Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ചൈനീസ് പ്രിസിഡന്റ് ഷി ജിൻപിങിന്റെ പേര് വിവർത്തനം ചെയ്തപ്പോൾ വന്നത് മുട്ടൻ തെറി! പുലിവാല് വിടിച്ച ഫേസ്‌ബുക്ക് മാപ്പു പറഞ്ഞു രംഗത്ത്; സാങ്കേതിക പിഴവെന്ന് വിശദീകരണം

ചൈനീസ് പ്രിസിഡന്റ് ഷി ജിൻപിങിന്റെ പേര് വിവർത്തനം ചെയ്തപ്പോൾ വന്നത് മുട്ടൻ തെറി! പുലിവാല് വിടിച്ച ഫേസ്‌ബുക്ക് മാപ്പു പറഞ്ഞു രംഗത്ത്; സാങ്കേതിക പിഴവെന്ന് വിശദീകരണം

സ്വന്തം ലേഖകൻ

റങ്കൂൺ: ചൈനീസ് പ്രസിഡന്റിന്റെ പേര് വിവർത്തനം ചെയ്തു പുലിവാല് പിടിച്ച് ഫേസ്‌ബുക്ക്. ഷി ജിൻപിങിന്റെ പേര് വിവർത്തനം ചെയ്തപ്പോൾ മുട്ടൻ തെറി വന്നതോടെയാണ് ഫേസ്‌ബുക്ക് ക്ഷമാപണവുമായി രംഗത്തുവന്നത്. ബെർമീസ് ഭാഷയിലുള്ള പോസ്റ്റിലെ ഷി ജിൻപിങിന്റെ പേരിന്റെ ഇംഗ്ലീഷ് വിവർത്തനത്തിന്റെ സ്ഥാനത്താണ് തെറി പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ ഫേസ്‌ബുക്ക് മാപ്പ് പറഞ്ഞു. സാങ്കേതിക പിഴവാണെന്നാണ് അവരുടെ വിശദീകരണം.

ഷി ജിൻപിങിന്റെ മ്യാന്മാർ സന്ദർശന വേളയിലാണ് സംഭവം. സന്ദർശനത്തിന്റെ രണ്ടാം ദിനം മ്യാന്മാർ സ്റ്റേറ്റ് കൗൺസിലർ ഓംഗ് സാങ് സൂചിയുടെ ഔദ്യോഗിക പേജിൽ വന്ന പോസ്റ്റിലാണ് വിവർത്തനത്തിൽ തെറ്റ് സംഭവിച്ചത്. ഷി ജിൻപിങിന്റെ പേരിന് പകരം വന്ന തെറിവാക്കടക്കം ഒരു പ്രാദേശിക മാധ്യമം വാർത്തയാക്കുകയും ചെയ്തു.

Stories you may Like

ബർമീസിൽ നിന്ന് ഇംഗ്ലീഷിലേയ്ക്കുള്ള വിവർത്തനത്തിൽ സംഭവിച്ച പഴവാണെന്നും അത് പരിഹരിച്ചെന്നും ഫേസ്‌ബുക്ക് അറിയിച്ചു. സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും ഫേസ്‌ബുക്ക് പ്രസ്താവനയിൽ പറഞ്ഞു. ബർമീസ് ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യുന്നതിൽ മുമ്പും ഫേസ്‌ബുക്കിന് ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP