Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയിൽ പൊലീസ്‌ സേനയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സംഘടന; അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ്‌ യുണൈറ്റഡിന്റെ ലക്ഷ്യങ്ങൾ ഇവയാണ്

അമേരിക്കയിൽ പൊലീസ്‌ സേനയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സംഘടന; അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ്‌ യുണൈറ്റഡിന്റെ ലക്ഷ്യങ്ങൾ ഇവയാണ്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്‌: വടക്കേ അമേരിക്കയിൽ പൊലീസ്‌ സേനയിൽ ജോലി ചെയ്യുന്ന മലയാളികൾ സംഘടന രൂപീകരിച്ചു. "അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ്‌ യുണൈറ്റഡ്‌" (അംലീയു) എന്ന പേരിലാണ് സംഘടന നിലവിൽ വന്നത്. അമേരിക്കയിലെത്തുന്ന മലയാളികൾക്കു പൊലീസ്‌ സേനയിൽനിന്നുള്ള നിയമസഹായവും അറിവും നൽകുക എന്ന ലക്ഷ്യത്തിലാണ്‌ അമേരിക്കൻ മലയാളി പൊലീസ്‌ ഓഫീസർമാരുടെ സംഘടനയ്‌ക്കു രൂപംനൽകിയത്‌. അമേരിക്കൻ പൊലീസ്‌ സേനയിൽ ആദ്യമായാണ്‌ ഒരു എത്തിനിക്‌ സംഘടന രൂപം കൊള്ളുന്നത്‌.

സംഘടനയുടെ പ്രസിഡന്റായി തോമസ്‌ ജോയി തെരഞ്ഞെടുക്കപ്പെട്ടു. 23 വർഷത്തെ അമേരിക്കൻ ആർമി സേവനത്തിനുശേഷമാണ്‌ അദ്ദേഹം എൻ.വൈ.പി.ഡിയുടെ ഭാഗമായത്‌. സഫൊക്ക്‌ കൗണ്ടി പൊലീസ്‌ ഓഫീസറായ അദ്ദേഹം നിലവിൽ ഹ്യൂമൻ റിസോഴ്‌സ്‌ റിക്രൂട്ട്‌മെന്റ്‌ ഓഫീസറാണ്‌. പ്രമുഖ വ്യവസായി മോനിപ്പിള്ളി ജോയിയുടെ പുത്രനാണ്‌. രക്ഷാധികാരി: ഉമ്മൻ സ്ലീബാ (സെർജന്റ്‌, ഷിക്കാഗോ പൊലീസ്‌ ഡിപ്പാർട്ടമെന്റ്‌), വൈസ്‌ പ്രസിഡന്റ്‌: ഷിബു ഫിലിപ്പോസ്‌ (ക്യാപ്‌റ്റൻ, മേരിലാൻഡ്‌ പൊലീസ്‌ ഡിപ്പാർട്ട്‌മെന്റ്‌), സെക്രട്ടറി: നിതിൻ ഏബ്രഹാം (സെർജന്റ്‌, എൻ.വൈ.പി.ഡി), ട്രഷറർ: നോബിൾ വർഗീസ്‌ (സെർജന്റ്‌, ന്യൂയോർക്ക്‌/ന്യൂജേഴ്‌സി പോർട്ട്‌ അഥോറിറ്റി) എന്നിവരാണു മറ്റു ഭാരവാഹികൾ.

ഷിക്കാഗോ, ഹൂസ്‌റ്റൺ പൊലീസ്‌ ഡിപ്പാർട്‌മെന്റുകൾ, എഫ്‌.ബി.ഐ, ഡിപ്പാർട്‌മെന്റ്‌ ഓഫ്‌ ജസ്‌റ്റിസ്‌, സ്‌റ്റേറ്റ്‌ ട്രൂപേഴ്‌സ്‌, കറക്‌ഷൻ ഓഫീസേഴ്‌സ്‌ എന്നീ വിഭാഗങ്ങളിലെ മലയാളി ഉദ്യോഗസ്‌ഥർ സംഘടനയിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്‌.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP