Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവശേഷിക്കുന്ന ഭീകര താവളം നശിപ്പിക്കാൻ വടക്കു പടിഞ്ഞാറൻ സിറിയയിൽ പോരാട്ടം രൂക്ഷം; സർക്കാർ സേനയും വിമതരും തമ്മിൽ നടന്ന പോരാട്ടത്തിൽ രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 130 പേർ

അവശേഷിക്കുന്ന ഭീകര താവളം നശിപ്പിക്കാൻ വടക്കു പടിഞ്ഞാറൻ സിറിയയിൽ പോരാട്ടം രൂക്ഷം; സർക്കാർ സേനയും വിമതരും തമ്മിൽ നടന്ന പോരാട്ടത്തിൽ രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 130 പേർ

മറുനാടൻ മലയാളി ബ്യൂറോ

ഇദ്ലിബ്: സർക്കാർ സേനയും വിമതരുമായുള്ള പോരാട്ടം രൂക്ഷമാവുന്നതോടെ വടക്കുപടിഞ്ഞാറൻ സിറിയയിൽ മരണസംഖ്യ കുതിക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 130 പേർ ഇവിടെ കൊല്ലപ്പെട്ടതായി നിരീക്ഷകർ അറിയിച്ചു. ഇതിൽ 89 പേർ വിമതരാണ്.

30 ലക്ഷത്തോളം പേർ വസിക്കുന്ന ഇദ്ലിബിൽ ഏപ്രിൽ മുതൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. സർക്കാർ സേനയ്‌ക്കൊപ്പം സഖ്യസേനയും വിമതർക്കെതിരെ പോരാട്ടം ശക്തമാക്കിയിരിക്കയാണ്. വിമതരുടെ ശക്തികേന്ദ്രങ്ങളിലാണ് സൈന്യം ആക്രമണം നടത്തുന്നത്.

തീവ്രവാദികളുടെ താവളമാണ് വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യ.റഷ്യയുടെ പിന്തുണയുള്ള സർക്കാർ സേന കഴിഞ്ഞ 2 ദിവസമായി ഭീകരർക്കെതിരെ കനത്ത ആക്രമണം തുടരുകയാണ്.സർക്കാർ സേനയുടെ തുടർച്ചയായ ആക്രമണവും ഭീകരരുടെ പ്രത്യാക്രമണവും വടക്കുപടിഞ്ഞാറൻ സിറിയയെ തകർത്തു തരിപ്പണമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP