Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങളിൽ ഒന്നിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം; തടാകങ്ങളുടെ നഗരം വെള്ളത്തിൽ മുങ്ങിയപ്പോൾ വിശ്വസിക്കാനാവാതെ ലോകം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ദുരന്തത്തെ നേരിട്ട് ഇറ്റലി

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങളിൽ ഒന്നിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം; തടാകങ്ങളുടെ നഗരം വെള്ളത്തിൽ മുങ്ങിയപ്പോൾ വിശ്വസിക്കാനാവാതെ ലോകം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ദുരന്തത്തെ നേരിട്ട് ഇറ്റലി

മറുനാടൻ ഡെസ്‌ക്‌

വെനീസ്: ലോകത്തെ ഏറ്റവും സുന്ദരമായ നഗരങ്ങളിൽ ഒന്നാണ് വെനീസ് നഗരം. എന്നാൽ ശക്തമായ മഴയെ തുടർന്ന് തടാകങ്ങളുടെ നഗരം വെള്ളത്തിനടിയിലാണ് ഇപ്പോൾ. കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളും പരിഹരിക്കാനാവാത്ത വിധമുള്ള കേടുപാടുകളുമാണ് ശാന്ത സുന്ദരമായ വെനീസ് നഗരത്തിന് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം അതിശക്തമായതോടെ ഇറ്റാലിയൻ പ്രധാനമന്ത്രി ഇവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. റെക്കോർഡ് വെള്ളപ്പൊക്കമാണ് വെനീസ് നഗരത്തെ വിഴുങ്ങി ഇരിക്കുന്നത്.

നാശനഷ്ടം കോടിക്കണക്കിന് പൗണ്ടിലേക്ക് ഉയർന്നതോടെ ഇറ്റാലിയൻ സർക്കാർ അടിയന്തിര ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സെന്റ് മാർക്ക് ബസലിക്കയിൽ മാത്രം കോടിക്കണക്കിന് രൂപയുടെ തകരാറ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബസലിക്കയിൽ ഒരിക്കലും പരിഹരിക്കാനാവാത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ചരിത്രത്തിൽ തന്നെ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ബസലിക്കയിൽ വെള്ളം കയറുന്നതെന്ന് വെനീസ് ആർച്ച് ബിഷപ്പ് ഫ്രാൻസിസ്‌കോ മോറാഗ്ലിയ പറഞ്ഞു. ജലനിരപ്പ് റെക്കോർഡിലേക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്.

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സെന്റ് മാർക്ക് സ്‌ക്വയറിന്റെ പകുതിയോളം വെള്ളത്തിനടിയിലാണ്. ഇവിടെ ഇന്നലെ രാവിലെയും മുന്നറിയിപ്പ് സയറൻ മുഴങ്ങി. ബസലിക്ക അടക്കം നിരവധി ടൂറിസ്റ്റ് സ്പോട്ടുകൾ അടച്ചു. ഫെനീസ് തിയറ്റർ, ഡ്യൂക്കൽ പാലസ് എന്നിവയും അടഞ്ഞു കിടക്കുകയാണ്. ഇന്നലെ മുതൽ വെനീസ് നഗരത്തിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ ഇപ്പോൾ നാടകീയമായ സാഹചര്യമാണ് നിലവിലുള്ളത്. വെള്ളപ്പൊക്കം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണ്. ചരിത്ര പ്രധാനമായ നഗരം തകർന്ന് കിടക്കുന്നത് കാണുന്നത് തന്നെ ഹൃദയ ഭേദകമാണ്. നഗരത്തിന്റെ കലാപാരമ്പര്യത്തിനും ഭീഷണിയായിരിക്കുകയാണ് വെള്ളപ്പൊക്കം എന്നും പ്രധാന മന്ത്രി പറഞ്ഞു.

അതേസമയം കാലാവസ്ഥാ വ്യതിയാനത്തെയാണ് വെനീസ് മേയർ വെള്ളപ്പൊക്കത്തിന് കാരണമായി പഴിക്കുന്നത്. അതേസമയം ജനങ്ങൾ പ്രകോപിതരാവുകയും വെള്ളപ്പൊക്കം തടയാനുള്ള ഫണ്ടുകളിൽ അഴിമതി നടന്നതായി ആരോപിക്കുകയും ചെയ്തു. ഉയർന്ന് വരുന്ന ജലനിരപ്പ് സാധാരണ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. സിറ്റിയിലെ ഷോപ്പുകളും സ്‌ക്വയറുകളുമെല്ലാം വെള്ളത്തിനടിയിലാണ്. വെനീസിന്റെ സാംസ്കാരിക പാരമ്പര്യത്തിന് എത്രമാത്രം കോട്ടം തട്ടിയിട്ടുണ്ട് എന്ന കണക്കെടുപ്പ് നടത്താൻ ഒരുങ്ങുകയാണ് അധികൃതർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP