Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിംഹക്കൂട്ടത്തോട് മല്ലിട്ടത് ജീവൻ പണയപ്പെടുത്തി; സ്വന്തം കുഞ്ഞിന് വേണ്ടി അവസാനം വരെ ഒരു അമ്മ ജിറാഫ് നടത്തിയ കണ്ണീരിൽ കുതിർന്ന പോരാട്ടം കാണൂ

സിംഹക്കൂട്ടത്തോട് മല്ലിട്ടത് ജീവൻ പണയപ്പെടുത്തി; സ്വന്തം കുഞ്ഞിന് വേണ്ടി അവസാനം വരെ ഒരു അമ്മ ജിറാഫ് നടത്തിയ കണ്ണീരിൽ കുതിർന്ന പോരാട്ടം കാണൂ

മ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹത്തിന് പകരം വയ്ക്കാൻ ഈ ലോകത്തിൽ മറ്റൊന്നുമില്ലെന്ന് തെളിയിക്കുന്ന ഒരു ഉദാഹരണം കൂടിയിതാ പുറത്ത് വന്നിരിക്കുന്നു. സിംഹക്കൂട്ടത്തോട് മല്ലിട്ടത് ജീവൻ പണയപ്പെടുത്തി സ്വന്തം കുഞ്ഞിന് വേണ്ടി അവസാനം വരെ ഒരു അമ്മ ജിറാഫ് നടത്തിയ കണ്ണീരിൽ കുതിർന്ന പോരാട്ടം വെളിപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

തുടർന്ന് സിംഹങ്ങൾ തന്റെ കുഞ്ഞിനെ കടിച്ച് കീറിത്തിന്നുന്നത് കണ്ട് നിൽക്കാനും ഈ അമ്മയ്ക്ക് ദുര്യോഗമുണ്ടായി.സൗത്ത് ആഫ്രിക്കയിലെ പിലാനെസ്ബെർഗ് ഗെയിം റിസർവിലാണീ സംഭവം അരങ്ങേറിയിരിക്കുന്നത്. കാട്ടിൽ വെയിലേറ്റ് നിൽക്കുന്ന ജിറാഫിന്റെയും കുട്ടിയുടെയും അടുത്തേക്ക് സിംഹങ്ങൾ ആക്രമിക്കാൻ വരുകയായിരുന്നു.

തുടർന്ന് അമ്മ ജിറാഫിന് ഓടി മാറാൻ സാധിച്ചെങ്കിലും കുട്ടി സിംഹങ്ങളുടെ പിടിയിൽ അകപ്പെടുകയായിരുന്നു. പിന്നീട് സിംഹങ്ങൾ ജിറാഫ് കുട്ടിയെ കടിച്ചെടുത്ത് കുറ്റിക്കാടുകൾക്കുള്ളിലേക്ക് നീങ്ങുകയും ചെയ്തു. ഇതിനെ തടയാൻ അമ്മ ജിറാഫ് ആകുന്നതും ശ്രമിച്ചെങ്കിലും സിംഹങ്ങളുടെ ശക്തിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ സാധിക്കാതെ പോവുകയായിരുന്നു. സംഭവത്തെക്കുറിച്ച് റിസർവിലെ ഗൈഡായ ടാറിൻ റേയ് വിവരണം നൽകിയിട്ടുണ്ട്.

ഈ ജിറാഫ് കുട്ടിയുടെ കാലിന് തകരാറുണ്ടായിരുന്നുവെന്നും ഇത് ഓടാനാവാതെ സിംഹങ്ങളുടെ പിടിയിൽ അകപ്പെടുകയായിരുന്നുവെന്നുമാണ് ഇയാൾ പറയുന്നത്. കുട്ടിയെ സിംഹങ്ങൾ കൊല്ലുന്നത് കണ്ട് അമ്മ ജിറാഫ് ദയനീയമായി കരഞ്ഞിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷവും ഈ ജിറാഫ് ഈ സ്ഥലത്ത് ചുറ്റിത്തിരിഞ്ഞിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP