Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെളുത്ത വംശജരുടെ കുത്തക പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വംശജ; യു.എസ്. രാഷ്ട്രീയത്തിലെ പുതിയ താരോദയം; യു.എസിൽ നീതിയുടെ കാവലാളായി മലയാളി യുവതി; ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി മൂന്നാംനമ്പർ കോടതി ജഡ്ജിയായി ചുമതലയേറ്റ ജൂലി മാത്യു വെണ്ണിക്കുളം സ്വദേശി

വെളുത്ത വംശജരുടെ കുത്തക പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വംശജ; യു.എസ്. രാഷ്ട്രീയത്തിലെ പുതിയ താരോദയം; യു.എസിൽ നീതിയുടെ കാവലാളായി മലയാളി യുവതി; ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി മൂന്നാംനമ്പർ കോടതി ജഡ്ജിയായി ചുമതലയേറ്റ ജൂലി മാത്യു വെണ്ണിക്കുളം സ്വദേശി

മറുനാടൻ ഡെസ്‌ക്‌

കാസർകോട്; യു.എസിലെ ടെക്‌സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി മൂന്നാംനമ്പർ കോടതി ജഡ്ജിയായി ജനുവരിയിൽ ചുമതലയേറ്റ ജൂലി മാത്യു തിരുവല്ല വെണ്ണിക്കുളം സ്വദേശിയാണ്. വെളുത്ത വംശജരുടെ കുത്തകയായിരുന്ന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വംശജയെന്ന ഖ്യാതിയും ജൂലിക്ക് സ്വന്തം.

തിരുവല്ല വെണ്ണിക്കുളത്തെ തോമസ് ഡാനിയലിന്റെയും സൂസമ്മയുടെയും മകളായ ജൂലി 1980-ലാണ് കുടുംബത്തോടൊപ്പം ഫിലഡൽഫിയയിലെത്തിയത്.ജൂലി എന്ന യുവ അറ്റോർണി അവിടുത്തെ മലയാളികളുടെ അഭിമാനമാണ്. ഭീമനടി പ്ലാച്ചിക്കരയിലെ നടുവിലയിൽ ജിമ്മി മാത്യുവിന്റെ ഭാര്യയാണ് ജൂലി.

ഫിലഡൽഫിയയിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജൂലി പെൻ സർവകലാശാലയിൽനിന്ന് ബിരുദം നേടി. വൈഡ്നർ ഡെലവറിലെ ലോ സ്‌കൂളിൽനിന്ന് നിയമപഠനം പൂർത്തിയാക്കി. അമേരിക്കയിലെ പ്രശസ്തമായ സ്വിക്കർ ആൻഡ് അസോസിയേഷൻ എന്ന നിയമസ്ഥാപനത്തിൽ മൂന്നരവർഷമായി പ്രവർത്തിച്ചുവരുന്ന ജൂലി സിവിൽ-ക്രിമിനൽ കൈകാര്യം ചെയ്തിരുന്നു. ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഇന്റീരിയർ ഡിസൈനിങ് കമ്പനി നടത്തുകയാണ് ഭർത്താവ് ജിമ്മി മാത്യു. എട്ടാം ക്ലാസുകാരി അലീന, മൂന്നു വയസ്സുകാരി ഇവ, രണ്ടു വയസ്സുകാരി സോഫിയ എന്നിവർ മക്കളാണ്.

2002-ൽ ഷുഗർലൻഡിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലേക്ക് താമസം മാറ്റി. സ്ഥിരമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ ജയിച്ചുവരുന്ന സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായാണ് ജൂലി മത്സരിച്ചത്. 2019 ജനുവരി 29 മുതൽ മുതൽ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ വ്യവഹാരങ്ങൾക്ക് തീർപ്പുകൽപ്പിക്കുന്നത് ജൂലിയാണ്. ഹൂസ്റ്റണിലെ സാമൂഹിക സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യം കൂടിയാണ് ജൂലി.

അവിടെ വെളുത്ത വംശജർ 36 ശതമാനം, ഏഷ്യൻ വംശജർ 20 ശതമാനം, കറുത്തവർഗക്കാർ 20 ശതമാനം. ബാക്കിയുള്ളവർ സ്പാനിഷ് വംശജരും മറ്റ് ന്യൂനപക്ഷക്കാരും. ഈ കോടതിയുടെ ചരിത്രത്തിൽ വെളുത്ത വംശക്കാരനല്ലാത്ത ഒരു ജഡ്ജിയും ഇതുവരെ ഉണ്ടായിട്ടില്ല. 36 ശതമാനം വരുന്ന വെളുത്ത വംശജരുടെ പ്രതിനിധിയായി വരുന്നവർ ന്യൂനപക്ഷക്കാർക്ക് വേണ്ടത്ര നീതി ചെയ്യുന്നില്ലെന്ന തിരിച്ചറിവാണ് 15 വർഷമായി അവിടെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന എന്നെ അറ്റോർണിയായി മത്സരിക്കാൻ പ്രേരിപ്പിച്ചതെന്ന് ജൂലി പറഞ്ഞു.

ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം രാജ്യം നേരിടുന്ന ന്യൂനപക്ഷപീഡനവും അസമത്വവുമാണ് റിപ്പബ്ലിക്കൻ പാർട്ടിയെ വെറുക്കാൻ കാരണമായത്. റിപ്പബ്ലിക്കൻ പാർട്ടി ന്യൂനപക്ഷങ്ങൾക്കു നീതി നൽകുകയില്ലെന്ന തിരിച്ചറിവാണ് ഡെമോക്രാറ്റ് സ്ഥാനാർത്ഥിയാവാൻ കാരണം. ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ സമാഹരിച്ചതുകൊണ്ടാണ് എനിക്ക് വിജയിക്കാനായത്. എനിക്ക് 54.25 ശതമാനം വോട്ട്. എതിരാളിയായ ട്രിക്ക്യാ കരീനയ്ക്ക് കിട്ടിയത് 45.75 ശതമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP