Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഏഴ് രാജ്യങ്ങളിലേക്ക് കൂടി യാത്രാ നിരോധനം ഏർപ്പെടുത്തി ട്രംപ് ഭരണകൂടം; വിലക്ക് ഏർപ്പെടുത്തുന്നത് നൈജീരിയയും മാന്മാറും ടാൻസാനിയയും അടക്കമുള്ള രാജ്യങ്ങൾക്ക്

ഏഴ് രാജ്യങ്ങളിലേക്ക് കൂടി യാത്രാ നിരോധനം ഏർപ്പെടുത്തി ട്രംപ് ഭരണകൂടം; വിലക്ക് ഏർപ്പെടുത്തുന്നത് നൈജീരിയയും മാന്മാറും ടാൻസാനിയയും അടക്കമുള്ള രാജ്യങ്ങൾക്ക്

സ്വന്തം ലേഖകൻ

വാഷിങ്ടൺ: അമേരിക്ക ആറ് രാജ്യങ്ങളിലേക്ക് കൂടി യാത്രാ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നു. മാന്മാർ, നൈജീരിയ, ടാൻസാനിയ തുടങ്ങിയ ഇസ്ലാമേതര രാജ്യങ്ങളും വിലക്കേർപ്പെടുത്തുന്ന രാജ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ചില രാജ്യങ്ങളിലെ ചില വിസാ കാറ്റഗറികൾക്ക മാത്രം വിലക്കേർപ്പെടുത്താനും ആലോചനയുണ്ട്. ബെലാറസ്, എറിത്രിയ, കിർഗിസ്ഥാൻ, മാന്മാർ, നൈജീരിയ, സുഡാൻ, ടാൻസാനിയ എന്നിവയാണ് യാത്രാ വിലക്ക് ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ പുതുതായി ഇടംപിടിച്ചിരിക്കുന്നത്.

അതേസമയം ഏതൊക്കെ രാജ്യങ്ങളുടെ ചില വിസാ കാറ്റഗറികൾക്ക് മാത്രമാണ് യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ ഇറാൻ, ലിബിയ, നോർത്തുകൊറിയ, സൊമാലിയ, സിറിയ, യെമൻ എന്നീ ആറ് രാജ്യങ്ങൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് ഏഴ് രാജ്യങ്ങളിലേക്ക് കൂടി യാത്രാ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. നിരവധി ക്രിസ്ത്യൻ രാജ്യങ്ങളും യാത്രാ നിരോധന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ബുദ്ധിസ്റ്റുകൾ ഭൂരിഭാഗമുള്ള രാജ്യമാണ് മാന്മാർ. റോഹിങ്യൻ മുസ്ലീമുകൾ വളരെ കുറച്ചുള്ള ഈ രാജ്യത്ത് ഇവർക്ക് നേരെ വൻ ആക്രമണങ്ങളാണ് നടക്കുന്നത്. അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ സുരക്ഷാ മാനദണ്ഡങ്ങൾക്കൊത്ത് ഉയരാത്തതിനാലാണ് ഈ രാജ്യങ്ങളെ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ബയോമെട്രിക്‌സ്, ഇൻഫോർമേഷൻ ഷെയറിങ്, കൗണ്ടർ ടെററിസം മെഷേഴ്‌സ് തുടങ്ങിയവ അമേരിക്കയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനാലാണ് ഈ രാജ്യങ്ങളെ പുറത്താക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP