Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താൻ വളരെ പണ്ടേ ഐസൊലേഷനിലായി; രക്ഷിച്ചത് പരമശിവൻ; സ്വന്തം രാജ്യമുണ്ടാക്കി സുരക്ഷിതനായപ്പോൾ പരിഹസിച്ചവർ ഇപ്പോൾ എന്ത് പറയുന്നെന്നും ആൾദൈവം നിത്യാനന്ദ

താൻ വളരെ പണ്ടേ ഐസൊലേഷനിലായി; രക്ഷിച്ചത് പരമശിവൻ; സ്വന്തം രാജ്യമുണ്ടാക്കി സുരക്ഷിതനായപ്പോൾ പരിഹസിച്ചവർ ഇപ്പോൾ എന്ത് പറയുന്നെന്നും ആൾദൈവം നിത്യാനന്ദ

മറുനാടൻ ഡെസ്‌ക്‌

കൊറോണ ഭീഷണിയുടെ നിഴലിൽ ലോകമെമ്പാടുമുള്ള ജനങ്ങൾ ഐസൊലേഷനിലും ക്വാറന്റൈനിലും ആകുമ്പോൾ താൻ വളരെ മുന്നേ തന്നെ സ്വന്തം രാജ്യമുണ്ടാക്കി ഐസൊലേഷനിലായെന്ന് ആൾദൈവം നിത്യാനന്ദ. താൻ സ്വന്തമായി രാജ്യം ഉണ്ടാക്കി മാറിയപ്പോൾ പരിഹസിച്ചവർ ഇപ്പോൾ എന്ത് പറയുന്നു എന്നാണ് നിത്യാനന്ദയുടെ ചോദ്യം. താൻ വളരെ നേരത്തേ തന്നെ ഏകാന്തജീവിതം ആരംഭിച്ചെന്നും പരമശിവനാണ് തങ്ങളെ രക്ഷിച്ചതെന്നും നിത്യാനന്ദ പറയുന്നു.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ആയിരുന്നില്ല നിത്യാനന്ദ ഇന്ത്യ വിട്ട് സ്വന്തം രാജ്യം സൃഷ്ടിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റ് ഉറപ്പായപ്പോഴാണ് നിത്യാനന്ദ രാജ്യം വിട്ടത്. തുടർന്ന് ഇക്വഡോറിൽ ഒരു ദ്വീപ് വാങ്ങി അതിന് കൈലാസം എന്ന പേരിട്ട് സ്വന്തമായി ഒരു രാജ്യം നിർമ്മിച്ചു. പാസ്‌പോർട്ട്, മന്ത്രിസഭ, പതാക തുടങ്ങി ഒരു രാജ്യത്തിനു വേണ്ട സകലതും ഇവിടെ ഉണ്ടെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. അതേസമയം നിത്യാനന്ദ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നാണ് ഇക്വഡോറിന്റെ പ്രതികരണം.

കൈലാസ എന്ന പുതിയ രാജ്യം സൃഷ്ടിച്ച് താൻ ഏകാന്ത ജീവിതം ആരംഭിച്ചപ്പോൾ ചില ഇന്ത്യക്കാർ തന്നെ പരിഹസിച്ചു. എന്നാൽ ഇപ്പോൾ ലോകം മുഴുവൻ സംസാരിക്കുന്നത് സാമൂഹികമായ ഇടപെടലിൽ അകലം പാലിക്കുന്നതിനെ കുറിച്ചാണ്. പരമശിവൻ ഞങ്ങളെ രക്ഷിച്ചു. അതാണ് ദൈവത്തിന്റെ ശക്തി, നിത്യാനന്ദ പറഞ്ഞു. രണ്ട് പെൺകുട്ടികളെ അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവച്ച കേസിൽ നിത്യാനന്ദയ്ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നിത്യാനന്ദയുടെ അനുയായികളായ പ്രാണപ്രിയ, പ്രാണതത്വ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ സമൂഹമാധ്യങ്ങൾ സ്ഥിരം സാന്നിധ്യമാണ് നിത്യാനന്ദ. ഫേയ്‌സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലൂടെ പലപ്പോഴും നിത്യാനന്ദ അനുയായികളുമായി സംവദിക്കാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP