Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'കോബിയുടെ അന്ത്യം ഹെലികോപ്ടർ അപകടത്തിലാകും'; 2012ലെ ആ ട്വീറ്റ് സത്യമായി; അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ ഇതിഹാസം കോബി ബ്രയാന്റിന്റെ മരണം വർഷങ്ങൾക്ക് മുന്നേ പ്രവചിച്ചത് പോലെ തന്നെ നടന്നു: എട്ടു വർഷങ്ങൾക്ക് മുമ്പുള്ള ആ ട്വീറ്റ് വീണ്ടും ചർച്ചയാവുമ്പോൾ

'കോബിയുടെ അന്ത്യം ഹെലികോപ്ടർ അപകടത്തിലാകും'; 2012ലെ ആ ട്വീറ്റ് സത്യമായി; അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ ഇതിഹാസം കോബി ബ്രയാന്റിന്റെ മരണം വർഷങ്ങൾക്ക് മുന്നേ പ്രവചിച്ചത് പോലെ തന്നെ നടന്നു: എട്ടു വർഷങ്ങൾക്ക് മുമ്പുള്ള ആ ട്വീറ്റ് വീണ്ടും ചർച്ചയാവുമ്പോൾ

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണം നൽകിയ ഞെട്ടലിലാണ് കായിക ലോകം.കാലിഫോർണിയയിലെ കലബസാസ് മേഖലയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് കോബിയുടെ മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ 13 വയസുകാരി മകൾ ജിയാന ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

ലോകമെമ്പാടു നിന്നുമുള്ള കായികതാരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സച്ചിൻ തെണ്ടുൽക്കർ, റോജർ ഫെഡറർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, വിരാട് കോലി, രോഹിത് ശർമ തുടങ്ങിയവരെല്ലാം താരത്തിന് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയിരുന്നു. കോബിയുടെ മരണത്തിന്റെ തീരാവേദനയിലും എട്ട് വർഷം മുമ്പുള്ള ഒരു ട്വീറ്റ് ചർച്ചയാവുകയാണ്.

കോബി ബ്രയാന്റിന്റെ മരണം പ്രവചിച്ചുകൊണ്ടുള്ള ട്വീറ്റായിരുന്നു ഇത്. 'കോബിയുടെ അന്ത്യം ഹെലികോപ്റ്റർ അപകടത്തിലാകും', എന്നാണ് 2012-ലെ ഈ ട്വീറ്റ്. ഡോട്ട് നോസോ എന്നു പേരുള്ള ട്വീറ്റർ ഹാൻഡിലിൽ നിന്നാണ് ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതും 2012 നവംബർ 14-നാണ് ഈ പ്രവചനം.

എട്ടു വർഷം മുമ്പുള്ള ഈ ട്വീറ്റ് കോബി ബ്രയാന്റ് ഹെലികോപ്റ്റർ അപകടത്തിൽ തന്നെ കൊല്ലപ്പെട്ടതോടെ വൻതോതിൽ ചർച്ചയാകുകയാണ്. എന്നാൽ ഈ ട്വീറ്റ് വ്യാജമാണെന്നും ഒരു കൂട്ടർ ആരോപിക്കുന്നു. എന്നാൽ ട്വിറ്റർ അതിന്റെ ഉപഭോക്താക്കൾക്ക് ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം നൽകുന്നില്ലെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും താരത്തിന്റെ മരണത്തിനു ശേഷം സോഷ്യൽ മീഡിയ ഈ ട്വീറ്റിനു പിന്നാലെയാണ്.

അമേരിക്കയിലെ പ്രൊഫഷണൽ ബാസ്‌ക്കറ്റ്ബോൾ ലീഗായ എൻ.ബി.എയിലെ ടീം ലോസ് ഏഞ്ചൽസ് ലേക്കേഴ്‌സിന്റെ താരമായിരുന്നു കോബി. അതും 41 വയസ് നീണ്ട ജീവിതത്തിൽ 20 വർഷവും അദ്ദേഹം ലേക്കേഴ്‌സിനൊപ്പമായിരുന്നു.

അഞ്ചു തവണ ലോകചാമ്പ്യൻ, 18 തവണ ഓൾ ടൈം സ്റ്റാർ, മോസ്റ്റ് വാല്യുബ്ൾ പ്ലയർ..ബാസ്‌ക്കറ്റ്‌ബോൾ കോർട്ടിൽ നിന്ന് കോബി ബ്രയാന്റ് വലയിലാക്കാത്ത നേട്ടങ്ങളില്ല. ഒപ്പം ഒളിമ്പിക്‌സിൽ അമേരിക്കൻ ടീമിനൊപ്പം തുടർച്ചയായി രണ്ടു തവണ സ്വർണമെഡൽ, 2008-ൽ ബെയ്ജിങ് ഒളിമ്പിക്‌സിലും 2012-ൽ ലണ്ടൻ ഒളിമ്പിക്‌സിലും.

മൂന്നര വർഷം മുമ്പാണ് കോബി കോർട്ടിനോട് വിടപറഞ്ഞത്. 2016-ലായിരുന്നു ലേക്കേഴ്‌സിനായി അദ്ദേഹം അവസാനമായി കോർട്ടിലിറങ്ങിയത്. കരിയറിൽ ആകെ 33643 പോയിന്റാണ് കോബിയുടെ പേരിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP