Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

വിദ്വേഷത്തിന്റെ വൈറസിനെ തടയാൻ ആദ്യം സമൂഹത്തെ ഒരുക്കുക; മുസ്ലീമിനും യഹൂദനും എതിരെ നുണപ്രചാരങ്ങളുടെ സുനാമി ആഞ്ഞടിക്കുന്നു; ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ ലക്ഷങ്ങൾ ഊരു തെണ്ടുന്ന കാലവും വിദൂരമല്ല; കൊറോണക്ക് ശേഷമുള്ള ഭയാനകമായ ലോകത്തിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ രംഗത്ത്

വിദ്വേഷത്തിന്റെ വൈറസിനെ തടയാൻ ആദ്യം സമൂഹത്തെ ഒരുക്കുക; മുസ്ലീമിനും യഹൂദനും എതിരെ നുണപ്രചാരങ്ങളുടെ സുനാമി ആഞ്ഞടിക്കുന്നു; ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ ലക്ഷങ്ങൾ ഊരു തെണ്ടുന്ന കാലവും വിദൂരമല്ല; കൊറോണക്ക് ശേഷമുള്ള ഭയാനകമായ ലോകത്തിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: മാരക പ്രഹരശേഷിയുള്ള നോവൽ കൊറോണ വൈറസ് ലോകത്താകെ ആഞ്ഞടിക്കുമ്പോൾ, അതിനേക്കാൾ ഭീകരമയ മറ്റൊരു വൈറസുകൂടി അദൃശ്യമായി മനുഷ്യമനസ്സുകളിൽ വ്യാപിക്കുന്നു എന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. ഏറ്റവുമധികം വെറുക്കപ്പെടേണ്ട വർഗ്ഗീയ-വംശീയ വിദ്വേഷമെന്ന ഈ വൈറസിനെ നിയന്ത്രിക്കലാണ് അത്യാവശ്യമായി ചെയ്യേണ്ടതെനും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറയുന്നു.

വൈറസ് വ്യാപനം വരുത്തിവച്ച ഏറ്റവും വലിയ ദുരന്തം മനുഷ്യമനസ്സിൽ വിതച്ച, വിദേശികളോടുള്ള ഭയമാണെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. യഹൂദർക്കെതിരായുള്ള പ്രചരണങ്ങൾ ശക്തിപ്രാപിച്ചു. കോവിഡ്-19 വ്യാപനത്തെ മുസ്ലിം സമുദായവുമായി ബന്ധപ്പെടുത്തി പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും രൂപപ്പെട്ടു. കുടിയേറ്റക്കാരേയും അഭയാർത്ഥികളേയും വൈറസിന്റെ സ്രോതസ്സുകളായി ചിത്രീകരിക്കുന്ന പ്രവണതയും ഏറി വരികയാണെന്നും ഐക്യരാഷ്ട്ര സഭാ അദ്ധ്യക്ഷൻ പറയുന്നു. അത്തരക്കാർക്ക് ചികിത്സ നിഷേധിക്കുന്നിടത്തോളം ഇത്തരം പ്രചരണങ്ങൾ ശക്തിപ്രാപിച്ച്യുന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.

വൃദ്ധർ, അപകട സാദ്ധ്യത കൂടിയ വിഭാഗമായപ്പോൾ അവർ രോഗം പടർത്തുന്നവർ എന്ന് ചിത്രീകരിക്കപ്പെട്ടു. പത്രപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധസേവകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർ, അവരവരുടെ ജോലികൾ ചെയ്തതിന് ക്രൂശിക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാൻ അദ്ദേഹം രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെട്ടു. നിരാശയിലാണ്ടവരെ വലവീശിപ്പിടിക്കാൻ തീവ്രവാദികൾക്ക് അവസരം നൽകരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ കൂടുതൽ ഊന്നൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമങ്ങൾ, പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങൾ വംശവിദ്വേഷം പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണം. പരസ്പര ബഹുമാനത്തോടെ മുന്നോട്ട് നീങ്ങിയാൽ മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യുവാൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മൾ ആരെന്നോ, ഏത് മതത്തിൽ വിശ്വസിക്കുന്നു എന്നോ, ഏത് വംശത്തിൽ പെട്ടവനാണെന്നോ കൊറോണ ശ്രദ്ധിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ കൊറോണ ഇന്ന് മനുഷ്യാവകാശം നേരിടുന്ന പ്രതിസന്ധിയായി മാറിയിരിക്കുന്നു എന്ന ഏപ്രിൽ 23 ലെ സന്ദേശത്തിനു ശേഷം ഇപ്പോഴാണ് ഐക്യരാഷ്ട്ര സഭാ അദ്ധ്യക്ഷൻ ലോകത്തെ അഭിസംബോധന ചെയ്യുന്നത്.ചില പ്രത്യേക വിഭാഗങ്ങളിൽ, ആനുപാതികമല്ലാത്ത സ്വാധീനങ്ങളും വിപരീതഫലങ്ങളും ഉളവാക്കുവാൻ ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ ഇടയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം അതിനോടൊപ്പം വളർന്നു വരുന്ന വംശ-ദേശീയതയും, പോപ്പുലിസവും, ഏകാധിപത്യ പ്രവണതകളും സമൂഹത്തെ പിന്നോട്ടടിക്കും എന്ന മുന്നറിയിപ്പും നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP