Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീജം നിറച്ച സിറിഞ്ചുമായി ആക്രമിച്ചത് നിരവധി സ്ത്രീകളെ; സൂപ്പർ മാർക്കറ്റിലെ സിസിടിവിയിൽ കുടുങ്ങിയതോടെ പിടിയിലായത് 51കാരൻ; തോമസ് ബൈറോണിന്റെ വീട്ടിൽ നിന്നും കാറിൽ നിന്നും കണ്ടെത്തിയത് നിരവധി സിറിഞ്ചുകൾ

ബീജം നിറച്ച സിറിഞ്ചുമായി ആക്രമിച്ചത് നിരവധി സ്ത്രീകളെ; സൂപ്പർ മാർക്കറ്റിലെ സിസിടിവിയിൽ കുടുങ്ങിയതോടെ പിടിയിലായത് 51കാരൻ; തോമസ് ബൈറോണിന്റെ വീട്ടിൽ നിന്നും കാറിൽ നിന്നും കണ്ടെത്തിയത് നിരവധി സിറിഞ്ചുകൾ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ബീജം നിറച്ച സിറിഞ്ചുമായി സ്ത്രീയെ ആക്രമിച്ചയാൾ പിടിയിലായി. 51കാരനായ തോമസ് ബൈറോൺ സ്റ്റെമനെയാണ് പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഇയാളുടെ കാറിൽനിന്നും വീട്ടിൽനിന്നും പൊലീസ് നിരവധി സിറിഞ്ചുകൾ കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച സിറിഞ്ച് പൊലീസ് പരിശോധിച്ചപ്പോഴാണ് ബീജം കണ്ടെത്തിയത്.

അമേരിക്കയിലെ മേരിലാൻഡ് ചർച്ച്ടണിലെ ഒരു സൂപ്പർമാർക്കറ്റിലാണ് സംഭവം. ദിവസങ്ങൾക്ക് മുമ്പാണ് സൂപ്പർമാർക്കറ്റിലെത്തിയ സ്ത്രീയെ ഇയാൾ സിറിഞ്ച് ഉപയോഗിച്ച് ആക്രമിച്ചത്. സ്ത്രീയെ പിന്തുടർന്നെത്തി സിറിഞ്ച് ശരീരത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ സ്ത്രീ ഞെട്ടിത്തരിച്ച് നിൽക്കുന്നതും ഉടൻതന്നെ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

സംഭവസ്ഥലത്തുനിന്ന് ലഭിച്ച സിറിഞ്ച് പൊലീസ് പരിശോധിച്ചപ്പോഴാണ് ബീജം കണ്ടെത്തിയത്. തുടർന്ന് ആക്രമണത്തിനിരയായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെയാണ് പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

അതേസമയം, തോമസ് ബൈറോൺ നേരത്തെയും സമാനരീതിയിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. എന്നാൽ ഈ സംഭവങ്ങളിലൊന്നും സ്ത്രീകൾ പരാതിപ്പെട്ടിരുന്നില്ല. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാൽ മടിച്ചുനിൽക്കാതെ വിവരമറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP