Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത് വെസ്റ്റ് മിഡ്ലാൻഡ്സിലെ ഈ രണ്ട് ആശുപത്രികളിൽ; ഷേർസ്ബറി- ടെല്ഫോർഡ് ആശുപത്രികളിലായി 1200 കുട്റ്റികൾ മരിക്കുകയോ മസ്തിഷ്‌കാഘാതത്തിന് ഇരയാവുകയോ ചെയ്തതായി റിപ്പോർട്ട്; നഴ്സുമാരും ഡോക്ടർമാരും അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്

ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത് വെസ്റ്റ് മിഡ്ലാൻഡ്സിലെ ഈ രണ്ട് ആശുപത്രികളിൽ; ഷേർസ്ബറി- ടെല്ഫോർഡ് ആശുപത്രികളിലായി 1200 കുട്റ്റികൾ മരിക്കുകയോ മസ്തിഷ്‌കാഘാതത്തിന് ഇരയാവുകയോ ചെയ്തതായി റിപ്പോർട്ട്; നഴ്സുമാരും ഡോക്ടർമാരും അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ ശിശുമരണവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണത്തിന് ഇന്നലെ ബ്രിട്ടീഷ് പൊലീസ് തുടക്കം കുറിച്ചു. ഡസൻ കണക്കിന് കുട്ടികൾ മരണമടയുകയോ മസ്തിഷ്‌കാഘാതത്തിന് വിധേയമാവുകയോ ചെയ്ത ബ്രിട്ടനിലെരണ്ട് ആശുപത്രികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. 1970 മുതൽക്കുള്ള 1200 മരണങ്ങളായിരിക്കും അന്വേഷണത്തിന്റെ പരിധിയിൽ വരിക. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസ് ഉദ്യോഗസ്ഥർ എൻ എച്ച് എസ് ഉദ്യോഗസ്ഥരെ കണ്ടിരുന്നു.

വെസ്റ്റ് മിഡ്ലാൻഡ്സിലെ ഷേർസ്ബറി, ടെൽഫോർഡ് എന്നീ ആശുപത്രികളിലെ പ്രസവ വിഭാത്തിലുള്ള നഴ്സുമാരും ഡോക്ടർമാരും അടക്കമുള്ള ജീവനക്കാർ അന്വേഷണത്തിന്റെ പരിധിയിൽ വരും. ഇവർക്കെതിരെ ക്രിമിനൽ നടപടികൾ കൈക്കൊള്ളാൻ സാധ്യതയുണ്ട്. വലിയ തോതിലുള്ള ശിശുമരണങ്ങളെ കുറിച്ച് പ്രമുഖ മാധ്യമത്തിൽ വന്ന റിപ്പോർട്ടിനെ തുടർന്നാണ് ഈ നടപടി എന്നാണ് അറിയാൻ കഴിയുന്നത്. ഇക്കര്യത്തിൽ, ട്രസ്റ്റിനെതിരേയോ ഏതെങ്കിലും വ്യക്തികൾക്കെതിരേയോ ക്രിമിനൽ കേസുകൾ എടുക്കുവാൻ തക്ക തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്.

2009 ൽ ജനിച്ച് ആറ് മണിക്കൂറുകൾക്കുള്ളിൽ കേയ്റ്റ് സ്റ്റാന്റൺ ഡേവീസ് എന്ന പെൺകുട്ടി മരിച്ചപ്പോഴായിരുന്നു ആദ്യമായി സംശയങ്ങൾ ഉയർന്നത്. രണ്ട് മിഡ്വൈഫുമാരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്‌ച്ചയാണ് മരണകാരണം എന്നും ഇത് ഒഴിവാക്കാമായിരുന്ന മരണമായിരുന്നു എന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നിരവധി മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ മരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ആ മരണങ്ങളും ഒഴിവാക്കാൻ ആവുന്നവയായിരുന്നു എന്നായിരുന്നു അവർ അവകശപ്പെട്ടത്. എൻ എച്ച് എസ് ട്രസ്റ്റിലെ ജീവിനക്കാരുടെ അശ്രദ്ധമൂലം തലച്ചോറിൽ ആഘാതമേറ്റ് മരണമടഞ്ഞ കുട്ടികൾ ഏറെയാണെന്നും അന്ന് ആരോപണമുയർന്നിരുന്നു.

ഇതിനെ തുടർന്ന് മുൻ ഹെൽത്ത് സെക്രട്ടറി ജെറെമി ഹണ്ട്, ഡോണ ഓക്കെൻഡന്റെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2017-ൽ ഈ അന്വേഷണം പ്രഖ്യാപിക്കുമ്പോൾ 23 കേസുകളായിരുന്നു ഉണ്ടായിരുന്നു. എന്നാൽ പിന്നെ ഇത് നാടകീയമായി 1,250 എന്ന സംഖ്യയിലേക്ക് ഉയർന്നു. ഇതിൽ ചില മരണങ്ങൾ നടന്നത് കഴിഞ്ഞ വർഷമാണ്. മരണമടഞ്ഞ കുട്ടികളുടെ കുടുംബ അഭിഭാഷകർ ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പലരുടേയും വളരെ നാളത്തെ പ്രവർത്തനഫലമാണ് ഈ പുതിയ തീരുമാനം എന്നും അവർ പറഞ്ഞു.

ഏറ്റവും ഗുരുതരമായ സംഭവങ്ങളിൽ പ്രസവാനന്തരം കുട്ടിയും അമ്മയും മരണപ്പെട്ട കേസുകളുണ്ട്. വേറെ ചിലതിൽ കുട്ടികൾ ആയുഷ്‌ക്കാലം മുഴുവൻ മസ്തിഷ്‌കാഘാതവുമായി ജീവിക്കേണ്ടി വരുന്നു. ചില മാതാപിതാക്കൾ പറയുന്നത് മിഡ്വൈഫിന്റെ നിരീക്ഷണത്തിൽ സ്വാഭാവിക പ്രസവത്തിന് തങ്ങൾ നിർബന്ധിതരായി എന്നാണ്. അതിൽ പലമരണങ്ങൾക്കും കാരണമായത്, ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പിന്റെ നിരക്ക് മിഡ്വൈഫ് കൃത്യമായി നിരീക്ഷിക്കാത്തതാണെന്നും ആരോപണമുയർന്നിട്ടുണ്ട്.

അതേ സമയം ഓക്കെൻഡന്റെ അന്വേഷണത്തിൽ ഇതുവരെ 45 ഒഴിവാക്കാമായിരുന്ന 45 മരണങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 42 പേർ ശിശുക്കളും മൂന്നു പേർ അമ്മമാരുമാണ്. കുട്ടികൾക്ക് മസ്തിഷ്‌കാഘാതം സംഭവിച്ച 51 കേസുകളും മതിയായ ചികിത്സ ലഭിക്കാതിരുന്ന 47 കേസുകളും ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ട്. 1979 മുതൽ 2017 വരെയുള്ള കണക്കുകളാണിത്.

ട്രസ്റ്റിനെതിരെ അന്വേഷണം നടക്കുന്നു എന്ന് പറഞ്ഞ ട്രസ്റ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ലൂസി ബാർനെറ്റ്, തങ്ങൾ അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും വ്യക്തമാക്കി. കേസ് അന്വേഷണത്തിലായതിനാൽ പൂർണ്ണ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP