Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിസയില്ലാതെ എങ്ങനെ യു കെയിൽ എത്താം? എത്തിക്കഴിഞ്ഞാൽ എങ്ങനെ പിടിച്ചു നിൽക്കാം? 20,000 പൗണ്ട് മുടക്കിയാൽ എല്ലാം പെർഫക്ട് ഓ കെ; ടിക്ടോക്കിൽ കിടു പരസ്യവും

വിസയില്ലാതെ എങ്ങനെ യു കെയിൽ എത്താം? എത്തിക്കഴിഞ്ഞാൽ എങ്ങനെ പിടിച്ചു നിൽക്കാം? 20,000 പൗണ്ട് മുടക്കിയാൽ എല്ലാം പെർഫക്ട് ഓ കെ; ടിക്ടോക്കിൽ കിടു പരസ്യവും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മനുഷ്യക്കടത്ത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിയമവിരുദ്ധമായ കാര്യം തന്നെയാണ്. എന്നിട്ടും സധൈര്യം , സമൂഹമാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകി അത്‌നടത്തുകയാണ് ഒരു സംഘം അൽബേനിയൻ കുറ്റവാളികൾ. പ്രമുഖ സമൂഹ മധ്യമ സൈറ്റുകളെല്ലാം ഇത്തരത്തിലുള്ള മനുഷ്യക്കടത്തുകാരുടെ പരസ്യങ്ങൾ കൊണ്ട് നിറയുകയാണ്. 20,000 പൗണ്ട് മുടക്കിയാൽ വിസയും മറ്റു രേഖകളും ഇല്ലാതെ തന്നെ ബ്രിട്ടനിൽ കുടികയറാം എന്നാണ് ഈ പരസ്യങ്ങൾ പറയുന്നത്. ബ്രിട്ടനിൽ അനധികൃതമായി എങ്ങനെ കുടിയേറാം എന്ന് പഠിപ്പിക്കുന്ന, ഘട്ടം ഘട്ടമായുള്ള ഓൺലൈൻ ടൂട്ടോറിയൽ വരെയുണ്ടെന്നറിയുമ്പോൾ ആരും മൂക്കത്ത് വിരൽവെച്ചുപോകും.

അടുത്തയിലെ അൽബെനിയ സന്ദർശിച്ച ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ, അൽബേനിയൻ വംശജരായ കുറ്റവാളികളേയും അനധികൃത കുടിയേറ്റക്കാരെയും തിരിച്ചയയ്ക്കുവാൻ അൽബേനിയയുമായി ഒരു കരാർ ഉണ്ടാക്കുനതിൽ ബുദ്ധിമുട്ടിയ കാര്യവും ഇവർ ഇതിൽ എടുത്തു പറയുന്നുണ്ട്. ഈ വർഷം ബ്രിട്ടനിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവും ഉണ്ടായിട്ടുണ്ട്. ഈ വർഷം ഇതുവരെ 8,000 പേരാണ് ചാനൽ കടന്നെത്തിയതെന്ന് കണക്കുകൾ പറയുന്നു. 2020-ൽ മൊത്തത്തിൽ എത്തിയവരേക്കാൾ കൂടുതലാണിത്.

ബ്രിട്ടീഷ് പതാകയും ബിഗ് ബെനും ഉൾക്കൊള്ളുന്ന ഒരു വീഡിയോയിലൂടെയാണ് മനുഷ്യക്കടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വ്യക്തി തന്റെ സേവനം പരസ്യപ്പെടുത്തുന്നത്. ഇംഗ്ലണ്ടിൽ നല്ലൊരു ജീവിതം കാംക്ഷിക്കുന്നവർ ഇയാളെ ഇൻബോക്സിൽ ബന്ധപ്പെടാനാണ് പരസ്യത്തിൽ പറയുന്നത്. തീർത്തും സുരക്ഷിതമായ യാത്ര വാഗ്ദാനം നൽകുന്ന ഇയാൾ ഒരാളിൽ നിന്നും ഈടാക്കുന്നത് 2300 യൂറോയാണ്. അനധികൃത കുടിയേറ്റം തടയുവാനുള്ള ബ്രിട്ടീഷ് ശ്രമങ്ങളെ ഇയാൾ മറ്റൊരു വീഡിയോയിൽ കണക്കറ്റ് കളിയാക്കുന്നുമുണ്ട്. ഫ്രാൻസ്, ഹോളണ്ട്, ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് നുഴഞ്ഞുകയറേണ്ടത് എങ്ങനെ എന്നതിന്റെ വിശദമായ ഓൺലൈൻ ഗൈഡും ഇപ്പോൾ ലഭ്യമാണ്.

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തികച്ചും പ്രൊഫഷണലായി തയ്യാറാക്കിയ ഒരു റൂട്ട് മാപ്പിൽ പറയുന്നത് ഫ്രാൻസിലെ കെയ്നിൽ നിന്നും ബ്രിട്ടനിലേക്ക് കടക്കുന്നതാണ് കൂടുതൽ സുരക്ഷിതം എന്നാണ്. അതിരാവിലെ 5.50 ആയിരിക്കും ഏറ്റവും സുരക്ഷിതമായ സമയം എന്നും ക്ലീനർമാരുടെ വേഷം ധരിച്ചുവേണം യാത്ര ചെയ്യാനെന്നും ഇതിൽ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു പരസ്യത്തിൽ ബെൽജിയം വഴി ലണ്ടനിലെത്തുന്ന കാര്യമാണ് പറയുന്നത്. ഇതിൽ മനുഷ്യക്കടത്തു നടത്തുന്നവരുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ പോലും നൽകിയിട്ടുണ്ട്.

ഏകദേശം 15,000 ൽ പരം ലൈക്കുകളുള്ള അൽബേനിയൻസ് ഇൻ ലണ്ടൻ എന്ന ഫേസ്‌ബുക്ക് പേജിൽ ലിയോനാർഡ് സുഫ എന്നയാൾ പോസ്റ്റ് ചെയ്തത് 24 മണിക്കൂറിനുള്ളിൽ ആളുകളെ ലണ്ടനിൽ എത്തിക്കാമെന്നാണ്. അതിനായി ഡയറക്ട് മെസേജ് അയച്ച് ബന്ധപ്പെടാനും ആവശ്യപ്പെടുന്നു. ഇത്തരത്തിൽ അനധികൃതമായി കൊണ്ടുവരുന്നവരിൽ ഏറെപ്പേരും 18 നും 22 നും ഇടയിൽ പ്രായമുള്ളവരാണെന്ന് അൽബേനിയൻ ബോർഡർ പൊലീസ് വക്താവ് അറിയിക്കുന്നു. ദരിദ്രരായവരെ കണ്ടുപിടിച്ചാണ് ചിലർ ഇങ്ങനെ കടത്തിക്കൊണ്ടുവരുന്നത്.

ബ്രിട്ടനിൽ കഞ്ചാവ് കൃഷിക്കായി ഇത്തരക്കാരെ കൊണ്ടുവരും. കടത്തിക്കൊണ്ടുവരുന്നതിനുള്ള കൂലിയായ 20,000 പൗണ്ട് കൊടുത്തു തീർക്കുന്നതുവരെ ഇക്കൂട്ടർ കഞ്ചാവ് തോട്ടങ്ങളിൽ പണിയെടുക്കും എന്നും അൽബേനിയൻ പൊലീസ് പറയുന്നു. ഏതായാലും ഇത്തരത്തിൽ മനുഷ്യക്കടത്തിനു പരസ്യം നൽകുന്ന വീഡിയോകൾ നീക്കം ചെയ്തതായി അയോൻസ്റ്റാഗ്രാം അറിയിച്ചു. ഫേസ്‌ബുക്കും ടിക്ക്ടോക്കും ഇക്കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP