Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഫീസ് ജീവനക്കാരിയുമായി ലൈംഗിക ബന്ധമെന്ന് ആരോപണത്തിന് പിന്നാലെ നഗ്നചിത്രങ്ങളും ചുംബനചിത്രങ്ങളും പുറത്തുവന്നു; രഹസ്യ ചിത്രങ്ങൾ പുറത്തുവന്നത് ഭർത്താവുമായുള്ള വിവാഹ മോചന കേസ് നടന്നുവരവേ; യു എസ് കോൺഗ്രസ് വനിതാ അംഗം കാത്തി ഹിൽ രാജിവെച്ചത് ഹൗസ് എത്തിക് കമ്മിറ്റി അന്വേഷണം നടത്തിവരവേ

ഓഫീസ് ജീവനക്കാരിയുമായി ലൈംഗിക ബന്ധമെന്ന് ആരോപണത്തിന് പിന്നാലെ നഗ്നചിത്രങ്ങളും ചുംബനചിത്രങ്ങളും പുറത്തുവന്നു; രഹസ്യ ചിത്രങ്ങൾ പുറത്തുവന്നത് ഭർത്താവുമായുള്ള വിവാഹ മോചന കേസ് നടന്നുവരവേ; യു എസ് കോൺഗ്രസ് വനിതാ അംഗം കാത്തി ഹിൽ രാജിവെച്ചത് ഹൗസ് എത്തിക് കമ്മിറ്റി അന്വേഷണം നടത്തിവരവേ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: യുഎസ് കോൺഗ്രസിലെ വനിതാ അംഗം ലൈംഗിക ആരോണപണത്തെ തുർന്ന് രാജിവെച്ചു. ഡെമോക്രാറ്റിക് എം പിയായ കാത്തി ഹിൽ ആണ് രാജിവച്ചത്. കാത്തി ഹില്ലിന് ഓഫിസ് ജീവനക്കാരിയുമായി അനിചിതബന്ധമുണ്ടന്ന് ആരോപണം ഉയർന്നിരുന്നു. ഹൗസ് എത്തിക്സ് കമ്മിറ്റിയിൽ നിന്നും അന്വേഷണം നേരിടവെയാണ് കാത്തി ഹില്ലിന്റെ രാജി. ഇന്നലെയാണ് യുഎസ് കോൺഗ്രസിൽ നിന്ന് വിരമിക്കുന്നതായി കെയിറി അറിയിച്ചത്.

കാത്തി ഹില്ലും ഓഫിസ് ജീവനക്കാരിയും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതോടെ സംഭവം പുറംലോകം അറിഞ്ഞു. ഓഫീസ് ജീവനക്കാരിയെ ചുംബിക്കുന്നതും നഗ്നദേഹത്ത് നാസി എംബ്ലം പതിച്ചതുമായ ചിത്രങ്ങളാണ് പുറത്തുവന്നത്. വിവാദ ചിത്രങ്ങൾ പുറത്തുവന്നതോടെ ഹൗസ് എത്തിക് കമ്മിറ്റി ഇവർക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് കാത്തി രാജി വെക്കേണ്ടി വന്നത്.

ആരോപണം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിലേക്ക് മൽസരിക്കുന്ന സമയത്ത് തനിക്ക് തന്റെ പ്രചരണ വിഭാഗത്തിലെ അംഗവുമായി അനുചിതബന്ധം ഉള്ളതായി ഹിൽ സമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോഴുള്ള ജീവനക്കാരിയുമായി താൻ ബന്ധം പുലർത്തിയിട്ടില്ലെന്നാണ് കത്തി വാദിക്കുന്നത്. നിലവിൽ കെയ്റ്റി ഹില്ലും ഭർത്താവുമായുള്ള വിവാഹ മോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

താനും തന്റെ സ്റ്റാഫുമായി ഉള്ള ഫോട്ടോകൾ പുറത്തുവിട്ട ഭർത്താവിനെയും അത് പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയും അവർ കുറ്റപ്പെടുത്തി. ഇവർക്കെതിരേ കേസ് നൽകുമെന്നും ഹിൽ അറിയിച്ചു. തന്റെ പേര് ചീത്തയാക്കാനുള്ള ഭാഗമായാണ് ഈ സംഭവം പ്രചാരണം ചെയ്യുന്നതെന്നും കാത്തി ഹിൽ ആരോപിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് കാത്തി ഹിൽ യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

1987 ഓഗസ്റ്റ് 25 ന് ടെക്‌സസിലെ ഏബിലിനിൽ ജനിച്ച ഹിൽ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണു ബിരുദം നേടിയത്. ഭവന രഹിതരായവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന പാത്തിന്റെ (ജഅഠഒ) എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. 2018ൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ലിക്കൻ സ്റ്റീവ് നൈറ്റിനെ പരാജയപ്പെടുത്തിയാണ് യുഎസ് സെനറ്റിൽ എത്തിയത്.

ഡമോക്രാറ്റിക് പാർട്ടിയിലെ ഉദിച്ചുയരുന്ന ഒരു നക്ഷത്രമായിരുന്ന ഹിൽ എന്ന പ്രമീള ജയ്പാൽ പറഞ്ഞു. ട്രംപിന്റെ ഇംപീച്ച്‌മെന്റുമായി മുന്നോട്ടുപോകുന്ന ഡമോക്രാറ്റിക് പാർട്ടിക്ക് സ്വന്തം അംഗത്തിന്റെ രാജി കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP