക്കാൻ സുഗയ്ക്ക് സാധിക്കും. ബുധനാഴ്ചയാണ് പാർലമെന്റിലെ വോട്ടെടുപ്പ്.

കോവിഡ് 19നെ പ്രതിരോധിക്കലും മഹാമാരി കാരണം തകർച്ചയിലേക്ക് പോയ ജപ്പാൻ സമ്പദ്‌വ്യവസ്ഥയെ കരകയറ്റലുമാണ് തന്റെ ലക്ഷ്യമെന്ന് സുഗ പറഞ്ഞു. പാർട്ടിയുടെ പുതിയ നേതാവ് സുഗയ്ക്ക് താൻ ബാറ്റൻ കൈമാറുകയാണെന്ന് ഷിൻസെ ആബെ പറഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ടോക്കിയോ ഒളിമ്പിക്‌സ് നടത്തണോ എന്നതും ഈസ്റ്റ് ചൈന കടലിൽ ചൈനയുടെ പ്രവർത്തനങ്ങളും ഉൾപ്പെടെ നിരവധി വലിയ വിഷയങ്ങളാണ് അധികാരത്തിലെത്തുന്ന സുഗയെ കാത്തിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP