Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പല ടൗണുകളും ടയർ-2 നിയന്ത്രണങ്ങളിലേക്ക്; വീണ്ടും ഋഷി സുനാക്കിന്റെ ലോക്ക്ഡൗൺ ബെനെഫിറ്റുകൾ; ഓരോ ദിവസവും സുനാക് വായ്‌പ്പയെടുക്കുന്നത് ഒരോ ബില്ല്യൺ പൗണ്ട്; കടം കയറി മുടിഞ്ഞ് ബ്രിട്ടൻ

പല ടൗണുകളും ടയർ-2 നിയന്ത്രണങ്ങളിലേക്ക്; വീണ്ടും ഋഷി സുനാക്കിന്റെ ലോക്ക്ഡൗൺ ബെനെഫിറ്റുകൾ; ഓരോ ദിവസവും സുനാക് വായ്‌പ്പയെടുക്കുന്നത് ഒരോ ബില്ല്യൺ പൗണ്ട്; കടം കയറി മുടിഞ്ഞ് ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിൽ കൊറോണയുടെ രണ്ടാം വരവിന് ശക്തി കൂടിയതോടെ പല ടൗണുകളും നഗരങ്ങളും ടയർ 2 ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. ലോക്ക്ഡൗണ്ട് നടപ്പാക്കുന്നതുമൂലം പ്രതിസന്ധിയിലേക്ക് നടന്നടുക്കുന്ന ബിസിനസ്സ് മേഖലയെ കൈപിടിച്ച് ഉയർത്താൻ പുതിയ പദ്ധതികളുമായി വീണ്ടും ചാൻസലർ ഋഷി സുനാക് എത്തുകയാണ്. ഹോസ്പിറ്റാലിറ്റി അടക്കം, ലോക്ക്ഡൗൺ മൂലം കനത്ത സാമ്പത്തിക പ്രതിസന്ധിനേടുന്ന മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ആശ്വാസം പകരാൻ ലക്ഷക്കണക്കിന് പൗണ്ട് ചെലവുവരുന്ന പദ്ധിതികളെ കുറിച്ച് ഇന്ന് ചാൻസലർ എം പിമാരുമായി സംസാരിക്കും.

നിലവിൽ, പ്രതിദിനം ഒരു ബില്ല്യൺ പൗണ്ട് വീതം കടത്തിലാകുന്ന സർക്കാരിന് കൂടുതൽ ഭാരമാകും പുതിയ പദ്ധതികൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ ആറുമാസക്കാലയളവിൽ ഇതുവരെ 208 ബില്ല്യൺ പൗണ്ടാണ് വിവിധ മന്ത്രാലയങ്ങൾ വായ്പ എടുത്തിട്ടുള്ളത് എന്നാണ് ഓഫീസ് ഫോ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.ഇത് പ്രതിദിനം 1.14 ബില്ല്യൺ പൗണ്ട് വീതം വരും.

കനത്ത ബാദ്ധ്യത ഒഴിവാക്കുവാനായി, നേരത്തേ പ്രഖ്യാപിച്ച പല പദ്ധതികളും നിർത്തുവാൻ ആലോചിക്കുന്നതിനിടയിലാണ് കൊറോണയുടെ രണ്ടാം വരവ്. ഇതോടെ രാജ്യത്തിന്റെ പകുതിയോളം ഭാഗങ്ങൾ വീണ്ടും ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചു. രോഗവ്യാപനം കനക്കുന്നതോടെ കൂടുതൽ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിലവിൽ വരികയും ചെയ്യും ഈ വാരാന്ത്യത്തോടെ സൗത്ത് യോർക്ക്ഷയറിൽ ടയർ 3 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചിട്ടുണ്ട്.

അതുപോലെ നോട്ടിങ്ഹാംഷെയറിനെ ഉയർന്ന അപകട സാധ്യതയുള്ള മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളും പൂർത്തിയായി. മേഴ്സിസൈഡും ലങ്കാഷയറും ഇപ്പോൾ തന്നെ ടയർ 3 ലോക്ക്ഡൗണിലാണ്. ഇന്ന് അർദ്ധരാത്രിയോടെ മാഞ്ചസ്റ്ററുംടയർ 3 നിയന്ത്രണങ്ങൾക്ക് വിധേയമാകും. ടയർ 3 യിലേക്ക് പോകും എന്ന് ഉറപ്പായ നോർത്ത് ഈസ്റ്റും ടീസ്സൈഡും, ഇന്നലെ രോഗവ്യാപനതോതിൽ കുറവ് ദർശിച്ചതിനാൽ തത്ക്കാലത്തേക്ക് രക്ഷപ്പെട്ടിരിക്കുകയാണ്.

ടയർ 3 നിയന്ത്രണങ്ങളിൽ അടച്ചുപൂട്ടപ്പെട്ട സ്ഥാപനങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ ഇപ്പോൾ തന്നെ ഉണ്ട്. ഋഷിയുടെ പുതിയ പദ്ധതികൾ, ടയർ 2 നിയന്ത്രണങ്ങൾ നിലവിലിരിക്കുന്ന സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമാക്കി ആയിരിക്കും എന്നാണ് വിശ്വസിക്കുന്നത്. ഇവിടങ്ങളിൽ, സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നിട്ടില്ലാത്തതിനാൽ നേരത്തേ പ്രഖ്യാപിച്ചധനസഹായത്തിന് ഇവർ അർഹരല്ല, എന്നാൽ, നിയന്ത്രണങ്ങൾ മൂലം വ്യാപാരം ആവശ്യത്തിന് നടക്കാത്ത അവസ്ഥയുമാണ്.

ബെറ്റിങ് ഷോപ്പുകൾ, സോഫ്റ്റ് പ്ലേ സെന്ററുകൾ തുടങ്ങിയവ പൂർണ്ണമായും അടച്ചുപൂട്ടിയതിനാൽ അവയിലെ ജീവനക്കാർക്ക് മൂന്നിൽ രണ്ട് വേതനത്തോടെ ഫർലോക്ക് വിധേയരാകാം. എന്നാൽ, ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങൾ തുറന്നിരിക്കുന്നുണ്ടെങ്കിലും അവയുടെ ബിസിനസ്സ് സാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതായി വന്നിട്ടുണ്ട്. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവർ തമ്മിലുള്ള ഇൻഡോർ മീറ്റിംഗുകൾ നിരോധിച്ചതും, പ്രവർത്തി സമയം വെട്ടിച്ചുരുക്കിയതുമെല്ലാം ഇവരുടെ ബിസിനസ്സിനെ വിപരീതമായി ബാധിച്ചിട്ടുണ്ട്.

ജനസംഖ്യ കൂടുതലുള്ള മിക്ക നഗരങ്ങളിലും ടയർ 2 നിയന്ത്രണങ്ങൾ വന്നതോടെ രാജ്യത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും ഇത്തരമൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇത്തരക്കാരുടെ പ്രതിസന്ധികൾ പരിഹരിക്കുന്നത് ഉന്നം വച്ചായിരിക്കും പുതിയ പദ്ധതികൾ എന്നാണ് കരുതുന്നത്. നിയമം അനുശാസിക്കുന്നതു കൊണ്ടല്ലെങ്കിലും, നിയന്ത്രണങ്ങൾ മൂലം മുൻപോട്ട് പോകാൻ കഴിയാതെ വന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുമ്പോൾ അതിലെ ജീവനക്കാരുടെ തൊഴിൽ നഷ്ടം പരിഹരിക്കാനുള്ള പദ്ധതികളും ആലോചനയിലുണ്ട്.

ബ്രിട്ടന്റെ മൊത്തം കടത്തിൽ 208.5 ബില്ല്യൺ പൗണ്ടാണ് കൊറോണ പ്രതിസന്ധിമൂലം വർദ്ധിച്ചത്. കഴിഞ്ഞ വർഷത്തിന്റേ കടത്തിന്റെ നാലിരട്ടി വരും ഇത്. കഴിഞ്ഞ മാസം അവസാനത്തോടെ മൊത്തം ദേശീയ കടം 2.06 ട്രില്ല്യൺ പൗണ്ടായിരുന്നു. ഇത് മൊത്തം സമ്പദ്വ്യവസ്ഥയുടെ 103.5 ശതമാനം വരും 1960 ന് ശേഷം ഇത്രയും മോശപ്പെട്ട ഒരു സമയം ബ്രിട്ടനുണ്ടായിട്ടില്ലെന്നാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP