Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി പുതിയ ജർമ്മൻ സർക്കാർ; രോഗത്തോടെ ജനിച്ചതിന് പ്രസവം എടുത്ത ഡോക്ടർക്കെതിരെ കേസുമായി യുവതി; എത്യോപ്യയിൽ ആഭ്യന്തര യുദ്ധം മുറുകി; അറിയേണ്ട മൂന്ന് വാർത്തകൾ

കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി പുതിയ ജർമ്മൻ സർക്കാർ; രോഗത്തോടെ ജനിച്ചതിന് പ്രസവം എടുത്ത ഡോക്ടർക്കെതിരെ കേസുമായി യുവതി; എത്യോപ്യയിൽ ആഭ്യന്തര യുദ്ധം മുറുകി; അറിയേണ്ട മൂന്ന് വാർത്തകൾ

മറുനാടൻ ഡെസ്‌ക്‌

യാനകവും ചിലപ്പോഴൊക്കെ അതിവിചിത്രവുമായ സംഭവങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്നത്. അത്തരത്തിലുള്ള മൂന്ന് വാർത്തകളാണ് ഇനിയുള്ളത്. രണ്ട് വാർത്തകൾ യൂറോപ്പിൽ നിന്നും ഒന്ന് കിഴക്കൻ ആഫ്രിക്കയിൽ നിന്നുമാണ്.

കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങിപുതിയൻ ജർമ്മൻ സർക്കാർ

ജർമ്മനിയിൽ പുതിയ മുന്നണി സർക്കാർ വിനോദപരമായ കാര്യങ്ങൾക്കായി കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കാൻ ഒരുങ്ങുകയാണ്. അധികാരം പങ്കിടുന്നതുമായ കരാർ ഉണ്ടാക്കിയശേഷം ഭരണത്തിൽ പങ്കാളികളായ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ഏയ്ഞ്ചല മാർക്കെലിന്റെ കൺസർവേറ്റീവ് സി ഡി യു പാർട്ടിയിൽ നിന്നും അധികാരം ഏറ്റെടുക്കാൻ പോകുന്നത് മിത ഇടതുവാദികളായ എസ് പി ഡി, ലെബറൽ ഫ്രീ ഡെമോക്രാറ്റ്സ്, പരിസ്ഥിതി വാദികളായ ഗ്രീൻസ് എന്നീ പാർട്ടികളുടെ സഖ്യമാണ്.

പുതിയ സർക്കാരിന്റെ അജണ്ട പുറത്തുവിട്ടുകൊണ്ടാണ് കഞ്ചാവ് നിയമവിധേയമാക്കുന്ന കാര്യം ഇവർ പറഞ്ഞത്. അതിനാൽ പ്രത്യേകം ലൈസൻസ് കരസ്ഥമാക്കിയ കടകളിൽ മാത്രമായിരിക്കും ഇത് വില്ക്കാൻ കഴിയുക. പ്രായപൂർത്തിയായവർക്ക് മാത്രമേ വിൽക്കാവൂ എന്ന നിബന്ധനയും ഉണ്ട്. 2017-ൽ ഔഷധാവശ്യങ്ങൾക്കുള്ള കഞ്ചാവിന്റെ ഉപയോഗം ജർമ്മനിയിൽ നിയമവിധേയമാക്കിയിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മെഡിക്കൽ മരിജുവാന മാർക്കറ്റായി ഇതൊടെ ജർമ്മനി മാറി. ഒരു വർഷം 154 മില്ല്യൺ പൗണ്ട് വിലയുള്ള സാധനങ്ങളാണ് ഇവിടെ വിറ്റുപോകുന്നത്.

ഇപ്പോൾ വിനോദാവശ്യങ്ങൾക്കായുള്ള കഞ്ചാവിന്റെ ഉപയോഗവും നിയമവിധേയമാക്കുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വിപണിയായി മാറും 83 മില്ല്യൺ ജനങ്ങളുള്ള ജർമ്മനി. അതുപോലെ ഏയ്ഞ്ചെല മെർക്കലിനു പകരം ചാൻസലറായി എസ് ഡി പി നേതാവ് ഒലാഫ് ഷോൾസിനെ നിയമിക്കാനും സഖ്യം തീരുമാനിച്ചിട്ടുണ്ട് കഴിഞ്ഞ 16 വർഷത്തിനിടയിലാണ് അധികാരം കൈമാറപ്പെടുന്നത്.

രോഗിയായി ജനിക്കാൻ ഇടവന്നതിന് ഡോക്ടറിൽ നിന്നും നഷ്ടപരിഹാരം തേടി യുവതി

നട്ടെല്ലും സുഷുമ്നാ നാഢിയും പൂർണ്ണമായും പ്രവർത്തനക്ഷമമല്ലാത്ത ഒരു രോഗാവസ്ഥയാണ് സ്പൈന ബിഫിഡ എന്നത്. ജന്മനാൽ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. ഗർഭസ്ഥ ശിശുവിൽ ഇവ പൂർണ്ണ വളർച്ച പ്രാപിക്കാത്തതിനാലാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. സ്പൈന ബിഫിഡ എന്ന രോഗാവസ്ഥയുമായി ജനിച്ച ഈവീ ടൂംബെസ് എന്ന 20 കാരി തന്റെ ജനനസമയത്ത് പ്രസവത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന ഡോ, ഫിലിപ് മിറ്റ്ച്ചെല്ലിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസു നൽകിയിരിക്കുകയാണ്.

ലിങ്കൺഷയറിലെ സ്‌കെഗ്‌നെസ്സിൽ താമസിക്കുന്ന ഈവി പറയുന്നത് തന്റെ അമ്മ കരോലിനെ ചികിത്സിച്ച ഡോ. മിറ്റ്ച്ചൽ, കുട്ടിക്ക് സ്പൈന ബിഫിഡ ബധിക്കാതിരിക്കാൻ ഭക്ഷ്യ സപ്ലിമെന്റുകൾ കഴിക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിൽ തന്റെ അമ്മ തീർച്ചയായും ഗർഭിണിയാകാൻ തയ്യാറാകില്ലായിരുന്നു എന്നാണ്. ഈ രോഗാവസ്ഥ തടയുന്നതിൽ സപ്ലിമെന്റുകള്ക്കുള്ള പ്രാധാന്യത്തെ പറ്റി തന്റെ അമ്മയോട് പറഞ്ഞില്ല എന്നും അവർ ആരോപിക്കുന്നു.

2001-ൽ ഡൊ, മിറ്റ്ച്ചലിനെ കാണാൻ എത്തിയ കരോലിനോട് ഫോളിക് ആസിഡിനെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും സ്പൈന ബിഫിഡ തടയുന്നതിൽ അതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞിരുന്നില്ല എന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാൽ ഡോക്ടർ ഇത് പാടെ നിഷേധിക്കുകയാണ്. ആവശ്യത്തിനുള്ള ഉപദേശങ്ങലും നിർദ്ദേശങ്ങളും താൻ നൽകിയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഷൊ ജമ്പിംഗിൽ അവസരങ്ങൾ കണ്ടെത്തിയ ഈവിക്ക് 2018-ൽ വെൽചൈൽഡ് ഈവന്റിൽ ഇൻസ്പിരേഷൻ യംഗ് പേഴ്സൺ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ലണ്ടനിലെ ഹൈക്കോടതിയിലാണ് ഇപ്പോൾ അവർ കേസ് നൽകിയിരിക്കുന്നത്.

എത്യോപിയയിൽ ആഭ്യന്തരയുദ്ധം മുറുകുന്നു

എത്യോപ്യയിൽ നടക്കുന്ന ആഭ്യന്തരയുദ്ധം തലസ്ഥാനമായ ആഡിസ് അബാബയിലേക്ക് കൂടി വ്യാപിക്കാൻ തുടങ്ങിയതോടെ ബ്രിട്ടീഷുകാർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടു. ഇപ്പോൾ രാജ്യം വിടാൻ താത്പര്യപ്പെടാത്തവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് പൗരന്മാർക്ക് എത്യോപ്യ വിട്ട് ബ്രിട്ടനിൽ തിരിച്ചെത്താൻ പലിശ രഹിത വായ്പയും അനുവദിക്കുമെന്ന് ആഫ്രിക്ക മിനിസ്റ്റർ വിക്കി ഫോർഡ് പ്രസ്താവിച്ചു.

ഇപ്പോൾ അഡിസ് അബാബയിൽ നിന്നും അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ലഭ്യമാണെന്നും ഭാവിയിൽ എത്യോപ്യ വിടാൻ കഴിയുമെന്നതിന് ഒരു ഉറപ്പുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തരയുദ്ധം മൂത്തതോടെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ എത്യോപ്യൻ പ്രസിഡണ്ട് വരെ യുദ്ധമുഖത്തേക്ക് നീങ്ങിയിരിക്കുകയാണ്. അബീ അഹമ്മദ് പറയുന്നത് അത്യാവശ്യമെങ്കിൽ രാജ്യത്തിനായി രക്തസാക്ഷിത്വം വഹിക്കാനുംതാൻ തയ്യാറാണെന്നാണ്. വിമതർക്കെതിരെ പൊരാടാൻ പ്രസിഡണ്ടിനൊപ്പം രാജ്യത്തെ ഒളിമ്പിക് ജേതാക്കലായ ഹെയ്ലീ ഗെബ്ര്സെലസ്സെയും ഫെയ്സ ലിലെസയും ചേർന്നിട്ടുണ്ട്.

രാജ്യത്തെ ഏറ്റവുമധികം ആദരിക്കപ്പെടുന്ന കായിക പ്രതിഭയായ ഗെബ്രെസെലാസ്സെ രാജ്യത്തിനുവേണ്ടി എന്തുചെയ്യാനും തയ്യാറാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതേസമയം റിയോ ഓളിംപിക്സിൻ മാരത്തണിൽ വെള്ളിമെഡൽ നേടിയ ഫെയിസ പറയുന്നത് താനും രാജ്യത്തിനായി ജീവൻ ത്യജിക്കാൻ തയ്യാറാണ് എന്നാണ്. രാജ്യത്തെ ടിഗ്രേ മേഖലയിലെ വിമതരും ഔദ്യോഗിക സൈന്യവും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ ആയിരങ്ങളാണ് ഇതുവരെ മരണമടഞ്ഞിട്ടുള്ളത്. ബ്രിട്ടനു പുറമെ ഫ്രാൻസ്, ജർമ്മനി, തുർക്കി തുടങ്ങിയ രാജ്യങ്ങളും അവരുടെ പൗരന്മാരോട് എത്യോപ്യ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP