Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എത്രയും വേഗം സുഖം പ്രാപിക്കട്ടെ; ട്രംപിനും ഭാര്യയ്ക്കും ആശംസ നേർന്ന് ചൈനീസ് പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: കോവിഡ് ബാധിതരായ യുഎസ്പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും ആശംസയുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് ചൈനീസ് പ്രസിഡന്റ് ആശംസ നേർന്നിരിക്കുന്നത്. ട്രംപിനും മെലാനിയയ്ക്കും സൗഖ്യം നേർന്ന് പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള ലോക നേതാക്കൾ നേരത്തെ ആശംസകൾ അറിയിച്ചിരുന്നു.

രോഗബാധ സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ് വെള്ളിയാഴ്ച ട്വീറ്റിലൂടെ അറിയിച്ചത്.പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ട്രംപിന് രോഗബാധ സ്ഥിരീകരിച്ചത്.

ട്രംപിനും മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഷിജിൻ പിങ്ങും ഭാര്യ പെങ് ലിയാനും ഇരുവർക്കും സൗഖ്യം നേർന്ന് ആശംസ അറിയിച്ചതായിചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ യുഎസിലെ ചൈനീസ് അംബാസിഡറും ട്രംപിനും ഭാര്യയയ്ക്കും ആശംസ നേർന്നിരുന്നു. ട്രംപിന്റെ ഉപദേശക ഹോപ് ഹിക്സിനു രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് 74 കാരനായ ട്രംപിനും ഭാര്യയ്ക്കും രോഗബാധ സ്ഥിരീകരിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP