Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ആ സീരിയൽ നടിയെ കെട്ടാനോ മോനേ? കല്യാണത്തിനു മുമ്പ് അനിയനോടു പറഞ്ഞ വാക്ക് കേറ്റിനു വിനയായി; മേഗൻ രാജപദവി ഉപേക്ഷിച്ചു ഹാരിയുമായി നാടു വിടാൻ കാരണം വില്യമിന്റെ ഭാര്യ കേറ്റ് അനിയനു കൊടുത്ത സ്നേഹോപദേശം; എല്ലാം വെട്ടിപ്പിടിക്കാൻ ഓടുന്ന മേഗന്റെ പുസ്തകത്തിൽ പക പതയ്ക്കുമോ എന്നു ഭയന്നു ബക്കിങ്ഹാം പാലസ്

ആ സീരിയൽ നടിയെ കെട്ടാനോ മോനേ? കല്യാണത്തിനു മുമ്പ് അനിയനോടു പറഞ്ഞ വാക്ക് കേറ്റിനു വിനയായി; മേഗൻ രാജപദവി ഉപേക്ഷിച്ചു ഹാരിയുമായി നാടു വിടാൻ കാരണം വില്യമിന്റെ ഭാര്യ കേറ്റ് അനിയനു കൊടുത്ത സ്നേഹോപദേശം; എല്ലാം വെട്ടിപ്പിടിക്കാൻ ഓടുന്ന മേഗന്റെ പുസ്തകത്തിൽ പക പതയ്ക്കുമോ എന്നു ഭയന്നു ബക്കിങ്ഹാം പാലസ്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഹാരി രാജകുമാരൻ മേഗൻ മെർക്കലിനെ വിവാഹം കഴിക്കുന്നതിൽ രാജകുടുംബം വളരെയധികം ആശങ്കപ്പെട്ടിരുന്നു. ഇരുവരെയും കൂട്ടിച്ചേർക്കുന്നതിൽ രാജകുടുംബത്തിന് ഒട്ടും തന്നെ താൽപര്യമുണ്ടായിരുന്നില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഹാരിയെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ വില്യമിന്റെ ഭാര്യ കേയ്റ്റ് ഉപദേശം നൽകിയിരുന്നുവെന്ന വാർത്തകളാണ് ഇതിന് അടിസ്ഥാനമായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഇന്നലെ കിൻഡിൽ പ്രസിദ്ധീകരിച്ച റോയൽ അറ്റ് വാർ എന്ന പുസ്തകത്തിൽ അന്വേഷണാത്മക മാധ്യമപ്രവർത്തകരായ ഡിലൻ ഹോവാർഡ്, ആൻഡി ടില്ലറ്റ് എന്നിവരാണ് കേയ്റ്റിന്റെ ഇടപെടലിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഒരു വ്യത്യസ്തമായ ജീവിത സാഹചര്യത്തിൽ നിന്നും വരുന്ന മേഗന് രാജകുടുംബത്തിന്റെ ചിട്ടവട്ടങ്ങളുമായി ചേർന്നു പോകുവാൻ കൂടുതൽ സമയം വേണ്ടി വരുമെന്നും ഭാവിയെ കുറിച്ചുള്ള കാര്യങ്ങളിൽ സാവധാനം ആലോചിച്ചു തീരുമാനമെടുക്കണമെന്നും കേയ്റ്റ് ഹാരിയെ ഉപദേശിച്ചതായി പുസ്തകത്തിൽ പറയുന്നു. കേറ്റിന്റെ വാക്കുകൾക്ക് വിലകൽപിച്ചിരുന്ന ഹാരി എനിക്ക് ഒരിക്കലും ലഭിക്കാത്ത വലിയ സഹോദരി എന്നായിരുന്നു കേറ്റിനെ വിശേഷിപ്പിച്ചത്.

ഹാരി - മേഗൻ പ്രണയത്തെക്കുറിച്ച് വില്യം രാജകുമാരനും ആശങ്കയുണ്ടായിരുന്നു. മേഗനെ കണ്ടുമുട്ടിയതിന് തൊട്ടുപിന്നാലെ 'അവൾ നിനക്കു പറ്റിയ ശരിയായ ആളാണോ?' എന്നു വില്യം ചോദിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ മേഗന്റെ ആത്മവിശ്വാസത്തിലം കഴിവുകളിലുമെല്ലാം ആകർഷണീയനായ ഹാരി മേഗനിലേക്ക് കൂടുതൽ അടുത്തുവെന്ന് പുസ്തകത്തിൽ പറയുന്നു. ഒരിടയ്ക്ക് തനിക്ക് നഷ്ടമായ അമ്മയുടെ സ്ഥാനം പോലും ഹാരി മേഗനിൽ കാണുകയായിരുന്നുവെന്നും പുസ്തകം പ്രതിപാദിക്കുന്നു.

തന്റെ അമ്മയെ തനിക്ക് സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്ന വിചാരം ഹാരിയുടെ മനസിലുണ്ട്. അതിനാൽ തന്നെ, എന്തു വില കൊടുത്തും മേഗനെ താൻ സംരക്ഷിക്കുമെന്ന തീരുമാനത്തിലേക്ക് അതു ഹാരിയെ എത്തിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. രാജകുടുംബത്തിൽ എല്ലാവരും തനിക്കും മേഗനും എതിരാണെന്ന് ഹാരി വിശ്വസിച്ചിരുന്നു. എന്നാൽ ഹാരിയുടെ ഈ വിശ്വാസം അടിസ്ഥാനരഹിതമാണെന്ന് ഹോവാർഡും ടില്ലറ്റും അഭിപ്രായപ്പെടുന്നു. കാരണം, പല രാജകീയ ഉദ്യോഗസ്ഥരും മേഗന്റെ ആരാധകരായിരുന്നു. രാജകുടുംബത്തിന്റെ എതിർപ്പുകളെയും ഉപദേശങ്ങളെയും എല്ലാം കാറ്റിൽപ്പറത്തി 38 വയസുകാരിയും സീരിയൽ നടിയുമായ മേഗൻ മെർക്കലിനെ 35കാരനായിരുന്ന ഹാരി 2018 മെയിലാണ് വിവാഹം കഴിച്ചത്.

എങ്കിലും ഹാരിയുടെ വിവാഹ ബന്ധം സഹോദരൻ വില്യമും ഭാര്യ കേയ്റ്റുമായുള്ള ഊഷ്മളമായ ബന്ധത്തിൽ വലിയ വിള്ളൽ വീഴ്‌ത്തി. രാജകുടുംബ പദവികളെല്ലാം ഉപേക്ഷിച്ച് ഭാര്യയ്ക്കും ഒരു വയസുകാരനായ മകൻ ആർച്ചിക്കും ഒപ്പം ലോസ്ഏയ്ഞ്ചൽസിലേക്ക് പോയ ഹാരി രാജകുടുംബവുമായി വീണ്ടും അകന്നു. വിവാഹ ശേഷം ഹാരി പണം ധൂർത്തടിച്ചുവെന്നും ഇതു വില്യമിനും ഹാരിക്കും ഇടയിൽ പ്രശ്നങ്ങൾ രൂക്ഷമാക്കിയെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഹെൽത്ത് ഡ്രൈവിന്റെ ഭാഗമായി അക്യുപങ്ചറിനായി 6000 പൗണ്ട് ഏതാനും മാസങ്ങൾ കൊണ്ട് ഹാരി ചെലവഴിച്ചെന്നും മേഗനൊപ്പം ബേബി മൂൺ ആഘോഷിക്കുന്നതിനായി ഹാംപ്ഷെയറിലെ ഒരു ആഡംബര സ്പായിൽ 33,000 പൗണ്ട് ചെലവഴിച്ചെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP