Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോ​ഗികളുടെ എണ്ണം ആയിരത്തിൽ താഴെ; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 910 പേർക്ക്

സൗദിയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോ​ഗികളുടെ എണ്ണം ആയിരത്തിൽ താഴെ; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 910 പേർക്ക്

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോ​ഗികളുടെ എണ്ണം ആയിരത്തിൽ താഴെ. രാജ്യത്ത് ഇന്ന് പുതുതായി 910 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. നാല് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. അതേസമയം, 1226 രോഗികൾ സുഖം പ്രാപിച്ചു.

24 മണിക്കൂറിനിടെ രാജ്യത്ത് 30 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ കോവിഡ് മരണസംഖ്യ 3870 ആയി ഉയർന്നു. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 3,14,821 ആയി. ഇതിൽ 2,89,667 പേരും രോഗമുക്തി നേടി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 92 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,284 ആയി കുറഞ്ഞു. ഇതിൽ 1,545 പേരുടെ ആരോഗ്യ സ്ഥിതി മാത്രമാണ് ഗുരുതരം. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP