Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവ് ആത്മാർത്ഥ സുഹൃത്തിന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതോടെ ആവശ്യപ്പെട്ടത് വിവാഹമോചനം; പിരിഞ്ഞ് പോകാൻ ഭർത്താവിന് നൽകേണ്ടി വന്നത് അഞ്ചു ലക്ഷത്തിലധികം രൂപയും; കോടതി വിധിച്ച മുഴുവൻ തുകയും നാണയങ്ങളാക്കി ചതിയനായ ഭർത്താവിന് പണി കൊടുത്ത് യുവതി

ഭർത്താവ് ആത്മാർത്ഥ സുഹൃത്തിന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതോടെ ആവശ്യപ്പെട്ടത് വിവാഹമോചനം; പിരിഞ്ഞ് പോകാൻ ഭർത്താവിന് നൽകേണ്ടി വന്നത് അഞ്ചു ലക്ഷത്തിലധികം രൂപയും; കോടതി വിധിച്ച മുഴുവൻ തുകയും നാണയങ്ങളാക്കി ചതിയനായ ഭർത്താവിന് പണി കൊടുത്ത് യുവതി

മറുനാടൻ മലയാളി ബ്യൂറോ

ഭർത്താവ് ആത്മാർത്ഥ സുഹൃത്തിന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ വിവാഹമോചനം നേടിയ യുവതിയുടെ വിചിത്രമായ പ്രതികാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിവാഹ ബന്ധം വേർപെടുത്തിയതിന് ഭർത്താവിന് നൽകേണ്ടി വന്ന നഷ്ടപരിഹാരത്തുകയായ 7500 യുഎസ് ഡോളർ നാണയങ്ങളായി നൽകിയാണ് യുവതി പ്രതികാരം തീർത്തത്. യുഎസ് സ്വദേശിനിയായ ബ്രാറ്റ്‌ലി എന്ന യുവതിയാണ് വിചിത്രമായ ഈ പ്രതികാരം ചെയ്തത്. ഏകദേശം അഞ്ച് ലക്ഷത്തി മുപ്പതിനായിരത്തോളം ഇന്ത്യൻ രൂപയാണ് യുവതി നഷ്ട പരിഹാരമായി ഭർത്താവിന് നൽകേണ്ടി വന്നത്. നാണയത്തുട്ടുകളടങ്ങിയ 10 പെട്ടിയാണ് ഇവർ കൈമാറിയത്.

രണ്ടു മക്കളുടെ അമ്മ കൂടിയായ സ്ത്രീ വിവാഹമോചനം നേടിയിട്ടും തന്റെ ഭർത്താവിന്റെ വഞ്ചന പൊറുക്കാൻ തയ്യാറായിരുന്നില്ല. അതിനാണ് അവർ താൻ നൽകേണ്ടിയിരുന്ന പണം നാണയങ്ങളായി അയാൾക്ക് നൽകിയത്. 159 കിലോ ഭാരം അവയ്ക്കുണ്ടായിരുന്നുവെന്നും അത് അയാൾ തന്നെ വഞ്ചിച്ചതിനുള്ള ശിക്ഷയാണെന്നും യുവതി സമൂഹ മാധ്യമത്തിൽ കുറിച്ചു.

ബ്രാറ്റ്ലിയുടെ കുറിപ്പിങ്ങനെ

'' ഞാൻ വിവാഹം കഴിച്ച പുരുഷൻ, അയാളുടെ ഹൃദയവിശാലത കൊണ്ട് ഒരിക്കൽ എന്റെ ജീവിതത്തോട് വലിയൊരു കാര്യം ചെയ്തു. അയാളുടെ ആത്മാർഥ സുഹൃത്തിന്റെ ഭാര്യയ്‌ക്കൊപ്പം കിടക്ക പങ്കിട്ടു. ആ സ്ത്രീ, അവൾ എന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. പ്രണയത്തോടെ ഞാനെന്റെ പുരുഷന്റെ കണ്ണുകളിൽ നോക്കുന്നതിനും, കൈകൾ പിടിക്കുന്നതിനും സാക്ഷിയായ അവൾ, എന്നെന്നും ഒപ്പമുണ്ടെന്ന് ഞാൻ അയാൾക്ക് വാക്കു നൽകുന്നത് കണ്ടുകൊണ്ടു നിന്ന ആ സ്ത്രീയാണ് എന്റെ ഭർത്താവിനൊപ്പം കിടക്ക പങ്കിട്ടത്. ആ വിശ്വാസ വഞ്ചന കലാശിച്ചത് എന്റെ വിവാഹമോചനത്തിലായിരുന്നു. അതിനും പുറമേ എന്തൊക്കെയോ കാരണങ്ങളാൽ ഞാൻ ഭർത്താവിന് 7500 യുഎസ് ഡോളർ ( 5,30,831 ഇന്ത്യൻ രൂപ) നൽകണമെന്ന കോടതി വിധിച്ചു.കോടതി വിധി പാലിച്ചേ പറ്റൂ. അതുകൊണ്ടു തന്നെ ഞാൻ അയാൾക്ക് പണം നൽകിയേ മതിയാകുമായിരുന്നുള്ളൂ. എങ്ങനെ നൽകും എന്ന ചിന്തയ്‌ക്കൊന്നും അവിടെയൊരു പ്രസക്തിയുമില്ല''.

കോടതി വിധിച്ച നഷ്ടപരിഹാരം നൽകുന്നതിനായി പണം സംഘടിപ്പിക്കുന്നതായിരുന്നു ബ്രാറ്റ്‌ലി പിന്നീട് ശ്രമിച്ചത്. തന്നെ വഞ്ചിക്കുകയും തന്റെ പണം കൈക്കലാക്കുകയും ചെയ്തയാൾക്ക് എന്തെങ്കിലും ഒരു 'പണി' കൊടുക്കണം എന്നവർ ഉറപ്പിച്ചു. അതിനായി അവർ ഒരു പദ്ധതിയും തയ്യാറാക്കി. എങ്ങനെയൊക്കെയോ തുക സംഘടിപ്പിച്ച് അവർ ബാങ്കിലെത്തി. ബാങ്കുദ്യോഗസ്ഥരോട് തന്റെ ജീവിതത്തിൽ അനുഭവിച്ച അപമാനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ അവർ തന്റെ മനസ്സിലെ പദ്ധതിയെപ്പറ്റിയും വെളിപ്പെടുത്തി.

അവരുടെ സങ്കടം കേട്ട് മനസ്സലിഞ്ഞ ബാങ്കുദ്യോഗസ്ഥർ അവർക്കാവശ്യമായ സഹായങ്ങൾ നൽകാമെന്നേൽക്കുകയായിരുന്നു. അങ്ങനെയാണ് ഇത്രയും തുകയുടെ നാണയങ്ങൾ ബ്രാറ്റ്‌ലിക്ക് ലഭിക്കുന്നത്. നിരവധി പേർ യുവതിയുടെ പ്രവർത്തിയെ പ്രശംസിച്ചിട്ടുണ്ട്. നാണയത്തുട്ടുകളുമായി വീട്ടിലേക്ക് പോകുന്ന ഭർത്താവിന്റെ മുഖഭാവം എങ്ങനെയുണ്ടാകുമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP