Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഡിപ്രഷൻ മാറ്റാൻ രോഗികളായ യുവതികളെക്കൊണ്ട് മുലകുടിപ്പിച്ച് വരെ ചികിത്സ; സൈക്കോതെറാപ്പിസ്റ്റ് ആയ സ്ത്രീക്ക് ഇനി ജയിൽ

ഡിപ്രഷൻ മാറ്റാൻ രോഗികളായ യുവതികളെക്കൊണ്ട് മുലകുടിപ്പിച്ച് വരെ ചികിത്സ; സൈക്കോതെറാപ്പിസ്റ്റ് ആയ സ്ത്രീക്ക് ഇനി ജയിൽ

ത് പലതരത്തിലുള്ള സ്വയം പ്രഖ്യാപിത ആൾദൈവങ്ങൾ വിലസുന്ന കാലമാണ്. ആളുകളെ കൈയിലെടുക്കാനും അനുയായികളെ സൃഷ്ടിക്കാനും അവർ പല വിധ വ്യത്യസ്തങ്ങളായ തന്ത്രങ്ങൾ പയറ്റുകയും ചെയ്യും. ഇവിടെയിതാ 63 കാരിയായ ക്രിസ്ത്യൻ കൾട്ട് ലീഡർ വനേസാ ക്ലാർക്ക് തികച്ചും വ്യത്യസ്തമായ അഭ്യാസങ്ങളായിരുന്നു തന്നെ കാണാനെത്തുന്നവർക്ക് മേൽ പ്രയോഗിച്ചിരുന്നത്. ഡിപ്രഷൻ മാറ്റാൻ രോഗികളായ യുവതികളെ കൊണ്ട് തന്റെ മുല വരെ ഇവർ കുടിപ്പിച്ചിരുന്നു. സൈക്കോ തെറാപ്പിസ്റ്റ് കൂടിയായ ഇവർ അവസാനം പിടിയിലാവുകയും ജയിൽ ശിക്ഷ ലഭിക്കുകയും ചെയ്തു.അമ്മയുടെ മുല കുടിക്കുന്നത് പോലെ തന്റെ മുലയും കുടിച്ച് കൊള്ളാനാണത്രെ ഇവർ രോഗികളോട് നിർദേശിച്ചിരുന്നത്. ഇതിലൂടെ സാഡിസ്റ്റായ അവർ സ്വയം ആനന്ദിക്കുകയായിരുന്നു. നിരവധി ലൈംഗിക പീഡനങ്ങളുടെ പേരിലാണ് ഇവർക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. സ്‌കിൻ ടു സ്‌കിൻ കോൺടാക്ട് എന്ന പേരിൽ താൻ ഇത്തരത്തിൽ അനുവർത്തിക്കുന്ന ചികിസ്താ വിധികൾക്ക് അവർ ആയിരക്കണക്കിന് പൗണ്ടുകൾ ഫീസായി ഈടാക്കുകയും ചെയ്തിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.

ചികിത്സയുടെ പേരിൽ ക്ലാർക്ക് യുവതിയായ ഒരു രോഗിയെ മസാജ് ചെയ്യുകയും അവരെ ഉത്തേജിപ്പിക്കുകയും ചെയ്തിരുന്നുവെന്നും ഇതിലൂടെ രോഗിയുടെ ഉള്ളിലുള്ള കുട്ടിയുടെ മനസ് പുറത്തു വന്നുവെന്ന് പറയുകയും ചെയ്തുവെന്ന് കോടതിയിൽ വിചാരണയ്ക്കിടെ ബോധിപ്പിക്കപ്പെട്ടു. ഇതേ പോലെ ഉത്തേജിതയായി മറ്റൊരു രോഗിക്ക് ഇവർ തന്റെ മുല കൊടുത്തുവെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ നിരവധി രോഗികൾക്ക് മുലകൊടുത്ത് സ്വയം സുഖിക്കുകയും ക്ലാർക്കിന്റെ പതിവ് വിനോദങ്ങളിലൊന്നായിരുന്നു.സൈക്കോതെറാപിസ്റ്റെന്ന പേരിൽ നിരവധി പേരെ ചൂഷണം ചെയ്തതിന് ഇവരെ നാല് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് കോടതി വിധിച്ചിരിക്കുകയാണ്. തന്നെ കാണാനെത്തുന്ന ക്ലൈന്റ്‌സിനെ താൻ മുലയൂട്ടാറുണ്ടെന്നാണ് തന്റെ വനിതാ പാർട്ട്ണർക്കെഴുതിയ കത്തിൽ കുറ്റ സമ്മതമെന്ന പോലെ ക്ലാർക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

1996നും 2001നുമിടയിലാണ് ക്ലാർക്ക് രോഗികൾക്ക് മേലുള്ള തന്റെ സ്വാധീനശക്തി ചൂഷണം ചെയ്ത് ഇത്തരത്തിൽ അഴിഞ്ഞാടിയതെന്നാണ് പ്രോസിക്യൂട്ടറായ ഹെൻട്രി ജെയിംസ് ഓക്‌സ്‌ഫോർഡ് ക്രൗൺ കോടതിയിൽ ബോധിപ്പിച്ചത്. തന്റെ രണ്ട് ഇരകളോട് ലണ്ടനിലെ തന്റെ ഫ്‌ലാറ്റിലെത്തി പ്രത്യേക തെറാപ്പിക്ക് വിധേയരാകാനും ക്ലാർക്ക് ആവശ്യപ്പെട്ടിരുന്നുവത്രെ. ഇതിലൊരു യുവതിക്ക് തന്റെ മനസിനെ ചെറുപ്പ കാലത്തേയ്ക്ക് എത്തിക്കുന്നതിൽ പ്രയാസമുണ്ടായപ്പോൾ കുറച്ച് പാൽ വേണോയെന്ന് ചോദിച്ച് ക്ലാർക്ക് യുവതിക്ക് മുല കൊടുത്തുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതുപോലെ മറ്റൊരു അവസരത്തിൽ ആ ഇരയെ തന്നെ കുട്ടിക്കാലത്തേക്ക് കൊണ്ടു വന്ന ക്ലാർക്ക് തന്റെ മേൽ വസ്ത്രം ഊരി മാറ്റുകയും മ്മിയുടെ പ ാൽ വേണമോയെന്ന് ചോദിച്ച് നിർബന്ധിപ്പിച്ച് മുലകുടിപ്പിക്കുകയും ചെയ്തിരുന്നുവെന്നും ആരോപണമുണ്ട്.

രണ്ടാമത്തെ ഒരു ഇര ക്ലാർക്കിന്റെ അടുത്ത് ചികിത്സയ്ക്കായി എത്തിയത് കടുത്ത മാനസിക സമ്മർദത്തെ തുടർന്നായിരുന്നു. ആദമിന്റെയും ഹവ്വയുടെയും കഥ മനസിൽ സങ്കൽപിക്കാനായിരുന്നു ക്ലാർക്ക് അവരോട് ആവശ്യപ്പെട്ടത്. ഒരാഴ്ച നീണ്ട തന്റെ ഇത്തരത്തിലുള്ള ചികിത്സയ്ക്കിടെ ക്ലാർക്ക് പ്രസ്തുത രോഗിയുമായി അടുത്ത ബന്ധം ഉണ്ടാക്കിയെടുക്കുകയും രോഗിയെ പല വിധ ചൂഷണങ്ങൾക്ക് ഇരയാക്കുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂട്ടർ ബോധിപ്പിച്ചത്. ആ യുവതിയെ കിടത്തി പുറത്തും ബ്രായ്ക്ക് മുകളിലും ക്ലാർക്ക് മസാജ് ചെയ്യുകയും അവരെ ലൈംഗികമായി ഉണർത്തി ചൂഷണത്തിന് വിധേയയാക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.സെക്ഷ്വൽ ഹാം പ്രിവൻഷൻ ഓർഡർ പ്രകാരമാണ് ക്ലാർക്കിനെ കോടതി നാല് വർഷത്തെ തടവിന് വിധിച്ചിരിക്കുന്നത്.ഓക്‌സ്‌ഫോർഡ് ഷെയറിലെ ന്യൂയാട്ട് സ്വദേശിനിയാണ് ക്ലാർക്ക്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP