Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

രമണന്റെ പ്രണയവുമായി പാശ്ചാത്യ ലോകത്തേയ്ക്ക് ചെന്നാൽ പണി തെറിക്കും; ഇഷ്ടപ്പെട്ട യുവതിക്ക് സമ്മാനങ്ങൾ വാങ്ങി കൊടുത്തതിനും കത്തെഴുതിയതിനും ജോലി പോയ ഒരു ഇന്ത്യൻ ഫിസിയോളജിസ്റ്റിന്റെ കഥ

രമണന്റെ പ്രണയവുമായി പാശ്ചാത്യ ലോകത്തേയ്ക്ക് ചെന്നാൽ പണി തെറിക്കും; ഇഷ്ടപ്പെട്ട യുവതിക്ക് സമ്മാനങ്ങൾ വാങ്ങി കൊടുത്തതിനും കത്തെഴുതിയതിനും ജോലി പോയ ഒരു ഇന്ത്യൻ ഫിസിയോളജിസ്റ്റിന്റെ കഥ

ങ്ങമ്പുഴയുടെ രമണനെ അറിയാത്ത ഒറ്റ മലയാളി ഉണ്ടാവുമോ? ആ പരിശുദ്ധ പ്രണയത്തിന്റെ എപ്പിസോഡുകൾ ഇംഗ്ലണ്ടിൽ എത്തി പരീക്ഷിക്കാൻ ശ്രമിച്ചാൽ പണി പാളുമെന്ന് തെളിയിക്കുകയാണ് ലണ്ടനിലെ ഒരു ഇന്ത്യാക്കാരനായ ഫിസിയോളജിസ്റ്റിന്റെ അനുഭവം. ഇഷ്ടം തോന്നിയ പെണ്ണിന് കഥ രൂപത്തിൽ പ്രണയ ലേഖനം കൊടുത്തതും ഇഷ്ടമില്ലാതെ സമ്മാനങ്ങൾ വാങ്ങി കൊടുത്തതുമാണ് ഈ ഡോക്ടറുടെ പണി തെറിക്കാൻ കാരണമായത്. ജോലി ചെയ്യേണ്ട വിലപ്പെട്ട സമയം പ്രണയിച്ച് കളഞ്ഞു എന്നതാണ് കുറ്റം.

തന്നെയും താൻ പ്രണയിക്കുന്ന മുൻ സഹപ്രവർത്തകയെയും നീർനായ്ക്കളോടുപമിച്ച് കൊണ്ട് ചെറുകഥയെഴുതിയതിന്റെ പേരിലാണ് ഡോ.അൻജൻ നാഥിനെതിരെ അധികൃതർ നടപടിയെടുത്തിരിക്കുന്നത്. 'ദി ജീനിയസ് ഓഫ് ഡോക്ടർ സ്പിരിറ്റ് ഒട്ടർ' എന്നായിരുന്നു ഈ പ്രണയകഥയുടെ പേര്. താൻ സ്‌നേഹിക്കുന്ന യുവതിയെ അവളുടെ ബോയ്ഫ്രണ്ടിൽ നിന്നും വേറിട്ട് പോരാൻ പ്രേരിപ്പിക്കുകയായിരുന്നു ഈ പ്രണയകഥയിലൂടെ അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്.സാം കുക്ക് സോഗായ യു വേർ മെയ്‌ഡ് ഫോർ മിയും ഈ കഥയിൽ ഡോക്ടർ ഉൾപ്പെടുത്തിയിരുന്നു. തനിക്കൊപ്പം സിനിമ കാണാനുള്ള ക്ഷണവുമായാണ് ഡോക്ടർ നാഥ് തന്റെ പ്രണയലേഖനം അവസാനിപ്പിച്ചിരിക്കുന്നത്. സൗത്ത് ലണ്ടൻ ആൻഡ് മൗഡ്‌സ്ലെ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന് വേണ്ടി മെന്റൽ ഹെൽത്ത് ആൻഡ് വെൽബീയിങ് സർവീസിൽ പ്രവർത്തിച്ചിരുന്ന ഡോക്ടറാണ് നാഥ്. തന്റെ പ്രണയിനിക്ക് വേണ്ട ഇദ്ദേഹം ട്വിലൈറ്റ് സിനിമകളുടെ ഡിവിഡികൾ, പോപ്പ്‌കോൺ, നെക്ക്‌ലൈസ്, ട്രിൻകെറ്റ് ബോക്‌സ്, സ്‌കാർഫ്, തുടങ്ങിയ സമ്മാനങ്ങളും വാങ്ങിക്കൊടുത്തിരുന്നുവെന്നാണ് ആരോപണം. എന്നാൽ യുവതി അവയെല്ലാം നിരസിക്കുകയും ചെയ്തിരുന്നു.

Stories you may Like

ഡോ. നാഥിന്റെ പ്രണയിനിയുടെ പേര് കോളീഗ് എ എന്ന് മാത്രമേ വെളിപ്പെടുത്തപ്പെട്ടിട്ടുള്ളൂ. മാമലുകളെക്കുറിച്ചുള്ള ഒരു ടിവി പ്രോഗ്രാം താൻ കണ്ടുവെന്ന് ജോലിക്കിടെ വെളിപ്പെടുത്തിയതിന് ശേഷമാണ് തങ്ങളെ ഡോ. നാഥ് നീർനായ്ക്കളെന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയതെന്നും പ്രണയിനി വെളിപ്പെടുത്തിയിട്ടുണ്ട്.താൻ ചെസ് കളിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെന്ന് വെളിപ്പെടുത്തിയതിനെ തുടർന്ന് ഓഫീസിൽ നാഥ് ഒരു സെറ്റ് ചെസ് ബോർഡും കരുക്കളും വാങ്ങിവച്ചിരുന്നുവെന്നും യുവതി പറയുന്നു.തന്റെ വിവാഹവേളയിൽ സാം കുക്കിന്റെ യു വേർ മെയ്‌ഡ് ഫോർ മി എന്ന ഗാനം പ്ലേ ചെയ്യിക്കാൻ ആഗ്രഹമുണ്ടെന്ന് യുവതി പറഞ്ഞപ്പോൾ ഡോ.നാഥ് ഓഫീസിൽ ഒരു പുതിയ സിഡി പ്ലെയർ വാങ്ങി വയ്ക്കുകയും ചെയ്തിരുന്നു.2011 നവംബറിലാണ് യുവതിക്ക് ഡോക്ടറുടെ പ്രണയകഥ ലഭിക്കുന്നത്. മെന്റൽ ഹെൽത്ത് ആൻഡ് വെൽബീയിങ് സർവീസിൽ നിന്നും അവർ രാജിവച്ച് കുറച്ച് ആഴ്ചകൾക്ക് ശേഷമായിരുന്നു അത്. ഒട്ടേർസ് സ്റ്റോറിയിലെ കഥാപാത്രങ്ങൾ തന്നെയും ഡോ. നാഥിനെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് വ്യക്തമാണെന്നാണ് കൊളീഗ് എ ഹെൽത്ത് ആൻഡ് കെയർ പ്രഫഷൻസ് കൗൺസിലിന് മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

നിങ്ങളുടെ മെന്റൽ ഇമെയിൽ താൻ വായിച്ചുവെന്നും അത് ഇപ്പോൾ തന്നെ നിർത്തണമെന്നുമാണ് യുവതി ഡോക്ടർക്ക് മറുപടി അയച്ചിരുന്നത്. നിർത്തിയില്ലെങ്കിൽ താൻ പൊലീസിനെ സമീപിക്കുമെന്നും അവർ മുന്നറിയിപ്പേകിയിരുന്നു. യുവതിക്ക് ആ ദിവസം ഒരു ഇന്റർവ്യൂ ഉള്ളതിനാൽ അതിനുള്ള വിജയാശംസയെന്ന നിലയിലാണ് താൻ സാം കുക്ക് സിഡി വാങ്ങി നൽകിയതെന്നാണ് നാഥ് പാനലിന് മുന്നിൽ ബോധിപ്പിച്ചിരുന്നത്.തുടർന്ന് ഡോ. നാഥ് യുവതിക്കായി ഗുഡ് ബൈ ട്വിലൈറ്റ് എന്ന പേരിൽ മറ്റൊരു ചെറുകഥയും എഴുതിയിരുന്നു. ട്വലൈറ്റ് സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഇത് തയ്യാറാക്കിയിരുന്നത്. ഇതിലൂടെ തന്റെ പെരുമാറ്റത്തിൽ അദ്ദേഹം യുവതിയോട് പശ്ചാത്തപിക്കുകയും ചെയ്തിരുന്നു.നാഥിൽ നിന്നും തനിക്ക് 100ൽ അധികം ടെക്സ്റ്റ് മെസേജുകളും 17 ഇമെയിലുകളും ലഭിച്ചിരുന്നുവെന്നാണ് കോളീഗ് എ വിചാരണയ്ക്കിടെ ബോധിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ പിറന്നാൾ ദിനത്തിലും വാലന്റൈൻദിനത്തിലും പ്രത്യേക സന്ദേശങ്ങളും ലഭിച്ചിരുന്നു.

പ്രണയത്തിൽ മുഴുകിയതിനാൽ തന്റെ ജോലിയിലും നാഥ് വീഴ്ചകൾ ഏറെ വരുത്തിയെന്ന് ആരോപണമുയർന്നിരുന്നു.2011 നവംബർ 2ന് ഒരു രോഗിക്കുള്ള അപ്പോയിന്റ്‌മെന്റ് അദ്ദേഹം നൽകിയില്ലെന്നും ആ സമയത്ത് ദീർഘസമയം ലഞ്ച് കഴിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. തങ്ങൾക്ക് ഡോക്ടർ നാഥിന്റെ അപ്പോയിന്റ്‌മെന്റുകൾ ലഭിക്കുന്നില്ലെന്ന് മറ്റ് ചില രോഗികളും പരാതിപ്പെട്ടിരുന്നു.താൽക്കാലിക ജോലിക്കാരെ തന്റെ വ്യക്തിപരമയാ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന ആരോപണവും നാഥിനെതിരെ ഉയർന്നിരുന്നു. ഡോക്ടറുടെ പെരുമാറ്റം ലൈംഗികമായി പ്രചോദിപ്പിക്കപ്പെട്ടതാണെന്നും വിശ്വസിക്കാൻ കൊള്ളാത്തതാണെന്നും രോഗികളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും ഭീഷണിയാണെന്നുമാണ് എച്ച്‌സിപിസി കണ്ടെത്തിയത്. ഇതിനെ തുടർന്ന് അദ്ദേഹത്തെ സർവീസിൽ നിന്ന് നീക്കം ചെയ്യുകയുമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP