Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഞാനും സഹോദരനും രണ്ട് വഴികളിലാണ്; വില്യം രാജകുമാരനുമായി യോജിപ്പില്ലെന്ന് സ്ഥിരീകരിച്ച് ഹാരി; അമ്മയെ വേട്ടയാടിയ പോലെ മാധ്യമങ്ങളെ അഴിഞ്ഞാടാൻ അനുവദിക്കില്ലെന്നും രാജകുമാരൻ

ഞാനും സഹോദരനും രണ്ട് വഴികളിലാണ്; വില്യം രാജകുമാരനുമായി യോജിപ്പില്ലെന്ന് സ്ഥിരീകരിച്ച് ഹാരി; അമ്മയെ വേട്ടയാടിയ പോലെ മാധ്യമങ്ങളെ അഴിഞ്ഞാടാൻ അനുവദിക്കില്ലെന്നും രാജകുമാരൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഹാരി രാജകുമാരനും ജ്യേഷ്ഠ സഹോദരനായ വില്യം രാജകുമാരനും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതകളുണ്ടെന്ന് വെളിപ്പെടുത്തുന്ന നിരവധി റിപ്പോർട്ടുകൾ സമീപകാലത്ത് പുറത്ത് വന്നിരുന്നുവെങ്കിലും അവ തുറന്ന് സമ്മതിക്കാൻ നാളിതുവരെ ഇരുവരും തയ്യാറായിരുന്നില്ല. എന്നാൽ താനും സഹോദരനും രണ്ട് വഴികളിലാണെന്ന് സമ്മതിച്ച് ഹാരി രാജകുമാരൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ചേട്ടനുമായി തനിക്ക് യോജിപ്പില്ലെന്നാണ് ഏറ്റവും പുതിയൊരു ചാനൽ ഇന്റർവ്യൂവിൽ ഹാരി വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്.എന്നാൽ ഇതിൽ നിന്നും മുതലെടുപ്പ് നടത്താനും തന്റെ അമ്മയായ ഡയാന രാജകുമാരിയെ വേട്ടയാടിയ പോലെ തന്റെ ഭാര്യ മേഗനെ വേട്ടയാടാൻ മാധ്യമങ്ങളെ അഴിഞ്ഞാടാൻ അനുവദിക്കില്ലെന്നും ഹാരി താക്കീതേകുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രാത്രി പ്രക്ഷേപണം ചെയ്ത ഐടിവിക്കായുള്ള ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള പ്രത്യേക അഭിമുഖത്തിലാണ് ഹാരി ഇത്തരത്തിൽ മനസ് തുറന്നിരിക്കുന്നത്. ഇത് നാളെയും മറ്റന്നാളുമായി സംപ്രേഷണം ചെയ്യുന്നുമുണ്ട്. താനും വില്യവും വളരെ അപൂർവമായി മാത്രമേ ഇപ്പോൾ പരസ്പരം കാണാറുള്ളുവെന്നും ഹാരി ഇതിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സഹോദരന്മാരെന്ന നിലയിൽ തനിക്കും വില്യമിനും നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളുമുണ്ടെന്നും ഹാരി പറയുന്നു.തനിക്കും സഹോദരനും ഇടയിലുള്ള ബന്ധത്തിൽ ആഴത്തിലുള്ള വിടവുകളും സമ്മർദങ്ങളുമുണ്ടായിരിക്കുന്നുവെന്നും ഹാരി വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ബന്ധത്തിൽ പല പ്രശ്നങ്ങളുമുണ്ടെന്ന സൂചനകൾ മാസങ്ങളായി പുറത്ത് വന്നിരുന്നു.

തന്റെയും ഭാര്യ മേഗൻ മാർകിളിന്റെയും വ്യക്തിപരമായ ജീവിതത്തിലേക്ക് അനാവശ്യമായ തലയിടുന്ന മാധ്യമങ്ങൾക്കെതിരെ കടുത്ത ധാർമിക രോഷമാണ് ഹാരി പ്രകടിപ്പിച്ചിരിക്കുന്നത്. ഇത്തരം മാധ്യമങ്ങളുടെ ഇരയായി അകാലത്തിൽ തന്റെ മാതാവ് ഡയാന പൊലിയുകയായിരുന്നുവെന്നും ഇതു പോലെ തങ്ങളുടെ ജീവിതം വച്ച് കളിക്കാൻ മാധ്യമങ്ങളെ ഇനിയും അനുവദിക്കില്ലെന്നും ഹാരി ആവർത്തിച്ച് താക്കീതേകുന്നു.തനിക്കെതിരെ യാഥാർത്ഥ്യ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന പേരിൽ മേഗൻ ഈ അടുത്ത കാലത്താണ് നിരവധി ബ്രിട്ടീഷ് മാധ്യമങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരുന്നത്.

ഹാരി-മേഗൻ ദമ്പതികളും വില്യ-കേയ്റ്റ് ദമ്പതികളും പരസ്പരം അകന്നുവെന്ന റിപ്പോർട്ടുകളെ കെൻസിങ്ടൺ പാലസി െഎയ്ഡുകൾ തുടർച്ചയായി നിഷേധിക്കുകയായിരുന്നു നാളിതുവരെ ചെയ്തിരുന്നത്. ഈ അകൽച്ച എത്രമാത്രമുണ്ടെന്ന് ഐടിവി ഡോക്യുമെന്ററിയിലെ അവതാരകൻ ചോദിച്ചപ്പോൾ അത് നിഷേധിക്കാൻ ഹാരി തയ്യാറായില്ല.ചില പ്രത്യേക സാഹചര്യങ്ങളിൽ അങ്ങനെ സംഭവിച്ച് പോയെന്നാണ് ഹാരി ഇതിന് ചിരിച്ച് കൊണ്ട് മറുപടിയേകിയിരിക്കുന്നത്. എന്നാൽ അങ്ങനെയൊക്കെയാണെങ്കിൽ തങ്ങൾ സഹോദരന്മാരാണെന്നും അതിനൊരിക്കലും മാറ്റമില്ലെന്നും ഹാരി പ്രതികരിച്ചിരുന്നു.

പക്ഷേ താൻ എപ്പോഴും വില്യമിന് വേണ്ടിയും അദ്ദേഹം എപ്പോഴും തനിക്ക് വേണ്ടിയുമാണ് നിലകൊള്ളുകയെന്നും ഹാരി പറയുന്നു.ഓരോരുത്തരുടെയും തിരക്കുകൾ കാരണം തങ്ങൾ എല്ലായ്പോഴും പരസ്പരം കാണാറില്ലെന്നും എന്നാൽ താൻ അദ്ദേഹത്തെ ആഴത്തിൽ സ്നേഹിക്കുന്നുവെന്നും തങ്ങൾക്കിടയിൽ ആഴത്തിലുള്ള വിടവുണ്ടെന്ന് തെളിയിക്കുന്ന വിധത്തിൽ പറഞ്ഞ് പരത്തുന്ന കഥകളിൽ ഭൂരിഭാഗവും കെട്ടിച്ചമച്ചതാണെന്നും ഹാരി വിശദീകരിക്കുന്നു.ഐടിവി അവതാരകനായ ടോം ബ്രാഡ്ബിക്ക് മുന്നിലാണ് ഹാരി വൈകാരികമായ ഈ ഇന്റർവ്യൂവിന് ഇരുന്ന് കൊടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം ഹാരിയും മേഗനും ആഫ്രിക്കയിൽ നടത്തിയ ഔദ്യോഗിക പര്യടനത്തെ തുടർന്ന് ഹാരി ആൻഡ് മേഗൻ; ഏൻ ആഫ്രിക്കൻ ജേർണി എന്ന പേരിൽ ബ്രാഡ്ബി തയ്യാറാക്കിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ ഭാഗമായിട്ടാണീ ഇന്റർവ്യൂ നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP