Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഒരു ബ്രിട്ടീഷ് പൗരന് എങ്ങനെ പല സ്ത്രീകളെ വിവാഹം കഴിക്കാൻ കഴിയും..? രജിസ്ട്രർ ചെയ്യാതെ എങ്ങനെയാണ് വിവാഹം നടക്കുക..? വിവാഹമോചനത്തിനും നിയമം ബാധകമല്ലേ...? ശരീയത്ത് നിയമത്തെ അംഗീകരിച്ച ബ്രിട്ടനെതിരെ ആഞ്ഞടിച്ച് കൗൺസിൽ ഓഫ് യൂറോപ്പ്

ഒരു ബ്രിട്ടീഷ് പൗരന് എങ്ങനെ പല സ്ത്രീകളെ വിവാഹം കഴിക്കാൻ കഴിയും..? രജിസ്ട്രർ ചെയ്യാതെ എങ്ങനെയാണ് വിവാഹം നടക്കുക..? വിവാഹമോചനത്തിനും നിയമം ബാധകമല്ലേ...? ശരീയത്ത് നിയമത്തെ അംഗീകരിച്ച ബ്രിട്ടനെതിരെ ആഞ്ഞടിച്ച് കൗൺസിൽ ഓഫ് യൂറോപ്പ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ആഗോള മനുഷ്യാവകാശങ്ങളോട് ഇടഞ്ഞ് നിൽക്കുന്നതാണ് ശരീയത്ത് നിയമങ്ങളെന്നും അതിന് യുകെയിൽ അംഗീകാരം നൽകിയത് എന്തിനാണെന്നും ചോദ്യം ചെയ്ത് കൗൺസിൽ ഓഫ് യൂറോപ്പ് ആയ റെസല്യൂഷൻ രംഗത്തെത്തി. ഒരു ബ്രിട്ടീഷ് പൗരന് എങ്ങനെ പല സ്ത്രീകളെ വിവാഹം കഴിക്കാൻ കഴിയും...? രജിസ്ട്രർ ചെയ്യാതെ എങ്ങനെയാണ് വിവാഹം നടക്കുക..? വിവാഹമോചനത്തിനും നിയമം ബാധകമല്ലേ...? ശരീയത്ത് നിയമത്തെ അംഗീകരിച്ച ബ്രിട്ടനെതിരെ ആഞ്ഞടിച്ചാണ് റെസല്യൂഷൻ രംഗത്തെത്തിയിരിക്കുന്നത്.

ഇതിന് യുകെയിൽ അംഗീകാരമേകിയിരിക്കുന്നത് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കുന്നുവെന്നും യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്സിന് മേൽനോട്ടം നടത്തുന്ന 47 രാജ്യങ്ങൾ അംഗങ്ങളായി റെസല്യൂഷൻ മുന്നറിയിപ്പേകുന്നു.

Stories you may Like

കുടുംബവിഷയങ്ങളിൽ ശരീയത്ത് കോടതികളുടെ ഇടപെടലുകളിലും റെസല്യൂഷൻ ആശങ്ക രേഖപ്പെടുത്തുന്നു.ഇതിനാൽ ശരീയത്ത് നിയമങ്ങൾക്ക് ഔദ്യോഗികമായോ അല്ലെങ്കിൽ അനൗദ്യോഗികമായോ അംഗീകാരം അംഗരാജ്യങ്ങൾ നൽകുന്നതിലും റെസല്യൂഷൻ ആശങ്ക രേഖപ്പെടുത്തുന്നു.ബ്രിട്ടനിലെ ശരീയത്ത് കൗൺസിലുകൾ ഇവിടുത്തെ നിയമവ്യവസ്ഥയ്ക്ക് ബദലായി മറ്റൊരു തർക്കപരിഹാര സംവിധാനമായി മാറുന്നുവെന്നും ദി ലോ സൊസൈറ്റി ഗസറ്റിനോട് സംസാരിക്കവെ റെസല്യൂഷൻ എടുത്ത് കാട്ടുന്നു. മുസ്ലിം സമുദായത്തിലെ അംഗങ്ങൾ സ്വമേധയാലോ അല്ലെങ്കിൽ സാമൂഹിക സമ്മർദം മൂലമോ ഇത്തരം നിയമങ്ങൾ അനുസരിക്കേണ്ടി വരുന്നുവെന്നും ഇത്തരം കോടതികളുടെ മതപരമായ നീതി നിർവഹണത്തിന് വഴങ്ങേണ്ടി വരുന്നുവെന്നും റെസല്യൂഷൻ പറയുന്നു.

പ്രധാനമായും വിവാഹസംബന്ധിയായതും വിവാഹമോചനവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളാണ് ഇത്തരം കോടതികളിൽ തീർപ്പ് കൽപ്പിക്കുന്നത്. എന്നാൽ പിന്തുടർച്ചാവകാശം ഇസ്ലാമിക വ്യാപാരബന്ധപ്പെടലുകൾ തുടങ്ങിയ വിഷയങ്ങളെയും ശരീയത്ത് കോടതികൾ കൈകാര്യം ചെയ്യാറുണ്ട്.കൗൺസിൽ ഓഫ് യൂറോപ്പിന്റെ പാർലിമെന്ററി അസംബ്ലിയും ദി റെസല്യൂഷൻ പാസാക്കിയിട്ടുണ്ട്. യുകെയിൽ വച്ച് വിവാഹിതരാകുന്ന മുസ്ലിം ദമ്പതികൾ ഈ വിവാഹം നിയമപരമായി രജിസ്ട്രർ ചെയ്യേണ്ടതുണ്ടെന്നും അത് ഇസ്ലാമികപരമായ ചടങ്ങിന് മുമ്പ് നിർവഹിച്ചിരിക്കണമെന്ന് നിഷ്‌കർഷിക്കുന്ന നിയമവും റെസല്യൂഷൻ പാസാക്കിയിരിക്കുന്നു.

ശരീയത്ത് കോടതികളുടെ വിധികൾ തീർത്തും സ്ത്രീകളോട് വിവേചനം കാണിക്കുന്നവയാണെന്നും ഈ അസംബ്ലി ആരോപിക്കുന്നു. ശരീയത്ത് നിയമം അവലോകനം ചെയ്യാൻ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുകെ ഗവൺമെന്റ് ഉത്തരവിട്ടിരുന്നു. ഇതിന് പുറമെ യുകെയിൽ വിവാഹിതരാകുന്ന മുസ്ലിം ദമ്പതികൾ നിയമപരമായും വിവാഹം കഴിക്കണമെന്നത് നിർബന്ധമാണെന്നും ബ്രിട്ടൻ മുന്നറിയിപ്പേകിയിരുന്നു.ഈ ചിട്ട പാലിക്കുന്നതിലൂടെ കൂടുതൽ സ്ത്രീകൾക്ക് കുടുംബ നിയമത്തിന്റെ പേരിൽ സംരക്ഷണം ലഭിക്കും. സ്വതന്ത്ര വിശകലനത്തിലൂടെ സ്ത്രീയോട് കാണിക്കുന്ന വിവേചനം കുറയ്ക്കാനാവുമെന്നും ബ്രിട്ടൻ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഇതിനായി ക്രിസ്റ്റ്യൻ, യഹൂദ വിവാഹങ്ങളെ പോലെ പൊതുനിയമങ്ങളുമായി ചേർന്ന് പോകുന്നതക്കാൻ ശ്രദ്ധിക്കണമെന്നും റെല്യൂഷൻ ഓർമിപ്പിക്കുന്നു.

ഷരിയ കോടതികൾ യുകെയിലെ മുസ്ലിം വിശ്വാസികൾക്ക് ഔപചാരികമാക്കുന്നത് സർക്കാർ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ശരീയത്ത് കോടതികളെ തീർത്തും നിരോധിക്കാനാവില്ലെന്നും ഇവയ്ക്ക് മുസ്ലിം മതവിശ്വാസത്തിൽ അതുല്യമായ സ്ഥാനമുണ്ടെന്നും ഇത് സംബന്ധിച്ച റിപ്പോർട്ടിൽ റെസല്യൂഷൻ എടുത്ത് കാട്ടുന്നു. നിലവിൽ ഇംഗ്ലണ്ടിലും വെയിൽസിലും പ്രവർത്തിക്കുന്ന ശരീയത്ത് കോടതികളുടെ എണ്ണം കൃത്യമായറിയില്ല. ഇവിടെ 30 മുതൽ 85 ശരീയത്ത് കോടതികളെങ്കിലും പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP