Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിൽ പിറക്കുന്ന വിദേശികളുടെ മക്കൾക്ക് പൗരത്വം നിഷേധിക്കുമെന്ന് ട്രംപ് ; വിദേശികളുടെ മക്കൾക്ക് പൗരത്വം നൽകുന്ന നിയമത്തിൽ മാറ്റം വരുത്തുമെന്ന് മുന്നറിയിപ്പ് ; നിയമഭേദഗതി വരുത്താൻ ട്രംപ് ഉദ്ദേശിക്കുന്നത് ഭരണഘടനയുടെ 14ാം ഭേദഗതിയിലെ അവകാശം എടുത്ത് കളഞ്ഞുകൊണ്ട്

അമേരിക്കയിൽ പിറക്കുന്ന വിദേശികളുടെ മക്കൾക്ക് പൗരത്വം നിഷേധിക്കുമെന്ന് ട്രംപ് ; വിദേശികളുടെ മക്കൾക്ക് പൗരത്വം നൽകുന്ന നിയമത്തിൽ മാറ്റം വരുത്തുമെന്ന് മുന്നറിയിപ്പ് ; നിയമഭേദഗതി വരുത്താൻ ട്രംപ് ഉദ്ദേശിക്കുന്നത് ഭരണഘടനയുടെ 14ാം ഭേദഗതിയിലെ അവകാശം എടുത്ത് കളഞ്ഞുകൊണ്ട്

മറുനാടൻ ഡെസ്‌ക്‌

 വാഷിങ്ടൺ: യുഎസിലുള്ള പ്രവാസികൾക്ക് കുഞ്ഞുണ്ടായാൽ ഇനി അമേരിക്കൻ പൗരത്വം കിട്ടാൻ തീർത്തും സാധ്യത കുറയും. ഇവിടെ ജനിക്കുന്ന വിദേശികളുടെ കുട്ടികൾക്ക് പൗരത്വം ലഭിക്കാൻ സഹായിക്കുന്ന നിയമത്തിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിൽവിൽ നില നിൽക്കുന്ന നിയമം പ്രത്യേക എക്‌സിക്യൂട്ടീവ് ഓർഡറിലൂടെ മാറ്റാൻ തയ്യാറെടുക്കുന്നതായാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയത്.

ഇപ്പോഴാണെങ്കിൽ ഇവിടെ ജനിക്കുന്ന വിദേശികളുടേയും അഭയാർത്ഥികളുടേയും മക്കൾക്ക് പൗരത്വം ലഭിക്കും. ഇത് നടപ്പിലാക്കുന്നതിനായി അമേരിക്കൻ ഭരണഘടനയിലെ 14ാം ഭേദഗതിയിൽ നിർദ്ദേശിക്കുന്ന അവകാശം ട്രംപ് ഭരണകൂടം എടുത്ത് കളയുമെന്നാണ് സൂചന.  ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാൽ ഈ നീക്കം ട്രംപ് സർക്കാരിനെതിരെ പ്രതിഷേധമൊരുക്കാൻ മറ്റ് പാർട്ടികൾ തുറുപ്പുചീട്ടാക്കുമെന്നും സൂചനയുണ്ട്.

എന്നാൽ ഇതില്ലാതെ തന്നെ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് എക്‌സിക്യൂട്ടീവ് ഓർഡറിലൂടെ ഭേദഗതി കൊണ്ടുവരാൻ സാധിക്കുമെന്നും ഇക്കാര്യം നിയമവിദഗ്ധരുമായി സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുന്നതിന് ട്രംപ് ഭരണകൂടം നിയമഭേദഗതിയിലൂടെയും നയവ്യതിയാനങ്ങളിലൂടെയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി നിരവധി മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രാവിലക്കും കുടിയേറ്റക്കാരെ കുട്ടികളിൽനിന്ന് വേർപെടുത്തി പാർപ്പിക്കുന്നതും അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP