Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാമതൊരു ഭാര്യ കൂടി വേണ്ടവർക്കായി വെബ്‌സൈറ്റ് തുടങ്ങി ബിസിനസുകാരൻ; ഒരാഴ്ചയ്ക്കകം രജിസ്റ്റർ ചെയ്തത് 35,000 ബ്രിട്ടീഷുകാർ

രണ്ടാമതൊരു ഭാര്യ കൂടി വേണ്ടവർക്കായി വെബ്‌സൈറ്റ് തുടങ്ങി ബിസിനസുകാരൻ; ഒരാഴ്ചയ്ക്കകം രജിസ്റ്റർ ചെയ്തത് 35,000 ബ്രിട്ടീഷുകാർ

സാദ് ചായ് വാല എന്ന വിവാദ ബിസിനസുകാരൻ SecondWife.com എന്ന വെബ്‌സൈറ്റ് തുടങ്ങിയതിനെ തുടർന്നാണ് മാന്യന്മാരായ പല ബ്രിട്ടീഷുകാരുടെയും പൊയ്മുഖം അഴിഞ്ഞ് വീണിരിക്കുന്നത്. ഭാര്യമാരോടുള്ള പലരുടെയും ആത്മാർത്ഥത വെറും പ്രകടനമാണെന്നും തെളിഞ്ഞിരിക്കുകയാണ്. രണ്ടാമതൊരു ഭാര്യയെ ആഗ്രഹിക്കുന്നവർക്ക് അതിന് സഹായിക്കുന്ന വെബ്‌സൈറ്റാണിത്. ഇത് തുടങ്ങി ഒരാഴ്ചയ്ക്കകം ഇതിൽ പേര് രജിസ്ട്രർ ചെയ്തിരിക്കുന്നത് 35,000 ബ്രിട്ടീഷുകാരാണ്. ഇതിന് പുറമെ പോളിഗാമി.കോം എന്ന മറ്റൊരു വെബ്‌സൈറ്റും ഇയാൾക്കുണ്ട്.ബ്രിട്ടനിൽ ബഹുഭാര്യാത്വം കുറ്റകൃത്യമാണ്. ഇതിന് ഏഴ് വർഷം വരെ ജയിൽ ശിക്ഷയും വിധിക്കാൻ വകുപ്പുണ്ട്. എന്നാൽ താൻ ഇതുമായി ബന്ധപ്പെട്ട സർവീസ് നടത്തുന്നത് സദാചാരം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകൾ ഒറ്റപ്പെടുന്നത് തടയാനുമാണെന്നാണ് ആസാദ് അവകാശപ്പെടുന്നത്.

തനിക്ക് പഴയ രീതിയിലുള്ള മൂല്യങ്ങളാണുള്ളതെന്ന് തന്റെ വെബ്‌സൈറ്റിലൂടെ ആസാദ് വ്യക്തമാക്കുന്നുണ്ട്. തന്റെ വെബ്‌സൈറ്റിന്റെ യൂസർമാർ മാന്യത കാത്ത് സൂക്ഷിക്കണമെന്നും മാന്യമായ ഫോട്ടോകൾ മാത്രമേ ഇതിൽ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം യൂസേർസ് പോളിസിയിൽ വ്യക്തമാക്കുന്നുണ്ട്. ആസാദിന്റെ പ്രവൃത്തി വിവേകശൂന്യമാണെന്നാണ് പ്രമുഖ മുസ്ലിം എംപിയായ ഖാലിദ മഹമ്മൂദ് പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ബഹുഭാര്യാത്വത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് വിവാഹത്തിന്റെ ഭാഗമായുള്ള സാമ്പത്തിക അവകാശങ്ങൾ ലഭിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പേകുകയും ചെയ്യുന്നു.ആധുനിക യുഗത്തിൽ രണ്ടാമതൊരു ഭാര്യയെ തേടുകയെന്നത് സ്ത്രീയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ബെർമിങ്ഹാമിലെ വാഷ് വുഡ് ഹീത്തിലെ കൗൺസിലറായ മറിയം ഖാൻ പ്രതികരിച്ചിരിക്കുന്നത്. 

SecondWife.com ലെ അംഗങ്ങളിൽ ഭൂരിഭാഗവും വെസ്റ്റ് മിഡ്‌ലാൻഡുകാരാണ്. കഴിഞ്ഞ വർഷം ഇത് ലോഞ്ച് ചെയ്തതിന് ശേഷമുണ്ടായ ബഹുഭാര്യാത്വത്തിന്റെ എണ്ണം 7000 ആയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് സന്ദർശിക്കുന്നവർ ആദ്യം ക്ലിക്ക് ചെയ്യേണ്ടത് ഒരു ഖുറാൻ വചനത്തിലാണ്.നിങ്ങൾക്ക് നാല് വിവാഹം വരെ കഴിക്കാമെന്നും എന്നാൽ ശരിയായ രീതിയിൽ അവരെ ഡീൽ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഒന്നു മാത്രമേ കഴിക്കാവൂ എന്നുമാണിത് നിർദേശിക്കുന്നത്. എല്ലാ മതങ്ങളിലും ബഹുഭാര്യാത്വമുണ്ടെന്നാണ് ആസാദ് പറയുന്നത്. തന്റെ വെബ്‌സൈറ്റിലൂടെ ആസാദ് രണ്ടിലധികം പാർട്ട്ണർമാരെ കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ ഇതിൽ തന്റെ ലെയ്‌സെസ്റ്ററിലെ ഭാര്യയ്ക്ക് ഇതിൽ ഉത്കണ്ഠയുണ്ടെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്യുന്നു.ഭൂമിയിലെ ഒരു സ്ത്രീക്കും രണ്ടാമതൊരു ഭാര്യയെ അംഗീകരിക്കാനാവില്ലെന്നും മുഹമ്മദ് നബിയുടെ ഭാര്യമാർ പോലും പരസ്പരം അസൂയ പ്രകടിപ്പിച്ചിരുന്നുവെന്നും ആസാദ് വിശദമാക്കുന്നു. തന്റെ വെബ്‌സൈറ്റിലൂടെ ക്രിമിനൽ കുറ്റങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ മതം ഒന്നിലധികം വിവാഹങ്ങൾ അനുവദിക്കുന്നുണ്ടെന്നും അതിനനുസൃതമായി കരാറുകളും അറേഞ്ച്‌മെന്റുകളും തങ്ങൾ നടത്തുന്നുണ്ടെന്നും ആസാദ് വെളിപ്പെടുത്തുന്നു.

ഇത്തരത്തിൽ കണ്ടെത്തുന്നവരെ സിവിൽ സ്‌റ്റൈൽ സെറിമണിയിലൂട മോസ്‌കിന്റെ അംഗീകാരത്തോടെ വിവാഹം കഴിക്കാമെങ്കിലും ബ്രിട്ടനിൽ ഇതിന് നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ല. ബഹുഭാര്യാത്വം ബ്രിട്ടനിൽ നിയമാനുസൃതമാക്കണമെന്നാണ് ആസാദ് ആവശ്യപ്പെടുുന്നത്. ആളുകൾ ക്ലബുകളിൽ പോയി പരസ്ത്രീകളോടൊപ്പം കഴിയുന്നതും വേശ്യകളെ തേടി പോകുന്നതും ഇതിലൂടെ അവസാനിപ്പിക്കാനാകുമെന്നും ആസാദ് അവകാശപ്പെടുന്നു.200 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ബ്രിട്ടീഷ് വൈസ്രോയിമാരിൽ ചിലർക്ക് എട്ട് ഭാര്യമാർ വരെയുണ്ടായിരുന്നുവെന്നും ആസാദ് പറയുന്നു. സ്ലാമതത്തിൽ ഭാര്യമാരുടെ എണ്ണത്തിന് പരിധിയുണ്ടെന്നും എന്നാൽ മറ്റ് മതങ്ങളിൽ ഇതില്ലെന്നും അദ്ദേഹം സമർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP