Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ബ്രിട്ടനിൽ മരണം വീണ്ടും 200 കടന്നു; രോഗികളുടെ എണ്ണം 20,000 ത്തിന് മുകളിൽ; സൂപ്പർമാർക്കറ്റുകൾ അടക്കമുള്ള ഇടങ്ങളിൽ കർശന നിയന്ത്രണം നിലവിൽ വന്നു; ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളിലൂടെ ബ്രിട്ടൻ മുൻപോട്ട്

ബ്രിട്ടനിൽ മരണം വീണ്ടും 200 കടന്നു; രോഗികളുടെ എണ്ണം 20,000 ത്തിന് മുകളിൽ; സൂപ്പർമാർക്കറ്റുകൾ അടക്കമുള്ള ഇടങ്ങളിൽ കർശന നിയന്ത്രണം നിലവിൽ വന്നു; ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളിലൂടെ ബ്രിട്ടൻ മുൻപോട്ട്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മാർച്ച്-ഏപ്രിൽ മാസങ്ങളിലെ ഇരുണ്ടദിനങ്ങളുടെ, ഭയപ്പെടുത്തുന്ന ഓർമ്മകൾ ഉണർത്തിക്കൊണ്ട് വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം 20,000 കടന്നു. ഇന്നലെ 20,530 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 224 കോവിഡ് മരണങ്ങളാണ് ഇന്നലെ ബ്രിട്ടനിൽ സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയിലേതിനേക്കാൾ രോഗവ്യാപനത്തിൽ 35 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മരണ നിരക്കിൽ 65% വർദ്ധനയുണ്ടായിട്ടുണ്ട്.

അതേസമയം വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആർ നിരക്ക് ചെറുതായി കുറഞ്ഞിട്ടുണ്ടെന്നും, പഴയ അത്ര വേഗത്തിൽ രോഗവ്യാപനം നടക്കുന്നില്ല എന്നുമാണ് സർകാരിന്റെ ശാസ്ത്രോപദേശകർ പറയുന്നത്. 1.3 മുതൽ 1.5 വരെ ഉണ്ടായിരുന്ന ആർ നിരക്ക് 1.2 മുതൽ 1.4 വരെ ആയി എന്നാണ് ഇവർ പറയുന്നത്. ഇത് 1 ന് താഴെ കൊണ്ടുവന്നാൽ മാത്രമേ രോഗവ്യാപനം നിയന്ത്രണാധീനമാക്കാൻ കഴിയുകയുള്ളു. ഇംഗ്ലണ്ടിലെ ലോക്കൽ അഥോറിറ്റികളിൽ പകുതിയിലും കഴിഞ്ഞയാഴ്‌ച്ച രോഗവ്യാപന നിരക്കിൽ കുറവുണ്ടായിട്ടുള്ളതായി ഇവർ പറയുന്നു. വളരെയധികം വൈറസ് വ്യാപനമുള്ള ന്യുകാസിലിലും നോട്ടിങ്ഹാമിലും വരെ കഴിഞ്ഞയാഴ്‌ച്ച വ്യാപനത്തിൽ കുറവ് ദർശിച്ചിട്ടുണ്ട്.

സർക്കാർ നിയന്ത്രണങ്ങൾ ഫലം കണ്ടുതുടങ്ങിയതായും പലയിടങ്ങളിലും രോഗവ്യാപനത്തിൽ കുറവുണ്ടാകുന്നതായും കഴിഞ്ഞയാഴ്‌ച്ച പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് സർ പാട്രിക് വാലൻസ് പറഞ്ഞതിനെ ശരിവയ്ക്കുന്നതാണ് ശസ്ത്രജ്ഞന്മാരുടെ വെളിപ്പെടുത്തലുകൾ.

അതേസമയം വെയിൽസ് കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. സൂപ്പർമാർക്കറ്റുകളിൽ, അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്നത് നിരോധിച്ച സർക്കാർ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ആംഗ്ലോ-വെല്ഷ് അതിർത്തിയിൽ പൊലീസ് പട്രോളിങ് ആരംഭിക്കാനും പദ്ധതിയുണ്ട്. വെയിൽസിൽ കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ വാരാന്ത്യ ഒഴിവുദിനങ്ങൾ ആഘോഷിക്കുവാൻ വെയിൽസിലേക്ക് എത്തുന്നവരെ തടയുവാനാണ് ഇത്. വെയിൽസിൽ നിന്നും ഇംഗ്ലണ്ടിലേക്ക് വരുന്ന വാഹനങ്ങളും തടയും.

എന്നാൽ ഇത്തരത്തിൽ വരുന്നവരെ നിയമപരമായി തടയുവാൻ കഴിയില്ലെന്നാണ് നിയമജ്ഞർ പറയുന്നത്. അവർക്ക് പിഴ ചുമത്താനും കഴിയില്ല. അതേസമയം, വെയിൽസിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, വെയിൽസിൽ നിന്നെത്തുന്നവരുടെ കാര്യം വെയിൽസ് പൊലീസിനെ അറിയിച്ച്, ലോക്ക്ഡൗൺ ലംഘനത്തിനുള്ള ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയും. വെയിൽസിൽ, യു കെയുടെ മറ്റുഭാഗങ്ങളിലേക്ക് പോകുന്നതിന് നിരവധി നിയന്ത്രണങ്ങൾ ഉണ്ട്.

നിങ്ങൾ താമസിക്കുന്നത് രോഗവ്യാപനം ഉള്ള ഇടത്താണെങ്കിൽ പ്രത്യക്ഷമായ യാത്രാ വിലക്കുണ്ട്. എന്നാൽ നിയന്ത്രണങ്ങൾ പ്രാബല്യമില്ലാത്ത ഇടത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, യു കെ യിലെ രോഗവ്യാപനം കൂടുതലുള്ള മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. സൂപ്പർമാർക്കറ്റുകളിൽ അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കരുത് എന്ന വെല്ഷ് സർക്കാരിന്റെ ഉത്തരവ് വിവാദമായിരിക്കുകയാണ്. ഏതെല്ലാമാണ് അത്യാവശ്യ സാധനങ്ങളിൽ ഉൾപ്പെടാത്തത് എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP