Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വോഡഫോണിനു മേൽ നികുതി ബാധ്യതയും പിഴയും ചുമത്തുന്നത് ഇന്ത്യയും നെതർലന്റും തമ്മിലുള്ള നിക്ഷേപ ഉടമ്പടി കരാർ ലംഘിക്കുന്നതെന്ന് അന്താരാഷ്ട്ര ട്രിബ്യൂണൽ; നികുതി തർക്ക കേസിൽ കേന്ദ്രത്തിനെതിരെ വോഡഫോണിന് ജയം

വോഡഫോണിനു മേൽ നികുതി ബാധ്യതയും പിഴയും ചുമത്തുന്നത് ഇന്ത്യയും നെതർലന്റും തമ്മിലുള്ള നിക്ഷേപ ഉടമ്പടി കരാർ ലംഘിക്കുന്നതെന്ന് അന്താരാഷ്ട്ര ട്രിബ്യൂണൽ; നികുതി തർക്ക കേസിൽ കേന്ദ്രത്തിനെതിരെ വോഡഫോണിന് ജയം

മറുനാടൻ ഡെസ്‌ക്‌

നെതർലന്റ്: നികുതി തർക്ക കേസിൽ കേന്ദ്രത്തിനെതിരെ വോഡഫോണിന് ജയം. വോഡഫോണിനു മേൽ നികുതി ബാധ്യതയും പലിശയും പിഴയും ചുമത്തുന്നത് ഇന്ത്യയും നെതർലന്റും തമ്മിലുള്ള നിക്ഷേപ ഉടമ്പടി കരാർ ലംഘിക്കുന്നതാണെന്ന് അന്താരാഷ്ട്ര ട്രിബ്യൂണൽ കോടതി വിധിച്ചു. 20000 കോടി രൂപയുടെ നികുതി തർക്ക കേസിലാണ് അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ വിധി. രണ്ടാം യു.പി.എ സർക്കാരാണ് 11,000 കോടി രൂപയുടെ നികുതി അടയ്ക്കണമെന്ന് വോഡഫോണിനോട് ആവശ്യപ്പെട്ടത്. പിഴയും പലിശയുമുൾപ്പെടെയാണ് ഈ തുക 20000 കോടി രൂപയായത്.

വോഡഫോണിൽ നിന്നും കുടിശ്ശിക തേടുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും നിയമപരമായ ചെലവുകളുടെ ഭാഗിക നഷ്ടപരിഹാരമായി കമ്പനിക്ക് 4000 കോടി (4.3 ദശലക്ഷം) പൗണ്ട് നൽകണമെന്നും ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി. 2007 ൽ ഹച്ചിസൺ വാംപോവയുടെ ഇന്ത്യൻ മൊബൈൽ ഓഹരി വോഡഫോൺ ഏറ്റെടുത്തതാണ് സർക്കാരുമായി നികുതി തർക്കമുണ്ടാവാൻ കാരണം. ഏറ്റെടുക്കലിനെ തുടർന്ന് കമ്പനി നികുതി അടയ്ക്കാൻ ബാധ്യസ്ഥരാണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP