Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202005Saturday

എടാ വൃത്തികേട്ട പാപി.... നീ ഇത് എന്തിന് ചെയ്തു? ലോകത്തെ ഏക വെള്ള ജിറാഫിനെയും കുഞ്ഞിനെയും വേട്ടക്കാരൻ കൊന്നു തള്ളി; ഇനി അവശേഷിക്കുന്നത് ഒരു ആൺ തരി മാത്രം: അത്യപൂർവ്വമായ ഒരു മൃഗ ജീവിത്തതിന് ഇനി വംശ നാശം മാത്രം വിധി

എടാ വൃത്തികേട്ട പാപി.... നീ ഇത് എന്തിന് ചെയ്തു? ലോകത്തെ ഏക വെള്ള ജിറാഫിനെയും കുഞ്ഞിനെയും വേട്ടക്കാരൻ കൊന്നു തള്ളി; ഇനി അവശേഷിക്കുന്നത് ഒരു ആൺ തരി മാത്രം: അത്യപൂർവ്വമായ ഒരു മൃഗ ജീവിത്തതിന് ഇനി വംശ നാശം മാത്രം വിധി

സ്വന്തം ലേഖകൻ

ലോകത്തെ ഏക വെള്ള ജിറാഫിനെയും കുഞ്ഞിനെയും വേട്ടക്കാരൻ കൊന്നു തള്ളി. കെനിയയിൽ മാത്രം ഉണ്ടായിരുന്ന വെള്ള ജിറാഫിനെയും കുഞ്ഞിനെയുമാണ് വേട്ടക്കാർ കൊന്ന് തള്ളിയത്. കിഴക്കൻ കെനിയയിലെ ഗാരിസ്സയിൽ നിന്നാണ് ആയുധ ധാരികളായ വേട്ടക്കാർ കൊന്നൊടുക്കിയ വെള്ള ജിറാഫിന്റെയും കുഞ്ഞിന്റേയും അസ്തി കൂടത്തിന് സമാമനമായ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

അമ്മയും ഒരു കുഞ്ഞും മരിച്ചതോടെ ഇനി ഈ കണ്ണിയിൽ അവശേഷിക്കുന്നത് ഒരു ആൺ തരി മാത്രമാണ്. കൊല്ലപ്പെട്ട അമ്മ ജിറാഫിന്റെ മകനാണ് ഈ അവശേഷിക്കുന്ന ആൺ ജിറാഫ് എന്നും ഇഷാഖ്ബിനി ഹീറോള കമ്മ്യൂണിറ്റി കൺസർവെൻസി വ്യക്തമാക്കി. വൈറ്റ് ജിറാഫിന്റെ സംരക്ഷണ ചുമതലയുള്ള കമ്മ്യൂണിറ്റിയാണ് ഇഷാഖ്ബിനി. വെള്ള ജിറാഫ് കൊല്ലപ്പെട്ടത് ഈ കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയത്.

2017ൽ വൈറ്റ് ജിറാഫിനെ കണ്ടെത്തുമ്പോൾ അത് വൻ സന്തോഷമാണ് ഉണ്ടാക്കിയത്. പിന്നീട് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഈ വെള്ള ജിറാഫ് രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇതിലൊന്നാണ് അമ്മയോടൊപ്പം കൊല്ലപ്പെട്ടത്. ഇതോടെ ഒരു ആൺ തരിമാത്രം അവശേഷിക്കുന്നു. അമ്മയും കുഞ്ഞും മരിച്ചതോടെ അത്യപൂർവ്വമായ ഒരു മൃഗ ജീവിത്തതിന് ഇനി വംശ നാശം മാത്രമാണ് വിധി. ലൂസിസം എന്ന അവസ്ഥയാണ് ഇവർക്ക് വെള്ള നിറത്തിന് കാരണമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP