Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കോവിഡ് രോ​ഗബാധ റിപ്പോർട്ട് ചെയ്യാത്ത 200 ​ദിവസങ്ങൾ; കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി തായ്‌വാൻ

കോവിഡ് രോ​ഗബാധ റിപ്പോർട്ട് ചെയ്യാത്ത 200 ​ദിവസങ്ങൾ; കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി തായ്‌വാൻ

മറുനാടൻ ഡെസ്‌ക്‌

തായ്പെ: വിവിധ രാജ്യങ്ങൾ കോവിഡിന്റെ രണ്ടാം വരവിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. ഫ്രാൻസും ജർമനിയും വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ച് കഴിഞ്ഞു. അമേരിക്കയിലാകട്ടെ, കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. എന്നാൽ, കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയാകുകയാണ് തയ്‌വാൻ. കഴിഞ്ഞ 202 ​ദിവസമായി രാജ്യത്ത് പുതിയ സമ്പർക്ക കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. തുടർച്ചയായ 200 ദിവസം ഒരൊറ്റ കോവിഡ് രോ​ഗികൾ പോലും രാജ്യത്ത് ഉണ്ടായിരുന്നില്ല.

രാജ്യത്ത് അവസാനത്തെ പ്രാദേശിക കോവിഡ് കേസ് ഏപ്രിൽ 12നാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് രണ്ടാമത്തെ തരംഗമുണ്ടായില്ല. വെള്ളിയാഴ്ച പ്രാദേശിക കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത 201 ദിവസമെന്ന റെക്കോർഡിട്ടു. 23 കോടി ജനങ്ങളുള്ള ഈ ദ്വീപ് രാഷ്ട്രത്തിൽ ഇതുവരെ 553 കേസുകളാണ്‌ റിപ്പോർട്ട് ചെയ്തത്. 7 പേർ രോഗം ബാധിച്ച് മരിച്ചു. അതിർത്തികൾ നേരത്തേ അടയ്ക്കുകയും, യാത്രകൾ കർശനമായി നിയന്ത്രിക്കുകയും ചെയ്തത് വൈറസിനെതിരെ പോരാടുന്നതിന് സഹായിച്ചുവെന്ന് വിദഗ്ദ്ധർ പറയുന്നു. കർശനമായ കോൺ‌ടാക്റ്റ് ട്രെയ്‌സിങ്, ക്വാറന്റൈൻ, മാസ്ക് ധരിക്കൽ എന്നിവയും കോവിഡിനെ ചെറുത്തു നിർത്താൻ തയ്‌വാനെ സഹായിച്ചു. ക്വാറന്റൈൻ നിർദ്ദേശങ്ങൾ‌ ലംഘിക്കുന്നവർക്ക് ശിക്ഷാനടപടികളുമുണ്ട്.

അതേസമയം, തയ്‌വാൻ ഇതുവരെ കോവിഡ് മുക്തമായിട്ടില്ല. പുറത്തുനിന്നെത്തിയ മൂന്നു പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫിലിപ്പീൻസ്, യുഎസ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പുറത്തുനിന്നെത്തിയ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP