Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമേരിക്കൻ-കൊറിയൻ യുദ്ധ വിമാനങ്ങൾ അനേകം ഒരുമിച്ച് പറന്നുയർന്നു; ജനങ്ങളെ അണ്ടർ ഗൗണ്ടിലേക്ക് മാറ്റി സന്നാഹമൊരുക്കി; അവസാന നിമിഷം ചർച്ചയ്ക്ക് വഴങ്ങി ഉത്തര കൊറിയ; സംഘർത്തിന് നേരിയ അയവ്

അമേരിക്കൻ-കൊറിയൻ യുദ്ധ വിമാനങ്ങൾ അനേകം ഒരുമിച്ച് പറന്നുയർന്നു; ജനങ്ങളെ അണ്ടർ ഗൗണ്ടിലേക്ക് മാറ്റി സന്നാഹമൊരുക്കി; അവസാന നിമിഷം ചർച്ചയ്ക്ക് വഴങ്ങി ഉത്തര കൊറിയ; സംഘർത്തിന് നേരിയ അയവ്

സോൾ: ദക്ഷിണഉത്തരകൊറിയകൾക്കിടയിലെ സംഘർഷത്തിന് അയവ്. ഇരുകൊറിയകളും തമ്മിൽ അതിർത്തിയിൽ ചർച്ച നടത്താൻ തീരുമാനമായി. യുദ്ധാന്തരീക്ഷം ലഘൂകരിക്കലാണ് ഉദ്ദേശ്യമെന്നും ഇരുരാജ്യങ്ങളിലേയും ഉന്നതനേതാക്കൾ ചർച്ചയിൽ പങ്കെടുക്കുമെന്നും വാർത്താ ഏജൻസി യോൻഹാപ് അറിയിച്ചു. ഇതോടെ സംഘർഷത്തിന് അയവ് വന്നു.

അതിർത്തിയിൽ ദക്ഷിണകൊറിയ നടത്തുന്ന ഉച്ചഭാഷിണി പ്രചാരണം അവസാനിപ്പിക്കണമെന്ന ഉത്തര കൊറിയയുടെ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് ചർച്ചയ്ക്ക് വഴി തുറന്നത്. ദക്ഷിണകൊറിയൻ അതിർത്തി പട്ടണമായ പാന്മുൻജോമിലാണ് ചർച്ച.
ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കിം ക്വാൻ ജിന്നും ഉത്തരകൊറിയൻ രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിന്റെ വലംകൈ ഹ്വാങ് പ്യോങ് സോയും പങ്കെടുക്കും. കഴിഞ്ഞദിവസം ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ ശക്തമായ ഷെല്ലാക്രമണം ഉണ്ടായി. തുടർന്ന് ഉത്തരകൊറിയ സൈന്യത്തോട് യുദ്ധസന്നദ്ധരാവാൻ ആവശ്യപ്പെടുകയും ദക്ഷിണകൊറിയ അതിർത്തിയിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു.

ഇതോടെ ദക്ഷിണകൊറിയൻ യുദ്ധ വിമാനങ്ങൾ അതിർത്തിയിൽ സജീവമായി. പിന്തുണയുമായി അമേരിക്കൻ വിമാനങ്ങളും. യുദ്ധ വിമാനങ്ങളുടെ വട്ടമിട്ട് പറയ്ക്കലിനിടെയാണ് സമാധാന ചർച്ചകൾക്ക് വഴിവച്ചത്. അന്ത്യശാസനം പിൻവലിച്ച ഉത്തരകൊറിയ, സൈന്യത്തിന് നൽകിയ നിർദ്ദേശങ്ങളും പിൻവലിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകൾ ഭയന്നാണ് ഉത്തരകൊറിയയുടെ പിന്മാറ്റി. ദക്ഷിണ കൊറിയയ്ക്ക് പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയാണ് അമേരിക്കൻ യുദ്ധ വിമാനങ്ങൾ ഇരു കൊറിയയ്ക്കുമിടയിലെ അതിർത്തിയിൽ സജീവമായത്.

ഉത്തരകൊറിയയിലേക്ക് കോളാമ്പി മൈക്ക് തിരിച്ചുചെവ്വ ദക്ഷിണ കൊറിയയുടെ നിലപാടാണ് വീണ്ടു കൊറിയകളെ പ്രശ്‌നത്തിലാക്കിയത്. ഈ കോളാമ്പി മാറ്റാൻ തയ്യാറല്ലെന്ന് നിലപാട് ദക്ഷിണ കൊറിയ സ്വീകരിച്ചതോടെ യുദ്ധത്തിന് ഒരുങ്ങാനാണ് ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉൻ ഉത്തരവ് നൽകിയിരിക്കുന്നത്. ഉത്തരകൊറിയയ്ക്ക് എതിരായ പ്രചാരണം ഇന്ന് ഉച്ചയ്ക്കുമുൻപേ നിർത്തിയില്ലെങ്കിൽ സൈനികനടപടി ഉണ്ടാകുമെന്നും കിം ദക്ഷിണകൊറിയയ്ക്കു മുന്നറിയിപ്പു നൽകി. കൊറിയൻ അതിർത്തിയിൽ മൈക്കിലൂടെ നടത്തുന്ന യുദ്ധാഹ്വാന സംപ്രേഷണം ദക്ഷിണ കൊറിയ ശക്തമാക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചത്.

ലൗഡ് സ്പീക്കർ ആക്രമണം ശക്തമായതോടെ വ്യാഴാഴ്ച ഉത്തരകൊറിയ കനത്ത ഷെല്ലാക്രമണം നടത്തുകയായിരുന്നു. ദക്ഷിണകൊറിയയും തിരിച്ച് ഷെല്ലാക്രമണം നടത്തി. എന്നാൽ ഇരുപക്ഷത്തും ആൾനാശമുണ്ടായിട്ടില്ല. ഉച്ചഭാഷിണികൾ ലക്ഷ്യമിട്ടാണു ഉത്തര കൊറിയൻ സൈന്യം ഷെല്ലാക്രമണം നടത്തിയത്. 11 സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികൾക്കുനേരേ ആക്രമണമുണ്ടായെന്നു ദക്ഷിണ കൊറിയൻ ഉപ പ്രതിരോധമന്ത്രി ബായേക് സെയുങ്ജൂ പറഞ്ഞു. 2010നു ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങൾക്കിടയിലെ സംഘർഷം യുദ്ധസമാനമായ അന്തരീഷത്തിലേക്ക് എത്തിയത്. ദക്ഷിണകൊറിയയിലെ യുഎസ് സൈന്യം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. 28,500 യുഎസ് സൈനികരാണ് ഇവിടെയുള്ളത്.

അതിനിടെ ദക്ഷിണ കൊറിയയിൽ കിംവിരുദ്ധ റാലികളും കഴഞ്ഞദിവസം നടന്നു. ആയിരങ്ങൾ സോളിൽ പ്രകടനവുമായി എത്തി. ഇവർ കിമ്മിന്റെ കോലം കത്തിക്കുകുയും ചെയ്തു. 2004 മുതൽ ദക്ഷിണ കൊറിയ കോളാമ്പി മൈക്ക് ഉപയോഗിച്ച് ദക്ഷിണ കൊറിയക്കെതിരെ പ്രദരം ണനടത്തുന്നുണ്ട്. ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് 10നാണ് വീണ്ടു ദക്ഷിണ കൊറിയ ഈ പ്രചരണം ആരംഭിച്ചത്. ദക്ഷിണ കൊറിയ യുഎസ് സംയുക്ത സൈനികാഭ്യാസം 28ാം തീയതി ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുകയാണ് പുതിയ സാഹചര്യം ഉടലെടുത്തത്. ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്ന സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് അതിനെ നേരിടുന്ന രീതിയിലാണ് ഈ സൈനികാഭ്യാസം രൂപപ്പെടുത്തിയിട്ടുള്ളത്.

ഇതിനിടെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് പാർക് ഗ്യൂൻഹൈയ്‌നെ കൊല്ലുമെന്ന് ഉത്തര കൊറിയൻ വക്താക്കളിലൊരാൾ പറഞ്ഞതും വൻ വിവാദമായി. എഴുപതാം സ്വാതന്ത്ര്യദിനച്ചടങ്ങളുകളിൽ പാർക് ഗ്യൂൻഹൈ ദക്ഷിണകൊറിയൻ ദേശീയത ഉയർത്തിപ്പിടിക്കുന്ന പരാമർശങ്ങൾ നടത്തിയതിനു പിന്നാലെയായിരുന്നു ഭീഷണി. അമേരിക്കയുടെ പിണിയാളായ പ്രസിഡന്റിന്റെ ശരീരം ഏതെങ്കിലും സെമിത്തേരിയിൽ എത്രയും പെട്ടെന്നു സംസ്‌കരിക്കണമെന്നായിരുന്നു ഉത്തര കൊറിയൻ വക്താവിന്റെ വാക്കുകൾ. ഇങ്ങനെയുള്ള വാക് യുദ്ധങ്ങൽ കൂടി ആയതോടെ യുദ്ധം ആസന്നമാണെന്ന വിലയിരുത്തൽ എത്തി. അതിനിടെയാണ് നാടകീയമായി ചർച്ചകൾക്ക് ഉത്തരകൊറിയ വഴങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP