Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉപഭോക്താക്കളുടെ അനുവാദമില്ലാതെ വ്യക്തിവിവരങ്ങൾ ചോർത്തിയതിന് ഫേസ്‌ബുക്ക് നൽകേണ്ട പിഴ 5 ബില്യൺ ഡോളർ; കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ചോർത്തി നൽകിയത് 8.70 കോടി വ്യക്തിവിവരങ്ങൾ; അമേരിക്കൻ ഫെഡറൽ കമ്മീഷന്റെ ഒത്തുതീർപ്പ് ഉപാധിയിലൂടെ ഫേസ്‌ബുക്ക് സിവിൽ കേസിൽ അടയ്‌ക്കേണ്ടി വരുന്നത് ഏറ്റവും വലിയ തുക

ഉപഭോക്താക്കളുടെ അനുവാദമില്ലാതെ വ്യക്തിവിവരങ്ങൾ ചോർത്തിയതിന് ഫേസ്‌ബുക്ക് നൽകേണ്ട പിഴ 5 ബില്യൺ ഡോളർ; കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ചോർത്തി നൽകിയത് 8.70 കോടി വ്യക്തിവിവരങ്ങൾ; അമേരിക്കൻ ഫെഡറൽ കമ്മീഷന്റെ ഒത്തുതീർപ്പ് ഉപാധിയിലൂടെ ഫേസ്‌ബുക്ക് സിവിൽ കേസിൽ അടയ്‌ക്കേണ്ടി വരുന്നത് ഏറ്റവും വലിയ തുക

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ഉപഭോക്താക്കളുടെ വിവരങ്ങൾ അനുവാദമില്ലാതെ ചോർത്തി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് നൽകിയ കേസിൽ ഫേസ്‌ബുക്കിന് 5 ബില്യൺ ഡോളർ പിഴ. അമേരിക്കയിൽ ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്ന സംഘടനയായ ഫെഡറൽ ട്രേഡ് കമ്മിഷനാണ് ഫേസ്‌ബുക്കിന് പിഴ ചുമത്തിയത്. ഒരു സിവിൽ കേസിൽ ഫേസ്‌ബുക്ക് അടയ്‌ക്കേണ്ടിവരുന്ന ഏറ്റവും വലിയ തുകയാണിത്. ഏകദേശം മുപ്പത്തിനാലായിരത്തി മുന്നൂറ് കോടി ഇന്ത്യൻ രൂപയോളം പിഴയടക്കേണ്ടിവരും. എന്നാൽ പിഴയെപ്പറ്റി പ്രതികരിക്കാൻ ഫേസ്‌ബുക്കോ, യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷനോ തയ്യാറായിട്ടില്ല.

എട്ടുകോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി പങ്കുവച്ചെന്നാണ് വിവരം. പിഴയോടൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങളും കമ്മീഷൻ ഫേസ്‌ബുക്കിന് മുന്നിൽ വച്ചിട്ടുണ്ട്. ഒത്തുതീർപ്പിനെ എതിർത്തും അനുകൂലിച്ചും അമേരിക്കയിലെ രാഷ്ട്രീയപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. ഇടപാടിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും.

കേംബ്രിജ് സർവകലാശാലയിലെ ഗവേഷകനായ അലക്‌സാണ്ടർ കോഗൻ വികസിപ്പിച്ച 'ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്' എന്ന തേർഡ് പാർട്ടി ആപ് വഴിയാണു ഡേറ്റാ ചോർച്ച നടന്നത്. വ്യക്തികളുടെ താൽപര്യങ്ങൾ, അഭിരുചികൾ, ഇഷ്ടങ്ങൾ, ബന്ധങ്ങൾ എന്നിവയടങ്ങിയ വിവരശേഖരം കേംബ്രിജ് അനലിറ്റിക്ക കമ്പനിക്കു കൈമാറുകയായിരുന്നു. ഈ വിവാദത്തിനു പിന്നാലെ കഴിഞ്ഞ സെപ്റ്റംബറിൽ 12 കോടി പേരുടെ ഫേസ്‌ബുക് അക്കൗണ്ടുകളിലെ മെസേജിങ് സൗകര്യത്തിലേക്കു കടന്നുകയറാൻ ഹാക്കർമാർക്ക് കഴിഞ്ഞിരുന്നു.

ചോർന്നത് 8.70 കോടി വ്യക്തിവിവരങ്ങൾ

ഡേറ്റാ ചോർച്ച സംഭവത്തിൽ ഫേസ്‌ബുക് വഴി ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങൾ നഷ്ടപ്പെട്ടെന്നാണു റിപ്പോർട്ട്. ഏറ്റവുമധികം യുഎസിൽ; 7.06 കോടി പേർ. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങൾ നഷ്ടമായ ഇന്ത്യ ഏഴാം സ്ഥാനത്താണ്. യുഎസ്: 7,06,32,350 (81.6%), ഫിലിപ്പീൻസ്: 11,75,870 (1.4%), ഇന്തൊനീഷ്യ: 10,96,666 (1.3%), ബ്രിട്ടൻ: 10,79,031 (1.2%), മെക്‌സിക്കോ: 7,89,880 (0.9%), കാനഡ: 6,22,161 (0.7%), ഇന്ത്യ: 5,62,455 (0.6%), ബ്രസീൽ: 4,43,117 (0.5%), വിയറ്റ്നാം: 4,27,446 (0.5%), ഓസ്‌ട്രേലിയ: 3,11,127 (0.4%) എന്നിങ്ങനെയാണു ചോർന്ന ഡേറ്റയുടെ കണക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP