Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആ വിമാനം ആകാശത്ത് അപ്രത്യക്ഷമായിട്ട് ഇന്ന് ഒരു വർഷം തികയുന്നു; ഉറ്റവരെ കാത്ത് ഇപ്പോഴും അനേകം പേർ; ചെന്നെയിലെ കുടുംബവും പ്രതീക്ഷയിൽ തന്നെ

ആ വിമാനം ആകാശത്ത് അപ്രത്യക്ഷമായിട്ട് ഇന്ന് ഒരു വർഷം തികയുന്നു; ഉറ്റവരെ കാത്ത് ഇപ്പോഴും അനേകം പേർ; ചെന്നെയിലെ കുടുംബവും പ്രതീക്ഷയിൽ തന്നെ

ചെന്നൈ: ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യൻ വിമാനം എവിടെ പോയി? ലോകം ഈ ചോദ്യം ഉന്നയിച്ച് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞു. ശാസ്ത്രലോകം അത്യാധുനിക സൗകര്യങ്ങൾ എല്ലാം ഉപയോഗിച്ച് പരിശോധനകൾ നടത്തിയിട്ടും ഇതുവരെ വിമാനം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഭീകരർ തട്ടിക്കൊണ്ട് പോയെന്നും കടലിൽ തകർന്നു വീണുവെന്നുമുള്ള നിഗമനങ്ങൾക്കിടയും പ്രതീക്ഷ കൈവിടാതിരിക്കയാണ് അപ്രത്യക്ഷമായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ. അത്ഭുതം പോലെ ഒരിക്കൽ അവർ തിരികെ വരുമെന്നും അവർ കരുതുന്നു. 239 പേരുമായി ക്വാലാലംപൂരിൽ നിന്നും ബീജിംഗിലേക്ക് പറന്നുയർന്ന വിമാനത്തിന്റെ പൊടിപോലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

അച്ഛനെ കാത്തിരിക്കുന്ന കുഞ്ഞ് മക്കളും മക്കളെ കാത്തിരിക്കുന്ന അമ്മമാരും സഹോദരങ്ങളുമെല്ലാം ഇന്നത്തെ ദിവസത്തെ ഓർക്കാൻ വിഷമിക്കുകയാണ്. വെറുമൊരു ദുരന്തമായല്ല മലേഷ്യൻ വിമാനാപകടത്തെ കണക്കിലെടുക്കാൻ കഴിയുക. ലോകത്തെയും ശാസ്ത്രലോകത്തെയും മുഴുവൻ കബളിപ്പിച്ച വിമാനം അപ്രത്യക്ഷമാകലിനെ കുറിച്ചാണിത്. അത്ഭുതം സൃഷ്ടിച്ച് ഒരിക്കൽ തങ്ങളുടെ ഉറ്റവർ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ചെന്നൈയിലെ ഒരു കുടുംബവുമുണ്ട്. കാണാതായ മലേഷ്യൻ വിമാനത്തിൽ ഉണ്ടായിരുന്ന ചന്ദ്രിക ശർമ്മയുടെ കുടുംബമാണ് ഇപ്പോഴും അവർ തിരികെ വരുമെന്ന പ്രതീക്ഷയിൽ കഴിയുന്നത്.

കഴിഞ്ഞവർഷം മാർച്ച് എട്ടിന് ഭർത്താവ് കെ എസ് നരേന്ദ്രനെ ഫോണിൽ വിളിച്ച ശേഷമാണ് ചന്ദ്രിക ശർമ്മ ക്വാലാലംപുരിൽ നിന്നം യാത്രയായത്. ഒരു എൻജിഒ സംഘടനയിൽ ജോലി ചെയ്തിരുന്ന ചന്ദ്രിക ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷനിലെ കോൺഫെറൻസിൽ പങ്കെടുക്കാനാണ് ബീജിംഗിലേക്ക് തിരിച്ചത്. ഭർത്താവ് നരേന്ദ്രൻ ഒരു മാനേജ്‌മെന്റ് കൺസെൽട്ടെന്റ് ആയിരുന്നു. വിമാനം കടലിൽ തകർന്നു വീണെന്നും യാത്രക്കാരെല്ലാം കൊല്ല്‌പ്പെട്ടെന്നും മലേഷ്യൻ സർക്കാറും വിമാനത്താവള കമ്പനി അധികൃതർ വിശദീകരിക്കുമ്പോഴും ഭാര്യ മരിച്ചെന്ന് വിശ്വസിക്കാൻ നരേന്ദ്രൻ തയ്യാറല്ല. ഭാര്യയുടെ മരണ സർട്ടിഫിക്കറ്റ് തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ദമ്പതികളുടെ ഏക മകൾ പഠിക്കുന്നത് ഡൽഹിയിലാണ്. അവൾക്കിപ്പോൽ പരീക്ഷാകാലമാണ്.

കഴിഞ്ഞദിവസം ചന്ദ്രിക ശർമ്മയുടെ സുഹൃത്തുക്കളും സർക്കാറും ചേർന്ന് ചന്ദ്രികയുടെ സ്മരണ പുതുക്കാനുള്ള പരിപാടി സംഘടിപ്പിച്ചിരുന്നു. അതിൽ നരേന്ദ്രനും പങ്കെടുക്കുകയുണ്ടായി. ചന്ദ്രിക എപ്പോഴും ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നെന്നും. താൻ ഇപ്പോവും അവളുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണെന്നും നരേന്ദ്രൻ പറഞ്ഞു. ഭാര്യ വിമാനാപകടത്തിൽ മരിച്ചെന്ന് വിശ്വസിക്കാൻ അദ്ദേഹം ഇപ്പോഴും തയ്യാറല്ല. നരേന്ദ്രനെ പോലെ തങ്ങളുടെ ഉറ്റവർ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് അപ്രത്യക്,മായ വിമാനത്തിൽ ഉണ്ടായിരുന്നവരുടെ പ്രിയപ്പെട്ടവർ.

അതിനിടെ കാണാതായ മലേഷ്യൻ വിമാനം എംഎച്ച് 370നുള്ള തിരച്ചിലിൽ മെയ്‌ അവസാനത്തോടെയെങ്കിലും പുരോഗതിയുണ്ടായില്ലെങ്കിൽ പുതിയ പദ്ധതിയനുസരിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനമെന്ന് മലേഷ്യയുടെ ഗതാഗത മന്ത്രി അറിയിച്ചിട്ടുണ്ട്. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്കു പോകുകയായിരുന്ന വിമാനം കാണാതായി ഒരുവർഷമായപ്പോൾ തിരഞ്ഞെടുക്കപ്പെട്ട വിദേശ മാദ്ധ്യമപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ലിയോ തിയോങ് ലായ് ഇക്കാര്യം പറഞ്ഞത്.

കൈയിൽ കിട്ടിയ രേഖകളും തെളിവുകൾ പുനഃപരിശോധിച്ചാകും തിരച്ചിലിനു നേതൃത്വം കൊടുക്കുന്ന മൂന്ന് രാജ്യങ്ങൾ പുനഃപരിശോധനയ്ക്കിറങ്ങുക. ഇക്കാര്യം സംബന്ധിച്ച് ഓസ്‌ട്രേലിയ, മലേഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ അടുത്തമാസം ചർച്ച നടക്കും. വിമാനം കാണാതായത് അപകടത്തെ തുടർന്നാണെന്നും അതിലുണ്ടായിരുന്ന 239 പേരും മരിച്ചതായും മലേഷ്യൻ സർക്കാർ ജനുവരി 29ന് സ്ഥിരീകരിച്ചിരുന്നു.

വിമാന അവശിഷ്ടങ്ങൾക്കു വേണ്ടി തിരച്ചിൽ നടത്തുന്ന കപ്പലുകൾ 60,000 ചതുരശ്ര കിലോമീറ്റർ ഉള്ള മേഖലയിൽ 40 ശതമാനം തിരച്ചിൽ നടത്തി. കൂടാതെ, കനമേറിയ 10 സാധനങ്ങൾ കണ്ടെത്തിയെന്നും അവയെന്തൊക്കെയെന്ന് വിലയിരുത്തുകയാണെന്നുമാണ് ഇന്നലെ വിവരം കിട്ടിയതെന്നും ലായ് കൂട്ടിച്ചേർത്തു. എന്നാൽ ഇതുവഴി പോകുന്ന മറ്റ് കപ്പലുകളിൽ നിന്നു കളഞ്ഞ സാധനങ്ങളാവാമതെന്ന സാധ്യതയും തള്ളിക്കളയുന്നില്ലെന്നും ലായ് വ്യക്തമാക്കി. വിമാനം കാണാതായതു സംബന്ധിച്ച് വ്യക്തമായ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് മലേഷ്യയെ നടുക്കിയ രണ്ടാമത്തെ വിമാനപകടം. 298 യാത്രക്കാരും വിമാന ജോലിക്കാരുമായി പറന്നിരുന്ന മലേഷ്യൻ എയർലൈൻസ് വിമാനം എം എച്ച് 17 കിഴക്കൻ ഉ്രൈകനിലെ വിമത പ്രദേശത്താണ് തകർന്നുവീണിരുന്നത്. സംഭവത്തിൽ മുഴുവൻ യാത്രക്കാരും ജോലിക്കാരും കൊല്ലപ്പെട്ടിരുന്നു. കിഴക്കൻ ഉ്രൈകനിലെ റഷ്യൻ വിമതർ വെടിവച്ച് വീഴ്‌ത്തിയെന്ന് പാശ്ചാത്യ രാജ്യങ്ങളും കിഴക്കൻ ഉ്രൈകനും ആരോപിക്കുന്നു.

ആംസ്റ്റർഡാമിൽ നിന്ന് ക്വലാലംപൂരിലേക്കായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്. വിമാനം തകർന്നുവീണ പ്രദേശത്ത് നടത്തിയ തിരച്ചിലിനും പഠനത്തിനും ശേഷം, പുറത്തുനിന്ന് വന്ന വസ്തുക്കൾ മൂലമാണ് വിമാനം തകർന്നുവീണതെന്നും ഇത് മിസൈലാകാമെന്നും നിഗമനങ്ങളിൽ എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP