Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നസീം താഹിറ'മുഹമ്മദ് അബ്ദുല്ലയായി മാറി; ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയതിന് പിന്നാലെ പള്ളി ഇമാമായി; പാക്കിസ്ഥാനിലെ നങ്കാന സാഹിബ് പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്ക് നേതൃത്വം നൽകിയത് മുഹമ്മദ് അബ്ദുല്ല

'നസീം താഹിറ'മുഹമ്മദ് അബ്ദുല്ലയായി മാറി;  ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയതിന് പിന്നാലെ പള്ളി ഇമാമായി; പാക്കിസ്ഥാനിലെ നങ്കാന സാഹിബ് പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്ക് നേതൃത്വം നൽകിയത് മുഹമ്മദ് അബ്ദുല്ല

ന്യൂസ് ഡെസ്‌ക്‌

കറാച്ചി: പാക്കിസ്ഥാനിലെ നങ്കാന സാഹിബ് പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്ക് ഉൾപ്പടെ നേതൃത്വം നൽകുന്നത് പുരുഷനായി മാറിയ വനിത. മുഹമ്മദ് അബ്ദുല്ല എന്ന പള്ളി ഇമാം ആണ് ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറി വ്യത്യസ്തമായ ജീവിതം തുടരുന്നത്.

എട്ടു സഹോദരിമാരുള്ള കുടുംബത്തിലെ ഏറ്റവും ഇളയവളായ 'നസീം താഹിറ' ശാരീരിക മാറ്റങ്ങൾ കാരണമാണ് ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയത്. ഡെയ്ലി പാക്കിസ്ഥാൻ.കോം ആണ് മുഹമ്മദ് അബ്ദുല്ലയുടെ അഭിമുഖം സഹിതം വാർത്ത പുറത്തുവിട്ടത്.

മാസങ്ങൾക്കു മുമ്പാണ് 'നസീം താഹിറ'ക്ക് അടിവയറ്റിൽ കഠിനമായ വേദന തുടങ്ങിയതെന്ന് മുഹമ്മദ് അബ്ദുല്ല സ്വന്തം കഥ വിവരിച്ചുകൊണ്ട് പറഞ്ഞു. പ്രാദേശിക ഡോക്ടർ റഫർ ചെയ്തതിനെ തുടർന്ന് നഗരത്തിലെ പ്രധാന ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്നാണ് ശാരീരിക മാറ്റങ്ങൾ കണ്ടതെന്നും പുരുഷനായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായ ധാരാളം ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു. 'നസീം താഹിറ' ആയിരുന്ന കാലത്ത് ഇവർ ഖുർആൻ മുഴുവൻ മനപാഠമാക്കിയിരുന്നു. കൂടാതെ മതപഠന കോഴ്സായ ആലിമ ഫാസിൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.

പുരുഷനായി മാറിയതോടെ പള്ളിയിൽ ഇമാമായി ജോലി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എട്ടു പെൺക്കൾ മാത്രമുള്ള തനിക്ക് ഒരു മകനെ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നാണ് മുഹമ്മദ് അബ്ദുല്ലയുടെ പിതാവ് ഫലക് ഷേർ പറയുന്നത്. പുരുഷനായതിലൂടെ ഇപ്പോൾ ജീവിതം കൂടുതൽ ആസ്വദിക്കുകയാണെന്ന് മുഹമ്മദ് അബ്ദുല്ല പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP