Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ലോകസമാധാനത്തിനും ജനാധിപത്യത്തിനും ചൈന ഉയർത്തുന്നത് കടുത്ത ഭീഷണി; ചൈന സൂപ്പർ ഹ്യൂമൻ സൈനികരെ സൃഷ്ടിക്കാനുള്ള പരീക്ഷണത്തിലെന്നും അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്

ലോകസമാധാനത്തിനും ജനാധിപത്യത്തിനും ചൈന ഉയർത്തുന്നത് കടുത്ത ഭീഷണി; ചൈന സൂപ്പർ ഹ്യൂമൻ സൈനികരെ സൃഷ്ടിക്കാനുള്ള പരീക്ഷണത്തിലെന്നും അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ലോകസമാധാനത്തിനും ജനാധിപത്യത്തിനും ചൈന ഉയർത്തുന്നത് കടുത്ത ഭീഷണിയെന്ന് അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്. സൂപ്പർ ഹ്യൂമൻ സൈനികരെ സൃഷ്ടിക്കാനുള്ള പരീക്ഷണത്തിലാണ് ചൈനയെന്ന് അദ്ദേഹം ആരോപിച്ചു. വാൾ സ്ട്രീറ്റ് ജേർണലിന് നൽകിയ ലേഖനത്തിലാണ് റാറ്റ്‌ക്ലിഫിന്റെ പരാമർശം.

ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് ചൈനയെന്ന് അദ്ദേ​ഹം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയേയും മറ്റ് രാജ്യങ്ങളേയും സാമ്പത്തികമായും സാങ്കേതികപരമായും സൈനികമായും മറികടക്കാനുള്ള ശ്രമത്തിലാണ് ചൈന. സൂപ്പർ ഹ്യൂമൻ സൈനികരെ സൃഷ്ടിക്കാനുള്ള പരീക്ഷണത്തിലാണ് ചൈനയെന്നും റാറ്റ്ക്ലിഫ് ചൂണ്ടിക്കാട്ടി. ഇതിനുള്ള പരീക്ഷണങ്ങൾ മനുഷ്യ ശരീരത്തിൽ ചൈന നടത്തുന്നുണ്ട്. ശാരീരികമായ ക്ഷമത വർദ്ധിപ്പിക്കാനും അതിമാനുഷികമായ ശക്തി കൈവരിക്കാനുമാണ് പരീക്ഷണങ്ങൾ. ഇത് ലോക സമാധാനത്തിന് ‌വലിയ ഭീഷണിയാണെന്നും റാറ്റ്ക്ലിഫ് ചൂണ്ടിക്കാട്ടി.

ഗാൽവാൻ സംഘർഷത്തിൽ ഇന്ത്യയുടെ ഘാതക് കമാൻഡോകളുടെ ആക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ചൈനീസ് സൈനികർക്ക് കഴിയാഞ്ഞത് അന്താരാഷ്ട്രതലത്തിൽ ചൈനയ്ക്ക് നാണക്കേടായിരുന്നു. നേരിട്ടുള്ള യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തോട് പിടിച്ചു നിൽക്കാൻ ചൈനീസ് സൈനികർക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഏത് കാലാവസ്ഥയും കരുത്തോടെ അതിജീവിക്കുന്ന ഇന്ത്യൻ സൈനികരുടെ ശാരീരിക ക്ഷമത ചൈനീസ് സൈനികർക്കില്ലാത്തതും ചൈനയെ ചിന്തിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം പകരമായാണ് അമാനുഷിക ശക്തിയുള്ള സൈനികരെ സൃഷ്ടിക്കാനുള്ള പരീക്ഷണം മനുഷ്യരിൽ ചൈന നടത്തുന്നത്.

ചൈനയുടെ ചാര പ്രവർത്തനത്തെക്കുറിച്ചും ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്. മോഷ്ടിക്കുക, പകർപ്പെടുക്കുക , പുനഃസ്ഥാപിക്കുക ഇതാണ് ചൈനയുടെ തന്ത്രം. അമേരിക്കൻ കമ്പനികളുടെ ഉത്പന്നങ്ങൾ കോപ്പിയടിക്കുകയാണ് ചൈന ചെയ്യുന്നതെന്നും ലേഖനത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP