Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യക്ക് കൈമാറാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള മല്ല്യയുടെ അന്തിമ അപ്പീലും തള്ളി; 9,000 കോടിയുടെ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ ബ്രിട്ടൻ ഒരു മാസത്തിനുള്ളിൽ ഇന്ത്യക്ക് കൈമാറും; കൈമാറ്റത്തിന് വഴിയൊരുങ്ങുന്നത് യു.കെ. കോടതികളിൽ നിയമപരമായ അവസരങ്ങൾ അവസാനിച്ചതോടെ

ഇന്ത്യക്ക് കൈമാറാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള മല്ല്യയുടെ അന്തിമ അപ്പീലും തള്ളി; 9,000 കോടിയുടെ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ ബ്രിട്ടൻ ഒരു മാസത്തിനുള്ളിൽ ഇന്ത്യക്ക് കൈമാറും; കൈമാറ്റത്തിന് വഴിയൊരുങ്ങുന്നത് യു.കെ. കോടതികളിൽ നിയമപരമായ അവസരങ്ങൾ അവസാനിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: വിവാ​ദ വ്യവസായി വിജയ് മല്യയെ ബ്രിട്ടൻ ഒരു മാസത്തിനുള്ളിൽ ഇന്ത്യക്ക് കൈമാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. കോടികൾ വെട്ടിച്ച് രാജ്യംവിട്ട മദ്യ വ്യവസായിക്ക് യു.കെ. കോടതികളിൽ നിയമപരമായ അവസരങ്ങൾ ഏകദേശം അവസാനിച്ചതോടെയാണ് ഇന്ത്യയിലേക്ക് തിരികെ വരാൻ വഴിയൊരുങ്ങുന്നത്. ഇന്ത്യക്ക് കൈമാറാനുള്ള 2018-ലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള മല്ല്യയുടെ അന്തിമ അപ്പീലും വ്യാഴാഴ്ച ഹൈക്കോടതി തള്ളി. ഇതോടെ ഇന്ത്യക്ക് കൈമാറുന്നത് ചോദ്യം ചെയ്യാനുള്ള മല്ല്യയുടെ അവസരം അവസാനിച്ചു.

ഇന്ത്യ-ബ്രിട്ടൻ ഉടമ്പടി പ്രകാരം 28 ദിവസത്തിനുള്ളിൽ മല്ല്യയെ ഇന്ത്യക്ക് കൈമാറാൻ സാധിച്ചേക്കുമെന്ന് യുകെ ആഭ്യന്തര മന്ത്രാലയ സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി. മല്ല്യ ഒരു മാസത്തിനുള്ളിൽ ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസികളും പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യൻ ബാങ്കുകളിൽ നിന്ന് 9,000 കോടിയുടെ വായ്പയെടുത്താണ് മല്ല്യ രാജ്യം വിട്ടത്. ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ കഴിഞ്ഞ മാസം മല്ല്യ നൽകിയ അപ്പീലും പരാജയപ്പെട്ടിരുന്നു. സുപ്രധാനമായ ഒരു നിയമപ്രകാരം കേസിൽ തീർപ്പുണ്ടെങ്കിൽ മാത്രമെ യു.കെ. കുറ്റവാളി കൈമാറ്റ നിയമത്തിൽ സുപ്രീംകോടതിയിൽ അപ്പീൽ അനുവദിക്കൂ.

അതിനിടെ, ഇന്ത്യയിലെത്തിയാൽ നിയമ നടപടികൾ ഒഴിവാക്കുന്നതിനുള്ള നീക്കവും മല്യ നടത്തുന്നുണ്ട്. തന്റെ പേരിലുള്ള മുഴുവൻ കടബാദ്ധ്യതകളും തിരിച്ചയ്ക്കാൻ തയ്യാറെന്നും തിരിച്ചടയ്ക്കാനുള്ള പണം സ്വീകരിച്ച് തനിക്കെതിരായ കേസുകൾ അവസാനിപ്പിക്കണമെന്ന് വിജയ് മല്ല്യ ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊവിഡ് പ്രതിസന്ധി നേരിടാൻ പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ പേരിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശം പങ്കുവച്ചിരുന്നു. ഇതിനൊപ്പമാണ് തനിക്കെതിരായ സാമ്പത്തിക നടപടികൾ അവസാനിപ്പിക്കണമെന്നും കുടിശ്ശിക മുഴുവൻ അടച്ചു തീർക്കാൻ താൻ തയ്യാറാണെന്നും മല്ല്യ വ്യക്തമാക്കിയത്. സാമ്പത്തിക പാക്കേജിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കുന്നു. ആവശ്യത്തിന് കറൻസി അച്ചടിക്കാൻ അധികാരമുള്ള സർക്കാർ തന്റെ വാഗ്ദാനം സ്വീകരിക്കണം.തന്നെപ്പോലെ ഒരു ചെറു സംരംഭകന്റെ ബാങ്ക് വായ്പകൾ സ്വീകരിച്ച് നിയമ നടപടികൾ അവസാനിപ്പിക്കണം. കണ്ടു കെട്ടിയ സ്വത്തുകൾ വിട്ടു തരണം. ഇക്കാര്യം വ്യക്തമാക്കി താൻ ബാങ്കുകളേയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനേയും സമീപിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല- മല്ല്യ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP