Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖാസിം സുലൈമാനി വധം; ചാരനെ വധിക്കുമെന്ന് ഇറാൻ; മഹ്മൗദ് മൗസവി മദവിയെ വധശിക്ഷയ്ക്ക് വിധേയനാക്കാൻ നടപടി തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

ടെഹ്റാൻ: ഇറാൻ ഖുദ്സ് ഫോഴ്സ് കമാൻഡർ ഖാസിം സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കയ്ക്കും ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിക്കും കൈമാറിയ ചാരനെ വധിക്കുമെന്ന് ഇറാൻ.

സിഐഎയുടെയും മൊസാദിന്റെയും ചാരനായ ഇറാൻ പൗരൻ മഹ്മൗദ് മൗസവി മദവിയെ വധശിക്ഷയ്ക്കു വിധേയനാക്കുമെന്ന് ഇറാൻ നിയമകാര്യ വക്താവ് ഖൊലാംഹുസൈൻ ഇസ്മൈലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇറാന്റെ പ്രമുഖനേതാവായിരുന്ന സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങൾ ശത്രുക്കൾക്ക് നൽകിയത് മഹ്മൗദ് മൗസവിയാണെന്ന് ഖൊലാംഹുസൈൻ ഇസ്മൈലി കൂട്ടചിച്ചേർത്തു. അമേരിക്ക ഡ്രോൺ ആക്രമണത്തിലാണ് ഖാസിം സുലൈമാനിയെ വധിച്ചത്.

സുലൈമാനി വധത്തെ തുടർന്ന് ഇറാക്കിലെ അമേരിക്കൻ സൈനിക താവളം ഇറാൻ ആക്രമിച്ചിരുന്നു. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. ജനുവരി മൂന്നിനാണ് ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP