Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനം തകർന്നത് മിസൈൽ ആക്രമണത്തിലാകാം; എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല: ഉക്രൈൻ പ്രസിഡന്റ്

വിമാനം തകർന്നത് മിസൈൽ ആക്രമണത്തിലാകാം; എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല: ഉക്രൈൻ പ്രസിഡന്റ്

സ്വന്തം ലേഖകൻ

കീവ്: ബോയിംങ് 737 മിസൈൽ ഉപയോഗിച്ച് തകർത്തതാവാൻ സാധ്യതയുള്ളതായി ഉക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി. എന്നാൽ അക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''ഞങ്ങളുടെ പ്രതിനിധികളുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. വിമാനം തകർന്നത് മിസൈൽ ആക്രമണം കൊണ്ടാണ് എന്ന വാദം തള്ളിക്കളയാൻ പറ്റില്ല.

പക്ഷേ, ഇതുവരെ അത് സ്ഥിരീകരിച്ചിട്ടില്ല. യു.എസും യു.കെയും കാനഡയും വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ അവരോട് സംഭവം അന്വേഷിക്കുന്ന കമ്മീഷന് വിവരങ്ങൾ കൈമാറാൻ ബന്ധപ്പെട്ടിട്ടുണ്ട്.' തെഹ്‌റാൻ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. ഉക്രെയിൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 176 പേർ മരിച്ചിരുന്നു.

സംഭവത്തിൽ ഇറാനെതിരെ അമേരിക്കയും കാനഡയും രംഗത്തെത്തിയിരുന്നു. എന്നാൽ ഉക്രൈൻ വിമാനം തകർന്നു വീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിക്കാണാൻ കഴിയില്ലെന്നായിരുന്നു ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP