Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം 25 നെ അതിർത്തിയാക്കി ലണ്ടൻ പൂർണ്ണമായും അടച്ചിടാൻ ഒരുങ്ങി സർക്കാർ; താൻ അറിഞ്ഞില്ലെന്ന പരാതിയുമായി മേയർ സാദിഖ് ഖാൻ; സ്‌കൂൾ തുറന്നാൽ മഹാമാരി അഴിഞ്ഞാടുമെന്ന് മുന്നറിയിപ്പ്; കൊറോണയുടെ രണ്ടാം വരവ് ഭയന്ന് ബ്രിട്ടൻ

എം 25 നെ അതിർത്തിയാക്കി ലണ്ടൻ പൂർണ്ണമായും അടച്ചിടാൻ ഒരുങ്ങി സർക്കാർ; താൻ അറിഞ്ഞില്ലെന്ന പരാതിയുമായി മേയർ സാദിഖ് ഖാൻ; സ്‌കൂൾ തുറന്നാൽ മഹാമാരി അഴിഞ്ഞാടുമെന്ന് മുന്നറിയിപ്പ്; കൊറോണയുടെ രണ്ടാം വരവ് ഭയന്ന് ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: നഗരത്തിന്റെ താത്പര്യങ്ങളെ അടിച്ചമർത്തുകയാണെന്ന് മേയർ സാദിഖ് ഖാൻ ആരോപിക്കുമ്പോഴും, കൊറോണാ വ്യാപനം ശക്തമാകുകയാണെങ്കിൽ ലണ്ടൻ നഗരത്തിൽ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന വാർത്ത നമ്പർ 10 നിഷേധിക്കുന്നില്ല. എം 25 അതിർത്തിയായി നിശ്ചയിച്ചുകൊണ്ട് ക്വാറന്റൈൻ മേഖലയുണ്ടാക്കുമെന്ന നിർദ്ദേശത്തിൽ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് മേയർ പ്രധാനമന്ത്രിക്ക് കത്തുനൽകി. കോബ്രാ യോഗത്തിന് തന്നെ ക്ഷണിച്ചിട്ട് 12 ദിവസങ്ങളായി എന്നും കൂടിയാലോചനകൾ ഇല്ലാതെ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിൽ യോജിക്കാനാവില്ലെന്നും കത്തിൽ പറയുന്നു.

കൊറോണയുടെ രണ്ടാം വരവിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സാധ്യമായ എല്ലാ നടപടികളും പരിശോധിക്കുവാനായി കഴിഞ്ഞയാഴ്‌ച്ച ചാൻസലർ ഋഷി സുനാകുമായി ബോറിസ് ജോൺസൺ ഒരു അടിയന്തര യോഗം നടത്തിയിരുന്നു. അതിലായിരുന്നു എം 25 അതിർത്തിയായി കണക്കാക്കി ലണ്ടനിൽ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന നിർദ്ദേശം ഉയർന്നു വന്നത്. ജനങ്ങൾ, അവരവർ താമസിക്കുന്ന പട്ടണങ്ങളും നഗരങ്ങളും വിട്ട് പുറത്തുപോകുന്നത് തടയുന്നത് ഉൾപ്പടെയുള്ള കർശനമായ നടപടികളും ഈ യോഗത്തിൽ ഉയർന്ന് വന്നിട്ടുണ്ട്.

ഏതെങ്കിലും പ്രത്യേക മേഖലയിൽ രോഗവ്യാപനം കഠിനമായാൽ അവിടേയ്ക്കുള്ള ഗതാഗതം സംവിധാനം വിഛേദിക്കുന്നതടക്കം പരിഗണനയിലുണ്ട്. എന്നാൽ ഇത് ലണ്ടന് മാത്രമല്ല ബാധകമാകുന്നതെന്നും, സമാന സാഹചര്യമുള്ള മറ്റെവിടെയും ഇത്തരം നിയന്ത്രണങ്ങൾ നിലവിൽ വന്നേക്കാം എന്നുമാണ് പ്രധാന മന്ത്രിയുടെ വക്താവ് അറിയിച്ചത്.

മേയർ സാദിഖ് ഖാനും ലണ്ടൻ കൗൺസിൽ ചെയർമാൻ പീറ്റർ ജോണും പ്രധാനമന്ത്രിക്കയച്ച കത്തിൽ കഴിഞ്ഞയാഴ്‌ച്ച അദ്ദേഹം ചാൻസലർ ഋഷി സുനാകുമായി നടത്തിയ കൂടിക്കാഴ്‌ച്ചയെ കുറിച്ച് പറയുന്നുണ്ട്. എന്നാൽ, ലണ്ടനിലെ പ്രാദേശിക ഭരണകൂടവുമായി ചർച്ച ചെയ്യാതെയും, നടപടികളെ അനന്തരഫലങ്ങളെ കുറിച്ച് ആലോചിക്കാതെയും സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന നടപടിയെ വിമർശിക്കുന്നുമുണ്ട്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തേയും ജനപ്രതിനിധികളേയും അടിച്ചമർത്താനുള്ള നടപടിയായാണ് കത്തിൽ ഇതിനെ വിലയിരുത്തുന്നത്.

അതേ സമയം കോറോണയുമായി ബന്ധപ്പെട്ട കര്യങ്ങളിൽ അതീവ രഹസ്യമായി തീരുമാനങ്ങൾ എടുക്കുന്ന നടപടിയെ മുതിർന്ന ശാസ്ത്രജ്ഞൻ സർ പോൾ നഴ്സ് അപലപിച്ചു. പ്രതീക്ഷിക്കുന്ന ഫലം സിദ്ദിഖുവാൻ,തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടുതൽ പഠനവും സുതാര്യതയും ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സെപ്റ്റംബറിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ ഇരിക്കെ, അത്തരമൊരു നടപടി കൊറോണയുടെ രണ്ടാം വരവിനെ വരവേൽക്കുന്നതായിരിക്കുമെന്ന് ഒരു പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ആദ്യ വരവിന്റെ ഇരട്ടി ശക്തിയോടെയായിരിക്കും രണ്ടാം വരവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ കുറേക്കൂടി മെച്ചപ്പെട്ട കോൺടാക്ട് ട്രേസിങ് സംവിധാനമൊരുക്കിയും, കോവിഡ് പരിശോധന കൂടുതൽ വിപുലപ്പെടുത്തിയും ഇത് ഒരു പരിധി വരെ തടയാനാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

കോവിഡ് ബാധിതരിൽ മൂന്നിലൊന്നു പേരെയെങ്കിലും പരിശോധിക്കുകയും സെൽഫ് ഐസൊലേഷന് വിധേയരാക്കുകയും ചെയ്താൽ മാത്രമേ സ്‌കൂളുകൾ തുറക്കുന്നതുമൂലമുള്ള രോഗവ്യാപനം തടയുവാനാകൂ എന്നും ഈ പഠനം നടത്തിയ ഗവേഷകർ പറയുന്നു. രോഗവ്യാപനം ശക്തമായ ഭാഗങ്ങളിലെ സ്‌കൂളുകൾ അടച്ചിടാതെ, പരിശോധനാ സ്‌ക്വാഡുകൾ സ്‌കൂളുകളിൽ ചെന്ന് പരിശോധന നടത്തുന്നതിനെ പറ്റി മന്ത്രിസഭ പദ്ധതി തയ്യാറാക്കുമ്പോഴാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.

ഏൻ എച്ച് എസ് ട്രേസിങ് സിസ്റ്റം, ഏറ്റവും ചുരുങ്ങിയത് 68% രോഗികളിലും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും എത്തിച്ചേർന്നാൽ മാത്രമേ അതുകൊണ്ട് ഫലമുണ്ടാകു. എന്നാൽ നിലവിലുള്ള ഈ സമ്പ്രദായം പകുതി പേരിൽ മാത്രമേ എത്തുന്നുള്ളു. അവരിൽ തന്നെ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ മാത്രമേ പരിശോധിക്കുന്നുമുള്ളു.

പരിശോധനാ സംവിധാനങ്ങളും കോൺടാക്ട് ട്രേസിങ് സംവിധാനവും കൂടുതൽ മെച്ചപ്പെടുത്തിയില്ലെങ്കിൽ കർശനമായ നിയന്ത്രണൾ ഏർപ്പെടുത്തി മാത്രമേ സ്‌കൂളുകൾ തുറക്കാവൂ എന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. പബ്ബുകൾ അടച്ചിടുന്നതും നിയന്ത്രണങ്ങളിൽ ഉൾപ്പെടും. അതിനിടയിൽ സെപ്റ്റംബർ മുതൽ സ്‌കൂളുകൾ പൂർണ്ണമായും പ്രവർത്തനമാരംഭിക്കുവാനുള്ള നടപടികൾ ആലോചിക്കുകയാണ് വിദ്യാഭ്യാസ സെക്രട്ടറി ഗവിൻ വില്ല്യംസൺ.

കൊറോണയുടെ രണ്ടാം വരവിൽ ഔദ്യോഗിക കണക്കനുസരിച്ച് 46,201 പേർ ഇതുവരെ മരണമടഞ്ഞപ്പോൾ രണ്ടാം വരവിന് 2 മുതൽ 2.3 ഇരട്ടിവരെ ശക്തി കൂടുതലായിരിക്കും എന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നത്. ഇതിന്റെ മൂർദ്ധന്യഘട്ടം ഡിസംബറിൽ ആയിരിക്കും എന്നും അവർ പറയുന്നു. എന്നാൽ സ്‌കൂളുകൾ ഭാഗികമായി തുറന്നാൽ, മൂർദ്ധന്യഘട്ടം എത്തുന്നത് 2021 ഫെബ്രുവരി വരെ നീണ്ടുപോയേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP