Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും റിയാലിറ്റി ഷോയിൽ എത്തിയ മൈക്ക് ടിൻഡൽ പുറത്ത്; അയാം എ സെലിബ്രിറ്റിയിൽ നിന്നും എട്ടാമത് പുറത്തായത് സാറയുടെ ഭർത്താവ്; മുൻ ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക്കിന് സാധ്യത ഉയരുന്നു

ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും റിയാലിറ്റി ഷോയിൽ എത്തിയ മൈക്ക് ടിൻഡൽ പുറത്ത്; അയാം എ സെലിബ്രിറ്റിയിൽ നിന്നും എട്ടാമത് പുറത്തായത് സാറയുടെ ഭർത്താവ്; മുൻ ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക്കിന് സാധ്യത ഉയരുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിന്റെ വരവോടെ ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ അയാം എ സെലിബ്രിറ്റി... ഗെറ്റ് മെ ഔട്ട് ഓഫ് ഹിയർ എന്ന റിയാലിറ്റി ഷോ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഷോയിൽ പങ്കെടുത്ത, ബ്രിട്ടീഷ് രാജകുടുംബാംഗമായ മൈക്ക് ടിൻഡൽ ഷോയിൽ നിന്നും പുറത്തായതോടെയാണ് വീണ്ടും ഈ പരിപാടി മാധ്യമ തലക്കെട്ടുകളിൽ ഇടം പിടിക്കുന്നത്. ചാൾസ് മൂന്നാമൻ രാജാവിന്റെ അനതിരവളായ സാറയുടെ ഭർത്താവാണ് മുൻ റഗ്‌ബി താരം കൂടിയായ മൈക്ക് ടിൻഡൽ.

ക്യാമ്പിൽ നിന്നും പുറത്തായ തന്റെ ഭർത്താവിനെ വരവേൽക്കാൻ സാറ നേരിട്ട് എത്തിയിരുന്നു. രണ്ടാഴ്‌ച്ച മുൻപ് ഗോൾഡ് കാസ്റ്റിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം എത്താതിരുന്ന സാറ പക്ഷെ 9000 മൈലുകൾ പിന്നിട്റ്റ് തന്റെ ഭർത്താവിനെ പിന്തുണക്കാൻ എത്തിയിരുന്നു. എങ്കിലും ഷോയുടെ ഫൈനൽ റൗണ്ടിൽ ഒരിടം കണ്ടെത്താനാകാതെ മൈക്ക് ടിൻഡലിന് പുറത്ത് പോകേണ്ടിന്വന്നു.

ആസ്ട്രേലിയയിലെ വനാന്തരങ്ങളിൽ നടക്കുന്ന റിയാലിറ്റി ഷോയിൽ നിന്നും ഏറ്റവും അവസാനമായി പുറത്ത് പോകുന്ന സെലിബ്രിറ്റിയാണ് ടിൻഡൽ. ഞായറാഴ്‌ച്ചത്തെ ഫൈനലിൽ മാറ്റ് ഹാൻകോക്ക്, ജിൽ സ്‌കോട്ട്, ഓവൻ വാർണർ എന്നിവർക്കൊപ്പം സെലിബ്രിറ്റി സൈക്ലോൺ ട്രയലിൽ പങ്കെടുത്ത് പരാജയപ്പെട്ടതോടെയാണ് ടിൻഡലിന് പുറത്ത് പോകേടിവന്നത്. ഇതോടെ ഷോയുടെ അവസാന മൂന്ന് പങ്കാളികളിൽ ഒരാളാവുകയാണ് ടോറി നേതാവ് മാറ്റ് ഹാൻകോക്ക്.

ഞായറാഴ്‌ച്ച നടക്കുന്ന അവസാന എപ്പിസോഡിൽ ഈ മൂന്നുപേരും കാനന രാജാവ് അല്ലെങ്കിൽ കാനന രാജ്ഞി എന്ന പുരസ്‌കാരത്തിനായി ഏറ്റുമുട്ടും. ബുഷ് ട്രക്കർ ട്രയൽ ആയിരിക്കും അവസാന റൗണ്ടിൽ ഉണ്ടാവുക. ഷോയുടെ ചരിത്രത്തിൽ ഇതാദ്യമായി, ക്യാമ്പിൽ കൂടെയുള്ളവരുടെ മുൻപിൽ വച്ചായിരിക്കും ഈ മത്സരം. ഇത് ഫൈനലിസ്റ്റുകൾക്ക് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നാണ് ഷോയുടെ നിർമ്മാതാക്കൾ കരുതുന്നത്.

അവസാന റൗണ്ടിലെ മത്സരാർത്ഥികൾ തീർത്തും ഭയാനകമായ വെല്ലുവിളികൾ ആയിരിക്കും ഏറ്റെടുക്കുക. വെള്ളം നിറച്ച സുതാര്യമായ കണ്ടെയ്നറിൽ തല താഴ്‌ത്തി വയ്ക്കുന്ന ഫ്ളഡ് യുവർ ഫേസ്, ബുഷ് ട്രക്കർ ബൊനാൻസ, അതോടൊപ്പം ഭക്ഷണ മത്സരം അല്ലെങ്കിൽ ഒരു പെട്ടിക്കുള്ളിൽ നിരവധി കീടങ്ങൾക്ക് ഒപ്പമുള്ള റാറ്റ് റേസ് തുടങ്ങിയ മത്സരങ്ങളായിരിക്കാം ഈ റൗണ്ടിൽ ഉണ്ടാവുക. പുറത്തായതായി പ്രഖ്യാപിച്ചതോടെ താൻ പുറത്ത് പോകാൻ തയ്യാറാണെന്ന് മൈക്ക് ടിൻഡൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP