Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

വിയറ്റ്നാമിൽ മണ്ണിടിച്ചിൽ; 22 സൈനികരെ കാണാതായി; 13 പേർ കൊല്ലപ്പെട്ടതായും വിവരം

മറുനാടൻ ഡെസ്‌ക്‌

ഹനോയ്: വിയറ്റ്നാമിലെ മധ്യ പ്രവിശ്യയായ ക്വാങ് ട്രിയിലുണ്ടായ മണ്ണിടിച്ചിലിൽ 22 സൈനികരെ കാണാതായി. ഞായറാഴ്ച പുലർച്ചെയായിരുന്നു ദുരന്തം.വിയറ്റ്നാമിലെ നാലാമത്തെ മിലിട്ടറി റീജിയന്റെ ബാരക്കുകളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സർക്കാർ വെബ്‌സൈറ്റിൽ പ്രസ്താവനയിൽ അറിയിച്ചു.

ഇതേദിവസം തന്നെ മറ്റൊരു മണ്ണിടിച്ചിലിൽ 13 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ക്വാങ് ട്രി പ്രവിശ്യയിലെ നദികളിലെ ജലം 20 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ ആദ്യം മുതൽ മധ്യ വിയറ്റ്നാമിൽ ഉണ്ടായ കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 64 പേർ മരിച്ചതായാണ് വിവരം. വരും ദിവസങ്ങളിലും മേഖലയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP