Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയും ചൈനയും വളർന്നു; കാനഡയെ കാണാതാകുന്നു; ബ്രിട്ടനും അമേരിക്കക്കും പരിക്കില്ല; ജനസംഖ്യാഭൂപടത്തിന്റെ കഥ

ഇന്ത്യയും ചൈനയും വളർന്നു; കാനഡയെ കാണാതാകുന്നു; ബ്രിട്ടനും അമേരിക്കക്കും പരിക്കില്ല; ജനസംഖ്യാഭൂപടത്തിന്റെ കഥ

നസംഖ്യാപ്പെരുപ്പത്തിന് അതിന്റേതായ ദോഷവശങ്ങളുണ്ടെങ്കിലും ഏതൊരു രാജ്യത്തിന്റെയും യഥാർത്ഥ ശക്തി അവിടുത്തെ ജനങ്ങൾ തന്നെയാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോകരാജ്യങ്ങളുടെ ഭൂപടം അഥവാ ജനസംഖ്യാ ഭൂപടം ഇപ്പോൾ വരച്ചാൽ എങ്ങനെയിരിക്കുമെന്ന് സങ്കൽപ്പിച്ചിട്ടുണ്ടോ...?. റെഡിറ്റ് യൂസറായ ടീഡ്രാങ്ക്‌സ് ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോകഭൂപടം വരച്ചിരിക്കുകയാണിപ്പോൾ. ഇതിൽ ചില രാജ്യങ്ങളുടെ വലുപ്പം വളരെ ചുരുങ്ങിയതായി കാണാം. അവിടുത്തെ ജനസംഖ്യ കുറഞ്ഞുവെന്നാണിത് സൂചിപ്പിക്കുന്നത്. എന്നാൽ മറ്റു ചില രാജ്യങ്ങളുടെ ഭൂപടം വലുതാവുകയും വേറെ ചിലതിന്റെത് മാറ്റമില്ലാതെ നിൽക്കുകയും ചെയ്തിരിക്കുന്നതായി കാണാം.

ഇതിൽ യുകെ, യുഎസ് എന്നിവയുടെ ഭൂപടം അവയുടെ യഥാർത്ഥ ഭൂപടത്തോട് ഏറെക്കുറെ സാമ്യമുള്ള വലുപ്പത്തിലാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ വൻ ജനപ്പെരുപ്പം കാരണം ഈ രാജ്യങ്ങളുടെ ഭൂപടങ്ങൾ വളരെ വലുതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ജനസംഖ്യ കുറവായ ഓസ്‌ട്രേലിയ, കാനഡ, റഷ്യ എന്നിവ പ്രസ്തുത ജനസംഖ്യാഭൂപടത്തിൽ വളരെ ചെറുതായതായാണ് ചിത്രീകരിച്ചിരിക്കുന്നത്. 1.4 ബില്യൺ ജനങ്ങളുള്ള ചൈനയുടെ ഭൂപടം യഥാർത്ഥ ഭൂപടത്തേക്കാൾ വളരെ വലുതായാണിതിൽ ചിത്രീകരിച്ചിരിക്കുന്നത്. 8,59,000 ജനസംഖ്യയുള്ള ഫിജി, 32,8,000 പേരുള്ള ഐസ്ലാൻഡ്, 6,31,000 ജനങ്ങളുള്ള മക്കാവു, 4,16,000 ജനതയുള്ള മാൾട്ട എന്നിവയെ വളരെച്ചെറുതായാണ് ഇതിൽ വരച്ചിരിക്കുന്നത്.

56,000 പേർ മാത്രം ജനസംഖ്യയുള്ള ഗ്രീൻലാൻഡിനെ ഏറ്റവും ചെറുതായാണ് ഈ കാർട്ടോഗ്രാമിൽ ചിത്രീകരിച്ചിരിക്കുന്നത്. 10 വർഷം മുമ്പ് ഇതേ ആൾ ചിത്രീകരിച്ച കാർട്ടോഗ്രാമിന്റെ പുതുക്കിയ പതിപ്പാണിപ്പോൾ റീലീസ് ചെയ്തിരിക്കുന്നത്. ആദ്യത്തെ പതിപ്പിന് ശേഷം ഇന്ത്യ 200 ദശലക്ഷം ആളുകളുമായും ചൈന 60 ദശലക്ഷം ആളുകളുമായും വളർന്നുവെന്നാണ് പുതിയ പതിപ്പ് സമർത്ഥിക്കുന്നത്. 2005ന് ശേഷം ഓസ്‌ട്രേലിയയുടെ ജനസംഖ്യയിൽ മുപ്പത്‌ലക്ഷം പേരുടെ വർധനവേ ഉണ്ടായിട്ടുള്ളൂവെന്നാണ് ഈ ഭൂപടം സമർത്ഥിക്കുന്നത്. എന്നാൽ യുഎസിലും യുകെയിലും ജനസംഖ്യ സ്ഥിരമായ അനുപാതത്തിലേ വളരുന്നുള്ളുവെന്നും ഈ മാപ്പ് സൂചിപ്പിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP