Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

വരുന്ന ഞായറാഴ്‌ച്ച ലോകം അവസാനിക്കുവാൻ പോവുകയാണോ? മായൻ കലണ്ടറിൽ പ്രവചിച്ച 2012 ഡിസംബർ 21 ലെ പ്രവചനം കണക്കുകൂട്ടലിൽ വന്ന പിഴവെന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ; ശരിയായ കണക്കുകൂട്ടൽ പ്രകാരം ലോകം അവസാനിക്കുന്നത് 2020 ജൂൺ 21 നെന്നും അവർ

വരുന്ന ഞായറാഴ്‌ച്ച ലോകം അവസാനിക്കുവാൻ പോവുകയാണോ? മായൻ കലണ്ടറിൽ പ്രവചിച്ച 2012 ഡിസംബർ 21 ലെ പ്രവചനം കണക്കുകൂട്ടലിൽ വന്ന പിഴവെന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ; ശരിയായ കണക്കുകൂട്ടൽ പ്രകാരം ലോകം അവസാനിക്കുന്നത് 2020 ജൂൺ 21 നെന്നും അവർ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കൊറോണയെന്ന മഹാവ്യാധിയും കൊടുങ്കാറ്റുകളും ഭൂമികുലുക്കവുമൊന്നും ഇനിയും നിങ്ങളെ ഭയപ്പെടുത്തിയിട്ടില്ലെങ്കിൽ ഇതാ അതിനായി ഒരു പ്രവചനം ഈ വരുന്ന ഞായറാഴ്‌ച്ച അതായത് ജൂൺ 21ന് ലോകം അവസാനിക്കുമെന്ന്. 2012 ഡിസംബർ 21ന് ലോകം അവസാനിക്കുമെന്ന് പ്രഖ്യാപിച്ച മായൻ കലണ്ടർ ഓർമ്മയുണ്ടോ? ആ കലണ്ടറിനെ ആസ്പദമാക്കിയുള്ള പുതിയ കണക്കുകൂട്ടലുകളാണ് ലോകാവസാനത്തിനുള്ള പുതിയ ദിനം കണ്ടെത്തിയിരിക്കുന്നത്.

പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് അധിനിവേശത്തിന് മുൻപ് വരെ മദ്ധ്യ അമേരിക്കയിൽ പ്രബലമായ ഒരു സംസ്‌കാരമായിരുന്നു മായൻ സംസ്‌കാരം. വളരെ ശക്തമായ ഒരു എഴുത്തുഭാഷ ഉണ്ടായിരുന്ന മായൻകാരുടെ കലയും, ശില്പകലയും ഗണിതശാസ്ത്രവും കലണ്ടറും ജ്യോതിശാസ്ത്രവുമെല്ലാം ലോകപ്രശസ്തമാണ്. കൃസ്തുവിനും 2000 വർഷങ്ങൾക്ക് മുൻപ് കൃഷിയിലും ഇവർ അസാമാന്യമായ പുരോഗതി കൈവരിച്ചിരുന്നു.

ഏകദേശം ബി സി 750 മുതൽക്കാണ് മായൻ നഗരങ്ങൾ വികസനത്തിന്റെ പാതയിലേക്കെത്തിയത്. ബി സി 500 ഓടെ മിക്ക നഗരങ്ങളിലും വലിയ ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ള ശില്പ സൗധങ്ങൾ ഉയർന്നിരുന്നു. എന്നിരുന്നാലും എ ഡി 250 ഓടെയാണ് മായൻ സംസ്‌കാരത്തിന്റെ സുവർണ്ണകാലം തുടങ്ങുന്നത്. അതിന്റെ ഔന്നത്യത്തിൽ നിൽക്കുന്ന സമയത്ത് ഇവിടത്തെ മായൻ ജനസംഖ്യ ഏകദേശം 20 ലക്ഷത്തോളമായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.

ബഹുദൈവാരാധകരായ മായന്ന് ജനത സൂര്യൻ, ചന്ദ്രൻ, മഴ തുടങ്ങിയ പ്രകൃതിയുടെ പ്രതിഭാസങ്ങളേയാണ് കൂടുതലായി ആരാധിച്ചിരുന്നത്. ഇവിടത്തെ രാജാക്കന്മാരെ ദൈവത്തിന്റെ പ്രതിനിധികളായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഗണിതശാത്രത്തിലും ജ്യോതിശാസ്ത്രത്തിലും അതീവ പുരോഗതി കൈവരിച്ച മായൻ ജനത വളരെ സങ്കീർണ്ണമായ ഒരു കലണ്ടർ സമ്പ്രദായവും വികസിപ്പിച്ചിരുന്നു. വർഷത്തിൽ 365 ദിവസങ്ങൾ എന്ന കണക്കിൽ 5000 വർഷത്തെ കലണ്ടറായിരുന്നു വികസിപ്പിച്ചത്.

8-)0 നൂറ്റാണ്ടുമുതൽക്കാണ് മായൻ സംസ്‌കാരത്തിന്റെ തകർച്ച ആരംഭിക്കുന്നത്. തികച്ചും അജ്ഞാതമായ കാരണങ്ങളാൽ ഒമ്പതാം നൂറ്റാണ്ടോടെ ഈ സംസ്‌കാരം ഏതാണ്ട് തകർന്നടിഞ്ഞു എന്നുതന്നെ പറയാം. ഇവരുടെ തകർച്ചക്ക് സാമൂഹികവും സാമ്പത്തികവുമായ നിരവധികാരണങ്ങൾ ചരിത്രകാരന്മാർ പറയുന്നുണ്ടെങ്കിലും അതിനൊന്നും വേണ്ടത്ര തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നത്തെ ഗ്വാട്ടിമാലയിലെ ബെലീസ് പ്രവിശ്യ, ഹോണ്ടുറാസ്, എൽ സാൽവഡോർ, മെക്സിക്കോയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോഴും മായൻ ജനതയുടെ പിന്മുറക്കാരുണ്ട്.

നൂറ്റാണ്ടുകൾക്ക് മുൻപ് ഇവർ വികസിപ്പിച്ചെടുത്ത കലണ്ടറിലാണ് ലോകാവസാനത്തെക്കുറിച്ച് പറയുന്നത്. 2012 ഡിസംബർ 21 ന് ലോകം അവസാനിക്കും എന്നായിരുന്നു ഇതിനെ ആസ്പദമാക്കിയുള്ള പ്രവചനം. അന്ന് നിരവധി ആളുകൾ മായൻ കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്തു. എങ്കിലും ഒന്നും സംഭവിച്ചില്ല. എന്നാൽ, ഇന്ന് ചിലർ പറയുന്നത് അന്ന് 2012 ഡിസംബർ 21 എന്ന് പ്രവചിച്ചത് കണക്കുകൂട്ടലിൽ വന്ന പിഴവുകൾ കാരണമായിരുന്നു എന്നാണ്.

ജൂലിയൻ കലണ്ടർ പ്രകാരം നമ്മൾ ഇപ്പോൾ 2012 ലാണ് എന്നാണ് ഇക്കൂട്ടർ പറയുന്നത്. ജൂലിയൻ കലണ്ടറിൽ നിന്നും ഇപ്പോൾ ഉപയോഗിക്കുന്ന ജോർജ്ജിയൻ കലണ്ടറിലേക്ക് മാറുമ്പോൾ ഒരു വർഷം നഷ്ടമാകുന്നത് 11 ദിവസങ്ങളാണ്. അതായത് ജോർജ്ജിയൻ കലണ്ടർ ഉപയോഗിക്കുന്ന 268 വർഷങ്ങളിലായി (1752 ംതൽ 2020 വരെ) നമുക്ക് നഷ്ടപ്പെട്ടത് 2,948 ദിവസങ്ങൾ. വർഷത്തിൽ 365 ദിവസങ്ങൾ എന്ന കണക്കിൽ ഇത് 8 വർഷങ്ങൾ വരും അതായത് ജോർജ്ജിയൻ കലണ്ടർ പ്രകാരം ലോകാവസാനം വരേണ്ടത് 2020 ൽ ആണെന്ന് ചുരുക്കം. പാവ്ലോ ടഗാലോഗിൻ എന്നൊരു ശാസ്ത്രജ്ഞനാണ് ഈ പുതിയ സിദ്ധാന്തവുമായി എത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP