Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കൻ പ്രസിഡന്റിന് മാരക വിഷമയച്ച സംഭവത്തിൽ ഒരു സ്ത്രീ അറസ്റ്റിൽ; കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതെ അന്വേഷണ ഏജൻസികൾ; യുവതിയെ പിടികൂടിയത് ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ നിന്നെന്നും റിപ്പോർട്ടുകൾ

അമേരിക്കൻ പ്രസിഡന്റിന് മാരക വിഷമയച്ച സംഭവത്തിൽ ഒരു സ്ത്രീ അറസ്റ്റിൽ; കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതെ അന്വേഷണ ഏജൻസികൾ; യുവതിയെ പിടികൂടിയത് ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ നിന്നെന്നും റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റിന് മാരക വിഷം അടങ്ങിയ കവർ തപാലിൽ അയച്ച സംഭവത്തിൽ ഒരു സ്ത്രീയെ ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ പിടികൂടി. കസ്റ്റംസും അതിർത്തി രക്ഷാ സേനയും ചേർന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മാരക വിഷമായ റിസിൻ അയച്ചത് കാനഡയിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. അതേ സമയം, അറസ്റ്റിലായ സ്ത്രീയാണോ കവർ അയച്ചത് എന്നുൾപ്പെടുള്ള യാതൊരു വിവരങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

വൈറ്റ് ഹൗസ് വിലാസത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറിൽ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റിസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാനഡയിൽനിന്നാണ് കവർ എത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എവിടെ നിന്നു വന്നു ആരാണ് അയച്ചത് എന്നിവ സംബന്ധിച്ച് എഫ്ബിഐയും പോസ്റ്റൽ ഇൻസ്പെക്‌ഷൻ സർവീസും കാനഡയിലെ ഏജൻസികളുമായി ചേർന്നാണ് അന്വേഷിക്കുന്നത്. കവർവന്ന വിലാസത്തിൽനിന്ന് നേരത്തെ അയച്ച പോസ്റ്റുകൾ ഉൾപ്പെടെ പരിശോധിക്കും.

2018ൽ റൈസിൻ വിഷമടങ്ങിയ കവർ പ്രസിഡന്റിനും എഫ്ബിഐ ഡയറക്ടർക്കും പ്രതിരോധ സെക്രട്ടറിക്കും അയച്ച കേസിൽ നാവികസേനയിൽ നിന്നു വിരമിച്ച വില്യം ക്ലൈഡ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. 2014ൽ ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് കത്തിലൂടെ രാസ വിഷപ്രയോഗം നടത്താൻ ശ്രമിച്ച നടി ഷാനൻ റിച്ചാർഡ്സനെ അറസ്റ്റ് ചെയ്ത് 18 വർഷം ജയിൽ ശിക്ഷയ്ക്കു വിധിച്ചിരുന്നു. വിവാഹമോചനം നേടിയ ഭർത്താവിനെ കുടുക്കാൻ അദ്ദേഹത്തിന്റെ പേരിലാണ് ഷാനൻ അന്നു കത്തയച്ചത്.

ആവണക്കിന്റെ കുരുവിലുള്ള റിസിൻ എന്ന മാംസ്യം വേർതിരിച്ചെടുത്താണു മാരകമായ റിസിൻ വിഷമുണ്ടാക്കുന്നത്. 1.78 മില്ലിഗ്രാം വിഷം മതി പ്രായപൂർത്തിയായ ഒരാളെ കൊല്ലാൻ. ബൾഗേറിയയിലെ വിമത എഴുത്തുകാരനായിരുന്ന ജോർജി മാർകോവിനെ ലണ്ടനിൽ വച്ച് ചാരന്മാർ വധിച്ചത് ബോൾ പേനയുടെ ബോളിന്റെ വലുപ്പം മാത്രമുള്ള ലോഹഗോളത്തിൽ റൈസിൻ നിറച്ച് കുടയുടെ ആകൃതിയിലുള്ള ആയുധം വഴി കാലിൽ തറപ്പിച്ചാണ്. നാലു ദിവസത്തിനുശേഷം മാർകോവ് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP